Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകും; പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി സർക്കാർ

ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകും; പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി സർക്കാർ

ന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ ആയ ഡോ. അജയ് ഭൂഷൻ പാണ്ഡെ രംഗത്തെത്തി. അതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നോൺറെസിഡന്റ് ഇന്ത്യൻസ് (എൻആർഐ) അവരുടെ ആധാർ ഐഡന്റിറ്റിയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും കാരണം ആധാർ അവർക്ക് ബാധകമല്ലെന്നുമാണ് അദ്ദേഹം നിസ്സംശയം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇന്ത്യയിലെ യൂണിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം അഥവാ ആധാറിന് വേണ്ടിയുള്ള എൻ റോൾമെന്റ്, ഓഥന്റിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്വം യുഐഡിഎഐക്ക് ആണെന്നതിനാൽ പാണ്ഡെയുടെ വ്യക്തമാക്കലുകൾ നിർണായകമാണ്. ഇന്ത്യയുടെ സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റെസ്‌പോസിറ്ററിയും കൈകാര്യം ചെയ്യുന്നത് യുഐഡിഎഐ ആണ്.

2016ലെ ആധാർ നിയമത്തിലെ സെക്ഷൻ 3.1 ഉയർത്തിക്കാട്ടിയാണ് തന്റെ പ്രസ്താവനയെ പാണ്ഡെ സമർത്ഥിക്കുന്നത്. അത് പ്രകാരം ഇന്ത്യയിൽ വസിക്കുന്ന ആൾക്ക് മാത്രമേ ആധാർ നമ്പറിന് അർഹതയുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. എൻആർഐക്കാരെ ആധാർ എൻ റോൾമെന്റിൽ നിന്നും അകറ്റി നിർത്തണമെന്നത് ഈ നിയമത്തിൽ വ്യക്തമായി പരാമർശിക്കുന്നില്ലെങ്കിലും നടപ്പ് വർഷത്തിൽ 182 ദിവസങ്ങൾ ഇന്ത്യയിൽ നിന്നും വിട്ട് നിൽക്കുന്നവരെ നോൺറെസിഡന്റുമാരായി കണക്കാക്കാമെന്നാണ് പാണ്ഡെ പറയുന്നത്. എന്നാൽ ആധാർ നിയമം, ഏതെങ്കിലം ഗവൺമെന്റ് നോട്ടിഫിക്കേഷനുകൾ എന്നിവ എൻആർഐകൾക്ക് ആധാർ എൻ റോൾമെന്റിന് അർഹതയില്ലെന്ന് വ്യക്തമായി പറയുന്നില്ല. മറിച്ച് അത്തരക്കാർക്ക് ആധാർ ലഭ്യമാക്കണമെന്ന ആവശ്യമാണ് പൊതുവെയുള്ളതെന്നും കാണം.

നിരവധി അവശ്യ സർവീസുകൾക്കും ട്രാൻസാക്ഷനുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് കൊണ്ട് യുഎഇയിലെ നിരവധി ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി, ന്യൂഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യന്ത്രാലയം എന്നിവയുമായും പത്രം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ഇവർ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ യുഐഡിഎഐക്ക് ഇന്ത്യൻ പ്രവാസികൾക്ക് ആധാർ നൽകേണ്ടെന്ന അഭിപ്രായമാണുള്ളതെന്നും ഡോ. പാണ്ഡെ വ്യക്തമാക്കുന്നു. ആധാറിന് അപേക്ഷിക്കുന്നവർ താൻ ഇന്ത്യയിൽ വസിക്കുന്നയാളാണെന്നും എൻആർഐ അല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. അതായത് കഴിഞ്ഞ 12 മാസത്തിനിടെ താൻ ഇന്ത്യയിൽ ചുരുങ്ങിയത് 182 ദിവസങ്ങളെങ്കിലും തങ്ങിയെന്ന് അപേക്ഷകൻ സത്യപ്രസ്താവന നടത്തണമെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. എന്നാൽ നിരവധി എൻആർഐക്കാർക്ക് ആധാർ ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവർക്ക് അതിന് നിയമപരമായി അർഹതയില്ലെന്നാണ് പാണ്ഡെ വ്യക്തമാക്കിയിരിക്കുന്നത്.

ആധാർ കാർഡ് നേടിയ എൻആർഐക്കാർ സാങ്കേതികമായി നിയമം ലംഘിച്ചവരാണെന്നും അദ്ദേഹം പറയുന്നു. ഇവർക്കെതിരെ സർക്കാർ നിയമനടപടിയെടുക്കുമോയെന്ന ചോദ്യത്തിന് താൻ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നുവെന്നാണ് പാണ്ഡെ മറുപടിയേകിയത്. നിയമനടപടിയിൽ നിന്നൊഴിവാകാൻ പ്രവാസികൾക്ക് മുൻകൂട്ടി ആധാർ റദ്ദാക്കാനാവില്ലെന്നും അതിന് വകുപ്പില്ലെന്നു പാണ്ഡെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കുന്നു. എന്നാൽ ആധാറില്ലെന്ന് വച്ച് ഗവൺമെന്റ് സർവീസുകൾ ലഭ്യമാകില്ലെന്ന് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എൻആർഐകൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുുവദിക്കേണ്ടത് അത്ത് ഗവൺമെന്റ് വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും പാണ്ഡെ അറിയിക്കുന്നു. ഇത്തരം അവസരങ്ങളിൽ ഡിപ്പാർട്ട്‌മെന്റുകൾ എൻആർഐകളിൽ നിന്നു ഡിക്ലറേഷൻ എഴുതി വാങ്ങണം. അതായത് താൻ പ്രവാസി ആയതിനാൽ ആധാറിന് അർഹതിയില്ലെന്നായിരിക്കണം ആ സത്യവാങ്മൂലം.

പ്രവാസികൾ 182 ദിവസം ഇന്ത്യയിൽ താമസിച്ചാൽ മാത്രമേ ആധാറിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും ഇതിലൂടെ മാത്രമേ ഡൊമസ്റ്റിക് ഇൻകം ടാക്‌സ് അടക്കാൻ അവർക്കാവുകയുള്ളുവെന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇൻകം ടാക്‌സടക്കാൻ പ്രവാസികൾക്ക് ആധാർ നമ്പർ വേണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഇതിലൂടെ വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP