Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

150 യൂറോ രജിസ്‌ട്രേഷൻ ഫീസ്: ഡബ്ലിനിൽ നഴ്‌സുമാരുടെ പ്രതിഷേധ പ്രകടനം

150 യൂറോ രജിസ്‌ട്രേഷൻ ഫീസ്: ഡബ്ലിനിൽ നഴ്‌സുമാരുടെ പ്രതിഷേധ പ്രകടനം

ഡബ്ലിൻ: രജിസ്‌ട്രേഷൻ ഫീസായി 150 യൂറോ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലധികം നഴ്‌സുമാരും മിഡ് വൈഫുകളും ഡബ്ലിൻ ബ്ലാക്ക്‌റോക്കിലുള്ള നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മൂന്നു യൂണിയനുകളുടെ പിൻബലത്തോടെയാണ് നഴ്‌സുമാർ പ്രകടനം നടത്തിയത്.

അയർലണ്ടിൽ ജോലി ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയിൽ നിന്ന് 150 യൂറോയായി വർധിപ്പിച്ച നടപടിക്കെതിരേയാണ് പ്രതിഷേധം ഇരമ്പിയത്. രജിസ്‌ട്രേഷൻ ഫീസിൽ വരുന്നതിയ 50 ശതമാനം വർധന അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ, എസ്‌ഐപിടിയു, സൈക്കാട്രിക് നഴ്‌സസ് അസോസിയേഷൻ എന്നിവർ പ്രതിഷേധ പ്രകടനത്തിൽ അണിചേർന്നു.

ആരോഗ്യമേഖലയിലെ മറ്റു പ്രഫഷണലുകൾക്ക് 2017 വരെ രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയായി നിജപ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. രജിസ്‌ട്രേഷൻ ഫീസ് വർധന ചെറുപ്പക്കാരായ പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ നഴ്‌സുമാർക്ക് അധികബാധ്യത വരുത്തിയിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം രജിസ്‌ട്രേഷൻ ഫീസ് 150 യൂറോയായി ഉയർത്താൻ തങ്ങൾ നിർബന്ധിതമായെന്നു ബോർഡ് വ്യക്തമാക്കി. സർട്ടിഫിക്കേറ്റ് രജിസ്‌ട്രേഷൻ ഇല്ലാതെ നഴ്‌സുമാർക്കോ മിഡ് വൈഫുമാർക്കോ എച്ച് എസ് ഇയുടെ കീഴിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്നും ബോർഡ് പറയുന്നു. എന്നാൽ ഇവർക്ക് സർട്ടിഫിക്കറ്റ് ഓഫ് രജിസ്‌ട്രേഷൻ നൽകുന്നതിനാവശ്യമായ പരിശോധനകൾ നടത്താൻ ചെലവുകളുണ്ടെന്നും അതിലേക്കാണ് രജിസ്‌ട്രേഷൻ ഫീസ് ഉയർത്തിയതെന്നുമാണ് ബോർഡിന്റെ ന്യായം.

മൂന്നു യൂണിയനുകൾ ചേർന്ന് രജിസ്‌ട്രേഷൻ ഫീസ് ബഹിഷ്‌ക്കരിച്ചാൽ അത് ന്യൂ ഇയർ സർവീസിനെ ദോഷകരമായി ബാധിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധക്കാർ പ്രകടനങ്ങൾക്കൊടുവിൽ നഴ്‌സിങ് ബോർഡിന് നിവേദനം കൈമാറിയിട്ടുണ്ട്. നഴ്‌സുമാർക്ക് ബോർഡിൽ നിന്നും യാതൊരു വിധ പിന്തുണയും ലഭിക്കാറില്ലെന്നും അതുകൊണ്ടു തന്നെ രജിസ്‌ട്രേഷൻ ഫീസ് വർധനയിൽ കഴമ്പൊന്നുമില്ലെന്നുമാണ് ഐഎൻഎംഒ പ്രസിഡന്റ് ക്ലെയർ മഹോൻ പറയുന്നത്. ഫീസ് വർധനയിൽ യൂണിയൻ അംഗങ്ങളെല്ലാം തന്നെ ആശങ്കാകുലരാണ്. രജിസ്‌ട്രേഷൻ ഫീസ് ഏതുകാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നുവെന്നത് ബോർഡ് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്നും ക്ലെയർ മഹോൻ ചൂണ്ടിക്കാട്ടി.

അടുത്തിടെ നടപ്പാക്കിയ നഴ്‌സുമാരുടെ വേതനം വെട്ടിക്കുറയ്ക്കലിനു പിന്നാലെ രജിസ്‌ട്രേഷൻ ഫീസ് ഉയർത്തിയത് മറ്റൊരു പ്രഹരമാണെന്നും ഡബ്ലിനിൽ നിന്നുള്ള നഴ്‌സായ ജോൺ ലവെല്ലെ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP