Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്‌പൈസ്‌ജെറ്റ് ബർമിങ്ഹാമിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നു; മാഞ്ചസ്റ്ററും പരിഗണനയിൽ; നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യുകെയിലെ മലയാളികൾ

ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്‌പൈസ്‌ജെറ്റ് ബർമിങ്ഹാമിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നു; മാഞ്ചസ്റ്ററും പരിഗണനയിൽ; നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യുകെയിലെ മലയാളികൾ

കെ ആർ ഷൈജുമോൻ

കവൻട്രി: യു.കെയിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കി സ്‌പൈസ് ജറ്റ് ലണ്ടനിലേക്ക് സർവീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ ബജറ്റ് എയർലൈനായി അറിയപ്പെടുന്ന സ്‌പൈസ് ജെറ്റ് ഡൽഹിയിൽനിന്ന് ബർമ്മിങ്ഹാമിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലേക്ക് സർവീസ് ആരംഭിക്കാനുള്ള പ്രരംഭപ്രവർത്തനങ്ങൾ ആരംഭിച്ചതും മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സ്‌പൈസ് ജെറ്റ് കൂടി യുകെ സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിരക്കിൽ കാര്യമായ ഇളവ് ലഭിച്ചില്ലെങ്കിലും അവശ്യഘട്ടങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ പുതിയ വിമാന സർവീസ് സഹായകമാകുമെന്നുറപ്പാണ്. നിലവിൽ ലണ്ടനിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന പല വിമാനക്കമ്പനികളും കൂടുതൽ സർവീസ് ആരംഭിക്കുന്നതാണ് സ്‌പൈസ്‌ജെറ്റ് ഉൾപ്പെടെയുള്ള പുതിയ കമ്പനികളെ ഈ റൂട്ടിലേക്ക് ആകർഷിക്കുന്നത്. ബർമിങ്ഹാമിൽ നിന്നും ഇപ്പോൾ എമിറേറ്റ്‌സ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ് എന്നീ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ എമിറേറ്റ്‌സും ഖത്തറും ഉയർന്ന നിരക്ക് ഈടാക്കുന്നതിനും എയർ ഇന്ത്യയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനും സ്‌പൈസ് ജെറ്റ് പരിഹാരമാകുമെന്നതാണ് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നത്.

പുതിയ 20 വിമാനങ്ങൾ വാങ്ങാൻ കരാർ ഉറപ്പിച്ച സ്‌പൈസ് ജെറ്റ് ഈ വർഷം പുതിയ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇന്ത്യയിലേക്ക് ബർമിങ്ഹാമിൽ നിന്നും നേരിട്ടുള്ള രണ്ടാമത്തെ സർവീസായി ഇത് മാറുകയും ചെയ്യും. നിലവിൽ ഇന്ത്യൻ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന നാലാമത്തെ സർവീസായി സ്‌പൈസ് കൂടി എത്തുന്നതോടെ ഹീത്രൂ കഴിഞ്ഞാൽ ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് നടത്തുന്ന വിമാനത്താവളം എന്ന ഖ്യാതിയും ബർമിങ്ഹാം സ്വന്തമാക്കും.

ഇന്ത്യൻ വ്യോമയാന രംഗത്ത് ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസ് നടത്തി ശ്രദ്ധ നേടിയ സ്‌പൈസ് ജെറ്റ് അന്താരാഷ്ട്ര സർവീസ് നടത്തുമ്പോഴും നിരക്കിളവ് തന്നെയാകും പ്രധാന ആകർഷണം. ദീർഘ ദൂര സർവീസ് എന്ന ആശയത്തിന് സ്‌പൈസ് ജെറ്റ് രൂപം നൽകിയിട്ട് അധികകാലമായില്ലെങ്കിലും ഏറെ വേഗത്തിലാണ് ഇവരുടെ നീക്കങ്ങൾ. പുതിയ 737 മാക്‌സ് വിമാനങ്ങൾ എത്തുന്ന മുറയ്ക്ക് ബർമിങ്ഹാം ഡൽഹി സർവീസ് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ സിംഗപ്പുർ കമ്പനിയായ സ്‌കൂട്ട്, മലേഷ്യൻ വിമാനമായ എയർ ഏഷ്യ എക്‌സ് എന്നിവയാണ് ദീർഘ ദൂര റൂട്ടുകളിൽ ബജറ്റ് സർവീസുകൾ നടത്തുന്നത്. ഇവ ഏറെ വിജയപ്രദവുമാണ്. അതിനാൽ ഈ മാതൃക അനുകരിക്കാനുള്ള ശ്രമമാണ് സ്‌പൈസ് ജെറ്റ് നടത്തുന്നത്. നിലവിൽ 49 വിമാനങ്ങളുമായി 45 കേന്ദ്രങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റ് പറക്കുന്നത്. ഇതിൽ ആറെണ്ണം മാത്രമാണ് അന്തരാഷ്ട്ര റൂട്ടുകൾ. അതിനാൽ തന്നെ ബർമിങ്ഹാം ഡൽഹി സർവീസ് ആരംഭിച്ചാൽ സ്‌പൈസ് ജെറ്റിന്റെ കുതിപ്പായി അത് വ്യാഖ്യാനിക്കപ്പെടും എന്നുറപ്പാണ്.

അമേരിക്കൻ ബോയിങ്മായുള്ള കരാർ അനുസരിച്ചു പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്കാകും സ്‌പൈസിന്റെ ബ്രിട്ടനിലേക്കുള്ള രംഗപ്രവേശം. അതേസമയം ഡൽഹി എയർപോർട്ടിൽ കൈകാര്യം ചെയ്യാൻ കഴിയാവുന്ന വിമാനങ്ങളുടെ പരമാവധി ഇപ്പോൾ തന്നെ ഉള്ളതിനാൽ കൂടുതൽ യാത്രക്കാർ ഉള്ള സമയങ്ങളിൽ സർവ്വീസ് സ്ലോട്ട് ലഭിക്കുക പ്രയാസമാണ്. നിലവിൽ മുംബൈയിൽ നിന്നും ഒരൊറ്റ സർവീസ് പോലും ആരംഭിക്കാൻ കഴിയാത്തത്ര തിരക്കാണ്.

ഡൽഹിയിലെ കുറഞ്ഞ നിരക്കുള്ള സർവീസുകൾ ഉപയോഗിക്കുന്ന ടെർമിനൽ വൺ ഇപ്പോൾ പരമാവധി ശേഷിയും പ്രയോജനപ്പെടുത്തുകയാണ്. തിരക്കേറിയ സമയത്തു ഇവിടെ ഒരു വർഷം 18 മില്യൺ യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ് വിമാനത്താവളങ്ങളും ഇതേ പ്രശനം തന്നെ അഭിമുഖീരിക്കുകയാണ്. പരിഹാരമായി കൂടുതൽ യാത്രക്കാരെ വഹിക്കാൻ കഴിയുന്ന വലിയ വിമാനങ്ങൾക്ക് വേണ്ടി നിലവിലെ റൂട്ടുകൾ കൈമാറ്റം ചെയ്യുക എന്നതാണ് ഏക പോംവഴി.

അതിനിടെ യുകെയിലെ വടക്കൻ നിവാസികൾക്ക് സന്തോഷം പകർന്നു മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നു. നിലവിൽ ഗൾഫ് വിമാന കമ്പനികളെയാണ് മാഞ്ചസ്റ്ററിൽ നിന്നും പറക്കുന്ന മലയളികൾ ആശ്രയിക്കുന്നത്. ഏറെക്കാലമായി ഇവിടെ നിന്നും എയർ ഇന്ത്യ സർവീസ് തുടങ്ങണമെന്ന് ആവശ്യമുയർന്നുട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കാൻ പോലും ശ്രമമുണ്ടായിട്ടില്ല. എന്നാൽ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ മുൻകൈ എടുത്തു ഇന്ത്യൻ സർക്കാരുമായി നടത്തിയ ചർച്ചകളാണ് നേരിട്ടുള്ള സർവീസ് എന്ന ആശയത്തിന് ജീവൻ വയ്ക്കാൻ കാരണം.

ഇക്കാര്യം ഇന്ത്യൻ സർക്കാർ സജീവ പരിഗണനയിൽ എടുത്താൽ എയർ ഇന്ത്യ തന്നെ ഒരു വർഷത്തിനകം സർവീസ് തുടങ്ങാൻ ഉള്ള സാധ്യതയാണ് തെളിയുന്നതും. ഈ സർവീസും മുംബൈയിലേക്ക് നടത്താനാണ് മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ ആലോചിക്കുന്നത്. ഇത് യാഥാർഥ്യമായാൽ മലയാളികൾക്ക് വേഗത്തിൽ നാട്ടിലെത്താനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP