Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്യുതാനന്ദന്റെ ഫയർ എസ്‌കേപ്പും സെല്ലുലോയിഡ് വിവാദവും

അച്യുതാനന്ദന്റെ ഫയർ എസ്‌കേപ്പും സെല്ലുലോയിഡ് വിവാദവും

അച്യുതാനന്ദന്റെ ഫയർ എസ്‌കേപ്പ്

ഉന്നം നോക്കുന്നത് യുഡിഎഫിനെയാണെങ്കിലും തോക്കു ചൂണ്ടിയത് വിഎസിന്റെ നെഞ്ചത്തേക്കായിരുന്നു. ഇത്തവണ വിഎസിന്റെ കഥകഴിഞ്ഞു എന്ന് എല്ലാവരും കരുതി.

പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കാൻ പിബി പോലും തയ്യാറല്ല. എങ്കിൽ ഇനി കേന്ദ്രസഹായം വേണ്ട, ഇരിക്കപ്പിണ്ഡം നടത്താനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.

ആ പാതിരാ നാടകത്തിന്റെ ക്ലൈമാക്‌സിന് തൊട്ടുമുമ്പ് സൂര്യനുദിച്ചത് പോലുള്ള സംഭവമാണുണ്ടായത്. അല്ലെങ്കിൽ കാമുകനും കാമുകിയും ചേർന്ന് കോളിളക്കം സൃഷ്ടിക്കാവുന്ന രഹസ്യ ബന്ധത്തിന് പദ്ധതിയിടുമ്പോൾ കാമുകന്റെ പിതാവ് പരസ്യമായി പെണ്ണിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പോലുള്ള ആന്റീ ക്ലൈമാക്‌സാണ് വിഎസ് സൃഷ്ടിച്ചത്.

ഒരു കാതം മുന്നേയാണ് വിഎസ് എറിഞ്ഞത്. രണ്ട് ബുദ്ധിരാക്ഷസന്മാരാണ് നിലം പതിച്ചത്. വിഎസ് തന്ത്രങ്ങളുടെ പോരാട്ട വീര്യവും ആഘാത ശേഷിയും നാം വളരെയേറെ കണ്ടതാണ്. എന്നാൽ കെഎം മാണിക്ക് എൽഡിഎഫിലേക്ക് സ്വാഗതം എന്ന മൂന്നു വാക്കിന്റെ പ്രസ്താവനയുടെ അപാരമായ രസികത്വം മാദ്ധ്യമങ്ങൾ പോലും പൂർണ്ണമായി ആസ്വദിക്കാൻ മറുന്നുപോയി.

ജീവന്മരണ പോരാട്ടത്തിനിടയിലും പ്രകടമാകുന്ന വിഎസിന്റെ ഹാസ്യ പ്രതിഭയാണോ എത്ര കനത്ത തിരിച്ചടിയേറ്റാലും പൂജ്യം ഡിഗ്രിയിൽ കൂളായി കാണപ്പെടാനുള്ള വിഎസിന്റെ സ്വന്തം എതിരാളിയുടെ ചിരി നിഴൽ പ്രതിഭയാണോ കൂടുതൽ അത്ഭുതകരം എന്നത് കേരളീയരുടെ മുൻപിലുള്ള വലിയൊരു സമസ്യയാണ്.

വെറുതെയായില്ല സെല്ലുലോയിഡ് വിവാദം

സിനിമ കണ്ടവർക്ക് പോലും വ്യക്തമാകാതിരുന്ന ചില കാര്യങ്ങൾ കെ മുരളീധരന്റെ ഇടപെടൽ കാരണം കേരളീയർക്ക് നല്ലവണ്ണം ക്ലിക്കായി കിട്ടി. അന്ന് മന്ത്രിയായിരുന്ന കെ കരുണാകരനും ഉദ്യോഗസ്ഥനായിരുന്ന മലയാറ്റൂർ രാമകൃഷ്ണനുമാണ് കെസി ഡാനിയേലിനെയും മലയാളത്തിലെ ആദ്യത്തെ സിനിമയായ വിഗതകുമാരനേയും അംഗീകരിക്കുന്നതിനു തടസ്സമായി നിന്നവരിൽ പ്രധാനപ്പെട്ട രണ്ടുപേർ. ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിൽ കൃത്യമായി പേര് പറഞ്ഞിട്ടുള്ള കരുണാകരനെ സെല്ലുലോയിഡിൽ സംവിധായകനായ കമൽ ഒഴിവാക്കിയിരുന്നു.

കേരളീയ സമൂഹത്തിൽ ഓർമ്മ മങ്ങി കിടന്ന തന്റെ പേര് വീണ്ടും സജീവമാക്കിയതിൽ സ്വർഗ്ഗത്തിൽ ഇരുന്ന് കരുണാകരൻ മകനെ അനുഗ്രഹിക്കുന്നുണ്ടാകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP