Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫിന്റെ പേരിൽ വിദ്വേഷം നിറയുമ്പോൾ ഒരു സാഹോദര്യത്തിന്റെ വാർത്ത! ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; നേതൃത്വം നൽകി പേജാവർ മഠത്തിലെ വിശ്വേശരയ്യ തീർത്ഥ സ്വാമി

ബീഫിന്റെ പേരിൽ വിദ്വേഷം നിറയുമ്പോൾ ഒരു സാഹോദര്യത്തിന്റെ വാർത്ത! ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇഫ്താർ സംഗമം; നേതൃത്വം നൽകി പേജാവർ മഠത്തിലെ വിശ്വേശരയ്യ തീർത്ഥ സ്വാമി

ഉഡുപ്പി: ബീഫിന്റെ പേരിൽ രാജ്യത്ത് അസഹിഷ്ണുത അഴിഞ്ഞാടുകയാണ്. ഇതിന്റെ പേരിൽ കൊലപാതകങ്ങളും പതിവായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് സാഹോദര്യ വിളിച്ചോതുന്ന ഒരു വാർത്ത കൂടി പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു എന്നതാണ് വാർത്ത. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഇഫ്താർ സംഘടടിപ്പിച്ചത്. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.150ലധികം പേരാണ് ഇഫ്താറിൽ പങ്കെടുത്തത്.

പര്യായ പേജാവർ മഠത്തിലെ പര്യായ വിശ്വേശരയ്യ തീർത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നൽകിയത്. മുസ്ലിം സുമദായത്തിൽ നിന്ന് നിരവധി പേർ പങ്കെടുത്ത ഇഫ്താർ ശനിയാഴ്ച വൈകീട്ട് 6.59നാണ് ആരംഭിച്ചത്. നേന്ത്രപ്പഴം, തണ്ണിമത്തൻ, ആപ്പിൾ, ഈന്തപ്പഴം, കശുവണ്ടി പരിപ്പും കുരുമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക പാനീയവും ചടങ്ങിനുണ്ടായിരുന്നു.

വിശ്വേശരയ്യ തീർത്ഥ സ്വാമി നോമ്പെടുത്തവർക്ക് ഈന്തപ്പഴം നൽകി നോമ്പ് തുറന്നതോടെയാണ് ഇഫ്താർ ആരംഭിച്ചത്. അൻജുമാൻ പള്ളിയിലെ ഖത്തീബും കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാനുമായ എംഎ ഗഫൂർ, ശ്രീ ശ്രീ വിശ്വപ്രസന്ന തീർത്ഥ, റഹീം ഉച്ഛിൽ, അൻസാർ അഹമ്മദ്, കോൺഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖർ ഇഫ്താറിൽ പങ്കെടുത്തു.

ക്ഷേത്രത്തിൽ ഇഫ്താർ കൂട്ടായ്മയും നമസ്‌ക്കാരവും നടന്നത് ചരിത്രപരമായ തീരുമാനമായും പേജാവർ മഠത്തിന്റെ മതസൗഹാർദ്ദത്തെയുമാണ് കാണിക്കുന്നതെന്ന് എംഎ ഗഫൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP