Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴ തിമിർത്ത് പെയ്തു തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാപക കൃഷിനാശം; ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി; കട്ടപ്പനയ്ക്കു സമീപം ഉരുൾപൊട്ടൽ; ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലും കോട്ടയം മീനച്ചിൽ താലൂക്കിലും വിദ്യാലയങ്ങൾക്ക് അവധി

മഴ തിമിർത്ത് പെയ്തു തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാപക കൃഷിനാശം; ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി; കട്ടപ്പനയ്ക്കു സമീപം ഉരുൾപൊട്ടൽ; ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലും കോട്ടയം മീനച്ചിൽ താലൂക്കിലും വിദ്യാലയങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുകയും മഴ തോരാതെ പെയ്തുതുടങ്ങുകയും ചെയ്തതോടെ വ്യാപക കൃഷിനാശം. പലയിടത്തും കൃഷിയിടങ്ങളിലുൾപ്പെടെ വെള്ളം പൊങ്ങുകയും റോഡുകളും മറ്റും നശിക്കുകയും ചെയ്തിട്ടുണ്ട്. മഴ കനത്തതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശം നൽകി. ഇടുക്കിയിൽ കുടുതൽ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാർ പഞ്ചായത്തിലെ പടുകയിൽ രണ്ടു തവണ ഉരുൾപൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല.

കനത്ത മഴയെ തുടർന്ന് ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ വ്യാഴാഴ്ചയും അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. കോട്ടയം മീനച്ചിൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചു.

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനഃരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി. വരുന്ന നാലുദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊച്ചി മധുര ദേശീയപാതയിൽ മുവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയ്ക്കുമിടയിൽ പലയിടത്തും വെള്ളക്കെട്ടുമൂലം ഗതാഗത തടസമുണ്ടായി.

ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായതിനെ തുടർന്നാണ് വെള്ളം തുറന്നു വിട്ടത്. തൊടുപുഴയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസിൽദാർ അറിയിച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളമാണു മലങ്കര അണക്കെട്ടിലെത്തുന്നത്. കൂടാതെ നച്ചാർ, വടക്കനാർ എന്നിവിടങ്ങളിലെ വെള്ളവും മലങ്കര അണക്കെട്ടിലെത്തുന്നു. തൊടുപുഴയാർ പതിക്കുന്നത് മൂവാറ്റുപുഴയാറിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP