Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്നിന്ത്യൻ താരങ്ങളുടെ സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിട്ട സുചി ലീക്‌സ് വീണ്ടും; ഇത്തവണത്തെ ഇരയായത് നടി നിവേത പേതുരാജ്

തെന്നിന്ത്യൻ താരങ്ങളുടെ സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിട്ട സുചി ലീക്‌സ് വീണ്ടും; ഇത്തവണത്തെ ഇരയായത് നടി നിവേത പേതുരാജ്

ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ട സുചി ലീക്‌സ് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ധനുഷ്, അമല പോൾ ,അനിരുദ്ധ്, തൃഷ തുടങ്ങിയവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് സുചി ലീക്‌സ് പുറത്തുവിട്ടത്. ഇടക്കാലത്തിന് ശേഷം സുചി ലീക്‌സ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇരയായത്.

നടിയുടെ പേരിൽ നഗ്നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി സാമ്യമുള്ള മുഖമായതിനാൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സുചി എന്നു യൂസർ നെയിം ഉള്ള അക്കൗണ്ടിൽ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്സിനു തുടക്കമായത്. ഒരു പാർട്ടിക്കിടെ നടൻ ധനുഷിനൊപ്പം വന്നവരിൽ ആരോ ഒരാൾ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.

അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററിൽ ആഞ്ഞടിച്ചത്. ഗായിക ചിന്മയി ശ്രീപദയ്ക്കെതിരെയും സുചിത്ര ട്വിറ്ററിൽ വാളെടുത്തിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വൻ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകൾ എത്തിക്കൊണ്ടേയിരുന്നു. അപ്രത്യക്ഷമായിക്കൊണ്ടുമിരുന്നു. 4050 വ്യാജ പ്രൊഫൈലുകളാണ് സുചിത്രയുടെ പേരിൽ പിന്നീട് സൃഷ്ടിക്കപ്പെട്ടത്. ഒടുവിൽ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന വാർത്തയോടെയാണ് എല്ലാം അടങ്ങിയത്.

അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താൻ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP