Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്വേഷണ ചുമതല മാറ്റാനുള്ള ബെഹ്‌റയുടെ നീക്കം പിണറായി തടഞ്ഞു; മേൽനോട്ടം വഹിക്കുക തുടർന്നും എഡിജിപി സന്ധ്യ തന്നെ; വിമർശനം ഒഴിവാക്കാൻ കരുതൽ എടുക്കണമെന്ന് പൊലീസ് മേധാവിക്ക് നിർദ്ദേശം; ദിലീപിനും നാദിർഷായ്ക്കും എതിരെ തെളിവ് ശേഖരിക്കാനും മുഖ്യമന്ത്രിയുടെ പച്ചക്കൊടി; നടിയുടെ ആക്രമണക്കേസ് അന്വേഷണം താളം തെറ്റില്ല

അന്വേഷണ ചുമതല മാറ്റാനുള്ള ബെഹ്‌റയുടെ നീക്കം പിണറായി തടഞ്ഞു; മേൽനോട്ടം വഹിക്കുക തുടർന്നും എഡിജിപി സന്ധ്യ തന്നെ; വിമർശനം ഒഴിവാക്കാൻ കരുതൽ എടുക്കണമെന്ന് പൊലീസ് മേധാവിക്ക് നിർദ്ദേശം; ദിലീപിനും നാദിർഷായ്ക്കും എതിരെ തെളിവ് ശേഖരിക്കാനും മുഖ്യമന്ത്രിയുടെ പച്ചക്കൊടി; നടിയുടെ ആക്രമണക്കേസ് അന്വേഷണം താളം തെറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവ നടി ക്രൂരമായ ആക്രമണത്തിനു വിധേയമായ സംഭവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എഡിജിപി ബി. സന്ധ്യയെ മാറ്റിയെന്ന പ്രചാരണം തെറ്റാണ്. അന്വേഷണ സംഘങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് താൻ പറഞ്ഞിട്ടില്ല. അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ സന്ധ്യക്ക് അധികാരം നൽകിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് മേധാവിയുടെ വിശദീകരണം.

അന്വേഷണത്തിന്റെ ഏകോപനത്തിൽ പോരായ്മയില്ലെന്ന് സന്ധ്യ ഡിജിപിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബി. സന്ധ്യ ഡിജിപിക്ക് കത്ത് നൽകി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ബെഹ്‌റയുടെ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. കേസിന്റെ അന്വേഷണം നടത്തുന്ന ഐ.ജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ എന്നിവരെ നേരിട്ട് വിളിച്ച് വരുത്തി കേസിന്റെ അന്വേഷണ പുരോഗതി ബെഹ്‌റ ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഇതിനിടെ സന്ധ്യയെ അന്വേഷണചുമതലയിൽ നിന്ന് മാറ്റിയെന്നും വിലയിരുത്തൽ എത്തി. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണം.

കേസിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതികൾ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ഏകോപനമില്ലെന്നായിരുന്നു സെൻകുമാറിന്റെ മുഖ്യ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യയോട് ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ച് പ്രവർത്തിച്ചാൽ മതിയെന്ന് സെൻകുമാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ബെഹ്‌റയും അംഗീകരിച്ചെന്നും ഇതിന്റെ ഭാഗമായാണ് സന്ധ്യയെ മാറ്റിയതെന്നുമായിരുന്നു വിമർശനം.

സെൻകുമാറിന് പിന്നാലെ പൊലീസ് മേധാവിയായി ചുമതലയേറ്റ ബെഹ്റ കേസ് കൂടുതൽ ഗൗരവത്തിൽ എടുക്കുകയായിരുന്നു. ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നടപടി തന്നെ അന്വേഷണത്തിൽ നിന്നും സന്ധ്യയെ മാറ്റി നിർത്താനുള്ള ആലോചനയാണെന്നായിരുന്നു വാർത്തകൾ. പിന്നാലെ ഐജി ദിനേന്ദ്ര കശ്യപിന് അന്വേഷണ ചുമതല നൽകുകയും ചെയ്തു. ബെഹ്റ പൊട്ടിത്തെറിച്ചു എന്നും ഫയലുകൾ വലിച്ച് എറിഞ്ഞെന്നുമെല്ലാമാണ് റിപ്പോർട്ടെത്തി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. എല്ലാം പഴയ പോലെ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിമർശനം ഒഴിവാക്കാൻ ബെഹ്‌റയോട് കരുതൽ എടുക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ദിലീപിലേക്കും നാദിർഷയിലേക്കും നീങ്ങുന്നതായാണ് സൂചന. പൾസർ സുനി നാദിർഷയേയും നാദിർഷ ദിലീപിനെയും വിളിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും നാദിർഷയെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കുമെന്നും സൂചനയുണ്ട്. നാദിർഷയെ കേസിൽ സഹായിച്ച ഒരു റിട്ട. എസ്‌പിയും നിരീക്ഷണത്തിലാണെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് മലയാള സിനിമാ മേഖലയിലെ പല പ്രമുഖർക്കും നേരത്തേ തന്നെ അറിയാമായിരുന്നു എന്നും സംശയമുണ്ട്. നേരത്തേ താരസംഘടനയുടെ തലവൻ ഇന്നസെന്റിന് കെബി ഗണേശ് കുമാർ അയച്ച കത്തും വിവാദമായിരുന്നു.

അമ്മ നടീനടന്മാർക്ക് അപമാനമായെന്നും പിരിച്ചു വിടണമെന്നും ഗണേശ്കുമാർ ആവശ്യപ്പെട്ടു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ അമ്മ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല എന്നും. പിച്ചിച്ചീന്തപ്പെടുന്നത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണമെന്നും. നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഗണേശ്കുമാർ പറഞ്ഞു. ദിലീപിനെ മാധ്യമങ്ങൾ വേട്ടയാടിയപ്പോൾ അമ്മ മിണ്ടാതിരുന്നെന്നും കത്തിൽ ഗണേശ്കുമാർ പറഞ്ഞു. കൊച്ചിയിലെ യോഗത്തിന് മുമ്പായിരുന്നു കത്തയച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ യോഗവും സംഘടനയുടെ ട്രഷറർ കൂടിയായ ദിലീപിന് പിന്തുണ നൽകുകയായിരുന്നു. എന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ദിനംപ്രതി പുതിയ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താരങ്ങളെല്ലാം തന്നെ ഗൂഢാലോചനക്കേസ് അന്വേഷണത്തെ ഭയക്കുന്നതായും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP