Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുഷ്‌കാ ശർമ്മയുമായുള്ള പ്രണയം തുറന്നു സമ്മതിച്ച് കോലി; അങ്ങാടിപ്പാട്ടാക്കേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിക്കണമെന്നും ക്രിക്കറ്റ് താരം

അനുഷ്‌കാ ശർമ്മയുമായുള്ള പ്രണയം തുറന്നു സമ്മതിച്ച് കോലി; അങ്ങാടിപ്പാട്ടാക്കേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിക്കണമെന്നും ക്രിക്കറ്റ് താരം

ന്യൂഡൽഹി: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിലെ ന്യൂജനറേഷൻ ഹീറോ വിരാട് കോലിയും തമ്മലിൽ പ്രണയത്തിലാണെന്ന വാർത്ത പരസ്യമായ രഹസ്യമാണ്. കോലി പോകുന്നിടത്തൊക്കെ അനുഷ്‌കയും ഒപ്പം പോയിരുന്നു. എന്നാൽ ഈ ബന്ധത്തെ കുറിച്ച് കോലിയോ അനുഷ്‌കയോ ഇതുവരെ കാര്യമായൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഒടുവിൽ കോലി തന്നെ തന്റെ പ്രണയം പുറത്താക്കി. ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരിക്കയാണ് കോലി.

ഞങ്ങൾ ഒളിച്ചു നടക്കുകയായിരുന്നില്ല. ഞങ്ങൾ ഒന്നും തന്നെ ഒളിച്ചിട്ടുമില്ല. അതിനെനിക്ക് താൽപര്യമില്ല. എന്നാൽ, നിരന്തരം ഈ ചോദ്യങ്ങളെ നേരിടേണ്ടിവരുമ്പോഴും അത് പരസ്യ സംവാദത്തിന് വഴിവയ്ക്കുകയും ചെയ്തപ്പോൾ ഞങ്ങൾ അസ്വസ്ഥരായിരുന്നുഒരു ഫാഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോലി പറഞ്ഞു. ഞങ്ങളെ പലപ്പോഴും ഒന്നിച്ച് കാണുകയും എന്നിട്ടും ആളുകൾ സംശയം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ എന്തു പറയും. കുറച്ച് സാമാന്യബുദ്ധി ഉപയോഗിച്ചാൽ പോരെ. - കോലി ചോദിക്കുന്നു.

മാദ്ധ്യമങ്ങൾ കൂടുതലായി തങ്ങളുടെ പിന്നാലെ വരുന്നതിനെയും കോലി കോലി ചോദിച്ചു. എല്ലാം അറിയുമെങ്കിൽ എന്തിന് ഒരേ ചോദ്യങ്ങൾ ആവർത്തിക്കുന്നു. ഞങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് അങ്ങാടിപ്പാട്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കൊഹ്‌ലി മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ കോലി ഗ്യാലറിയിലുള്ള അനുഷ്‌കയ്ക്ക് ചുംബനമെറിഞ്ഞ് ആഘോഷം നടത്തിയത് ക്യാമറക്കണ്ണിൽപ്പെട്ടിരുന്നു. പലപ്പോഴും ഒരുമിച്ചാണ് കോലിയും അനുഷ്‌കയും ചുറ്റിയടിക്കുകയും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP