Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിയിറക്കപ്പെട്ട ദളിത് കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി; കളക്ടറേറ്റിൽ വിഷയം ഉന്നയിച്ചെത്തി ഉപരോധിച്ച ബിജെപിക്കാരെയും അറസ്റ്റുചെയ്തു; നാളെ കാട്ടാക്കട മണ്ഡലത്തിൽ ബിജെപി ഹർത്താൽ

കുടിയിറക്കപ്പെട്ട ദളിത് കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി; കളക്ടറേറ്റിൽ വിഷയം ഉന്നയിച്ചെത്തി ഉപരോധിച്ച ബിജെപിക്കാരെയും അറസ്റ്റുചെയ്തു; നാളെ കാട്ടാക്കട മണ്ഡലത്തിൽ ബിജെപി ഹർത്താൽ

ആർ.കണ്ണൻ

തിരുവനന്തപുരം : കുടിയിറക്കപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട വില്ലേജ് ഓഫീസിൽ അഭയം പ്രാപിച്ച ദളിത് കുടുംബത്തിനെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവം വിവാദമാകുന്നു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് നടപടി ഉണ്ടായതിൽ പ്രതിഷേധിച്ച് നാളെ കാട്ടാക്കട മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.

ആർ ഡി ഓ ,ഡെപ്യൂട്ടി കളക്ക്റ്റർ ഡിവൈ എസ്സ് പി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ഇന്ന് രാവിലെ ആറരയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത് . കിള്ളി മേച്ചിറ പാറയിൽ വീട്ടിൽ കുമാരി (52), ഭർത്താവ് രാജൻ (60), മകൻ രാജേഷ് (30), കുമാരിയുടെ മാത്യ സഹോദരി തങ്കം (85) എന്നിവരെയാണ് ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തു നീക്കിയത്.

ജൂൺ ആറാം തീയതിയാണ് കിള്ളി മേച്ചിറ സ്വദശിയായ കുമാരിയുടെ മുത്തശ്ശി ശാന്തപ്പുവിന്റെ പേരിലുണ്ടായിരുന്ന സർവ്വേ നമ്പർ 294/3 ൽപെട്ട 24 സെന്റ് തന്റേതെന്ന് അവകാശപ്പെട്ടാണ് ഇസ്മയിൽ കോടതിയിൽ നിന്ന് അനുകൂല വിധിയിലൂടെ കുമാരിയെയും കുടുംബത്തെയും കുടിയിറക്കിയ്ത്. ശേഷം കുളത്തുമ്മൻ വില്ലേജ് ഓഫീസ് പടിക്കലായിരുന്നു കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇവർ കഴിഞ്ഞിരുന്നതു.

ശാന്തപ്പു മരിച്ച് 27 വർഷങ്ങൾക്ക് ശേഷം വ്യാജരേഖകൾ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇസ്മയിൽ വിധി സമ്പാദിച്ചതെന്ന് ആരോപിച്ചായിരുന്നു കുടുംബത്തിന്റെ സമരം. ഇവരുടെ പുനരധിവാസത്തിനായി ബിജെപി സമരപരിപാടികളുമായി മുന്നോട്ടു പോകവെയാണ് ഇന്ന് ഇവരോടൊപ്പം ഉണ്ടായിരുന്നവർ പുറത്തുപോയ തക്കം നോക്കി ഇവരെ അറസ്റ്റ് ചെയ്തു പുലയനാർക്കിക്കോട്ടയിലെ സർക്കാർ അഗതിമന്ദിരത്തിലേക്കു മാറ്റിയത്.

എന്നാൽ ഇവിടെയും കുമാരിയും കുടുംബവും സമരത്തിലാണ്. ആർഡിഒ വിനോദ്, ഡി വൈ എസ് പി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രഹസ്യ നീക്കത്തിലൂടെയായിരുന്നു ഒഴിപ്പിക്കൽ നടപടികൾ നടന്നത്. ശേഷം കാട്ടാക്കട, ആര്യനാട്, മലയിൻകീഴ്, എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തു പൊലീസ് സേനയെ വിന്യസിച്ചു.

ഇടയ്ക്കു പ്രവർത്തകരും പൊലീസും ചെറിയതോതിൽ വാക്കേറ്റമുണ്ടായി. കുമാരിയെയും കുടുംബത്തെയും അറസ്‌റ് ചെയ്തതിൽ പ്രതിഷേധിച്ചു കാട്ടാക്കടയിൽ ബിജെപി പട്ടണം ചുറ്റി പ്രകടനം നടത്തി. പതിനൊന്നു മണിയോടെ കളക്റ്ററേറ്റിൽ എത്തിയ ബിജെപി ഇവിടെ ഉപരോധ സമരം നടത്തി ഒടുവിൽ പ്രവർത്തകരെ അറസ്‌റ് ചെയ്തു നീക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കാട്ടാക്കട മണ്ഡലത്തിൽ നാളെ രാവിലെ ആറു മണിമുതൽ വൈകുന്നേരം ആറു മണിവരെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP