Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണഘടന പ്രകാരം പുറത്താക്കാനാവില്ലെന്ന് മമ്മൂട്ടി; സിനിമകൾ കൂവി തോൽപ്പിച്ചപ്പോൾ ഈ ഭരണഘടന എവിടെ പോയെന്ന് മറുചോദ്യം? ഞാൻ നൽകിയ പരാതികൾ ചവറ്റുക്കൂട്ടയിൽ കളഞ്ഞില്ലേ? എല്ലാം ഇനി മാധ്യമങ്ങളോട് പറഞ്ഞോളമാമെന്നും ഭീഷണി; ഇറങ്ങി പോകാൻ തുനിഞ്ഞപ്പോൾ സ്‌നേഹത്തോടെ കൈപിടിച്ച് തടഞ്ഞ് മോഹൻലാൽ; ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വി രാജിന്റെ സൂപ്പർ ഇടപെടൽ; താര സംഘടന പിളരാത്തതിന്റെ രഹസ്യകഥ ഇങ്ങനെ

ഭരണഘടന പ്രകാരം പുറത്താക്കാനാവില്ലെന്ന് മമ്മൂട്ടി; സിനിമകൾ കൂവി തോൽപ്പിച്ചപ്പോൾ ഈ ഭരണഘടന എവിടെ പോയെന്ന് മറുചോദ്യം? ഞാൻ നൽകിയ പരാതികൾ ചവറ്റുക്കൂട്ടയിൽ കളഞ്ഞില്ലേ? എല്ലാം ഇനി മാധ്യമങ്ങളോട് പറഞ്ഞോളമാമെന്നും ഭീഷണി; ഇറങ്ങി പോകാൻ തുനിഞ്ഞപ്പോൾ സ്‌നേഹത്തോടെ കൈപിടിച്ച് തടഞ്ഞ് മോഹൻലാൽ; ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വി രാജിന്റെ സൂപ്പർ ഇടപെടൽ; താര സംഘടന പിളരാത്തതിന്റെ രഹസ്യകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിൽ പൃഥ്വിരാജ് നടത്തിയത് ഒറ്റയാൾ പോരാട്ടം. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചന പോലും പൃഥ്വി നൽകി. ചർച്ച തുടങ്ങുമ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. ഭരണഘടന ഉയർത്തിയുള്ള നീക്കത്തെ പ്രഥ്വി രാജ് കടന്നാക്രമിച്ചു. അങ്ങനെയെങ്കിൽ ഞാൻ പോയി ബാക്കി മാധ്യമങ്ങളോട് പറയാമെന്നായിരുന്നു പൃഥ്വിയുടെ ഭീഷണി. ഇത് കേട്ട് മമ്മൂട്ടി ഞെട്ടി. മോഹൻലാൽ പൃഥ്വിരാജിനെ പിടിച്ചിരുത്തി. പിന്നെ എല്ലാം അതിവേഗമായിരുന്നു. പുറത്തുള്ള ഡിടിപി ഓപ്പറേറ്ററെ കൊണ്ട് അതിവേഗം പ്രസ്താവന തയ്യാറാക്കി. മമ്മൂട്ടി അത് പരസ്യമായി വിശദീകരിക്കുകയും ചെയ്തു.

താരരാരാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയുടെ ആദ്യമായാണ് അമ്മയുടെ യോഗത്തിൽ അക്ഷരാർത്ഥത്തിൽ ആക്രമിക്കപ്പെടുന്നത്. ദിലീപ് അറസ്റ്റിലായതോടെ മമ്മൂട്ടിയാണ് യോഗം വിളിച്ചത്. നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ അതീവരഹസ്യമായി പത്രക്കുറിപ്പ് തയ്യാറാക്കിയ വിവരം ഗണേശ് കുമാർ ആരോപണമായി ഉന്നയിച്ചിരുന്നു. ഇത്തരമൊരു സംഘടന വേണ്ടെന്നും പിരിച്ചുവിടണമെന്നുമായിരുന്നു ഗണേശിന്റെ അഭിപ്രായം. ഈ കത്ത് മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ അറസ്റ്റിൽ ചർച്ചയ്ക്കായി പൃഥ്വി രാജ് എത്തിയത്. ആസിഫ് അലിയും ശക്തമായ നിലപാടുമായി രംഗത്തു വന്നു. രമ്യാനമ്പീശനും ഉ

എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. അപ്പോൾ തന്നെ ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി അടിവരയിട്ട് പറഞ്ഞു. ഇതോടെയായിരുന്നു പൃഥ്വിയുടെ ക്ഷോഭപ്രകടനം. അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് താൻ പല പരാതിയും തന്നിട്ടുണ്ട്. അതെല്ലാം എന്തായി. തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച് അട്ടിമറിച്ചതും പൃഥ്വിരാജ് ഉയർത്തി. ഭരണഘടനാ പ്രകാരം തന്ന പരാതികൾക്ക് ഭരണഘടനാ പ്രകാരം എന്തു നടപടി എടുത്തു. ഞാൻ തന്നെ മമ്മൂക്കായോട് നേരിട്ട് പലതവണ പരാതി പറഞ്ഞിട്ടുണ്ട്. എന്നിട്ടെന്തായെന്നും പൃഥ്വി ചോദിച്ചു. മറ്റുള്ളവരും പല പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനയെ പറ്റി ആരും ഒന്നും പറയേണ്ടെന്നും പൃഥ്വി ആഞ്ഞടിച്ചു.

ഇതേ കേട്ടപ്പോൾ സമ്പൂർണ്ണ നിശബ്ദതയിലേക്ക് സീൻ നീങ്ങി. പിന്നെ പൃഥ്വി എഴുന്നേറ്റു. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും വിശദീകരിച്ചു. ഇതോടെ മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ചു. ഇരിക്കാൻ നിർദ്ദേശിച്ചു. എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞു. പിന്നെ അതിവേഗം കാര്യങ്ങൾ നീങ്ങി. പൃഥ്വിയുടെ മനസ്സിലുള്ളത് പത്രക്കുറിപ്പായി. ആക്രമണത്തിന് ഇരയായ നടിയെ പിന്തുണയ്ക്കുന്ന ദിലീപിനെ തള്ളിപ്പറയുന്ന പ്രസ്താവന തയ്യാറായി. ഇക്കാര്യ ആന്റോ ജോസഫിനെ ഫോണിലൂടെ അറിയിച്ചു. പുറത്തു ഡിടിപിയെടുത്ത പ്രസ്താവന മമ്മൂട്ടിയുടെ വീട്ടിലുമെത്തി. അത് വിതരണം ചെയ്താൽ മാത്രം പോരെന്നും മാധ്യമങ്ങളോട് നടിക്കുള്ള പിന്തുണ അറിയിക്കണമെന്നും പൃഥ്വി പറഞ്ഞതും മമ്മൂട്ടി അനുസരിച്ചു. അമ്മയിലെ പിളർപ്പ് ഒഴിവാക്കാനായിരുന്നു ഈ ഒത്തുതീർപ്പുകൾ.

ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തത് പത്ത് മിനിറ്റിനുള്ളിലെന്ന് പൃഥ്വിരാജ് പിന്നീട് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ ആരും ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ എതിർപ്പ് അറിയിച്ചില്ല. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്-പൃഥ്വിരാജ് വ്യക്തമാക്കിയികരുന്നു. പത്രക്കുറിപ്പ് തയ്യാറാക്കാനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമാണ് കൂടുതൽ സമയമെടുത്തത്. തീരുമാനം പത്ത് മിനിറ്റിനുള്ളിൽ വന്നു. സിനിമക്കുള്ളിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അമ്മയെടുത്ത തീരുമാനത്തിൽ തൃപ്തിയുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഇതോടെയാണ് മോഹൻലാലിനും മമ്മൂട്ടിക്കും ആശ്വാസമായത്. പുറത്തിറങ്ങുന്ന പൃഥ്വിരാജ് എന്തു പറയുമെന്ന ആശങ്ക അതുവരെ അവർക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി അമ്മയുടെ തലപ്പത്തിരിക്കാനില്ലെന്ന നിലപാടിൽ മോഹൻലാലും മമ്മൂട്ടിയും എത്തുന്നത്.

ഇന്നസെന്റ് മമ്മൂട്ടി മോഹൻലാൽ കെ ബി ഗണേശ് കുമാർ, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരൻ, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിൻ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശൻ, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്സിക്യുട്ടീവ്. അമ്മയിൽ ദിലീപ് അനുകൂലികളെ അണിനിരത്താൻ സിദ്ദീഖ്, കോടതി ശിക്ഷിക്കും മുമ്പേ പുറത്താക്കിയതിൽ അസ്വാരസ്യം നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കയ്യൊഴിഞ്ഞതിൽ എതിർപ്പുമായി ഒരു വിഭാഗവും സജീവമാണ്. എന്നാൽ മോഹൻലാലും മമ്മൂട്ടിയും എടുക്കുന്ന നിലപാടിനൊപ്പമാകും ഭൂരിഭാഗം. ഈ സാഹചര്യത്തിലും ദിലീപിനായി ആളെ പിടിക്കാൻ സിദ്ദിഖ് സജീവമായി രംഗത്തുണ്ട്. കോടതി ശിക്ഷിക്കുവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കിൽ അത് തെളിയിക്കാനുള്ള അവസരം നൽകണമെന്നുമാണ് നടൻ സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ നിലപാടെന്നറിയുന്നു.

നാളെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലും യുവതാരങ്ങൾ പൃഥ്വിയുടെ നേതൃത്വത്തിൽ ആഞ്ഞടിക്കും. വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനയുടെ പ്രതിനിധികളും ശക്തമായ നിലപാട് എടുക്കും. ഈ സാഹചര്യത്തിൽ കരുതലോടെ മൗനം പാലിക്കാനാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തീരുമാനം. അമ്മയെ ശുദ്ധീകരിക്കാൻ ഏതെറ്റം വരേയും പോകാനാണ് പൃഥ്വിയുടെ തീരുമാനം. ഇതാണ് സൂപ്പർ താരങ്ങളെ വെട്ടിലാക്കുന്നത്. ഈ കടന്നാക്രമണം അമ്മയുടെ ഭാരവാഹികളെ എല്ലാം പ്രതിസന്ധിയിലാക്കും. ദിലീപിനൊപ്പം അമ്മ ഒറ്റക്കെട്ടാണ് എന്ന് പ്രഖ്യാപനം ഉണ്ടായ ജനറൽബോഡിയിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. അന്നത്തെ യോഗത്തിനൊടുവിൽ അങ്ങനെയൊക്കെയോ സംഭവിക്കൂ എന്ന മുൻവധി കാരണമാണ് പൃഥ്വിരാജ് പങ്കെടുക്കാതിരുന്നത്. എന്നാൽ ദിലീപിനെ അറസ്റ്റു ചെയ്തതിനെ തുടർന്ന് ഇന്ന് മമ്മൂട്ടിയുടെ വസതിയിൽ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിൽ പൃഥ്വിരാജ് എത്തി. അപ്പോൾ തന്നെ മമ്മൂട്ടിക്ക് വ്യക്തമായ സൂചന കിട്ടിയിരുന്നു. ആരും വരില്ലെന്ന് കരുതിയായിരുന്നു അതിവേഗം എക്‌സിക്യൂട്ടീവ് വിളിച്ചതും.

രമ്യാനമ്പീശൻ, ആസിഫ് അലി തുടങ്ങിയവരും രാജുവിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിച്ച തൃപ്തിയോടെ തന്നെയാണ് പൃഥ്വിരാജും രമ്യാ നമ്പീശനുമൊക്കെ പുറത്തു വന്നത്. അല്ലാത്ത പക്ഷം അന്ന് തന്നെ താര സംഘടന പിളരുമായിരുന്നു. ഈ യോഗത്തിന് ശേഷമായിരുന്നു ദിലീപിനെ തള്ളി പറഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തി ഇന്നസെന്റിന്റെ പ്രസ്താവനയും എത്തിയത്. യോഗത്തിലേക്ക് കടക്കുമ്പോൾ തന്നെ പൃഥ്വിരാജ് അതിശക്തമായ നിലപാട് എടുത്തിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന് പ്രഥ്വിരാജ് പരസ്യമായി പറഞ്ഞിരുന്നു. 'അമ്മയിൽ നിന്ന് ഞാനുൾപ്പെടുന്നവരുടെ അഭിപ്രായം ഉൾപ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാൻ എന്റെ നിലപാട് അറിയിക്കും', -ഇതായിരുന്നു യുവ താരത്തിന്റെ നിലപാട്. ഇത് തന്നെയായിരുന്നു യോഗത്തിൽ സൂപ്പർതാരങ്ങൾക്ക് മുന്നിലും പ്രതിഫലിച്ചിത്.

ചലച്ചിത്രതാരങ്ങൾക്ക് ഒരു സംഘടന എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീർ, സത്യൻ, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവർത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാൽ പ്രേംനസീർ ഈ ആശയത്തെ ശക്തിയായി എതിർത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളിൽ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീർ ചൂണ്ടിക്കാട്ടി. എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി.

മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോൾ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാർജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു. ഇതോടെ ഉപേക്ഷിച്ച ശ്രമമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ അമ്മയെന്ന പേരിൽ പുനരവതപിപ്പിച്ചത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. പിന്നീട് നേതൃത്വം ഇന്നസെന്റിലെത്തി. ഇതോടെയാണ് സംഘടനയിൽ ദിലീപിന്റെ കാലം തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP