Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിൽ കിടന്ന് അവൻ പ്രശ്‌നമുണ്ടാക്കുന്നു; എങ്ങനെയും നിശബ്ദനാക്കി പ്രശ്‌നം പരിഹരിക്കണം; നടനെ കേസിൽ കുടുക്കിയത് രഹസ്യ നമ്പറിൽ നിന്നുള്ള ഈ ഫോൺ വിളി; ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് റിയൽ എസ്റ്റേറ്റ് ഇടപാടിലെ പ്രിയ തോഴനുമായുള്ള സംഭാഷണം; 'പാലാ തമ്പി'യിലൂടെ ദിലീപിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ

ജയിലിൽ കിടന്ന് അവൻ പ്രശ്‌നമുണ്ടാക്കുന്നു; എങ്ങനെയും നിശബ്ദനാക്കി പ്രശ്‌നം പരിഹരിക്കണം; നടനെ കേസിൽ കുടുക്കിയത് രഹസ്യ നമ്പറിൽ നിന്നുള്ള ഈ ഫോൺ വിളി; ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് റിയൽ എസ്റ്റേറ്റ് ഇടപാടിലെ പ്രിയ തോഴനുമായുള്ള സംഭാഷണം; 'പാലാ തമ്പി'യിലൂടെ ദിലീപിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന വിശ്വസ്തൻ. കൊച്ചയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിൽ പ്രധാനിയാണ് പാലാ തമ്പി. ദിലീപുമായി ആത്മബന്ധമുള്ള വ്യക്തി. ദിലീപിന്റെ പല ഇടപാടുകളും ചെയ്തിരുന്നത് ഈ സുഹൃത്തായിരുന്നു. കേസിൽ ദിലീപിനെ ബന്ധപ്പിക്കാനുള്ള നിർണ്ണായക തെളിവായി മാറിയതും പാല തമ്പിയാണെന്നാണ് സൂചന. പാലാ തമ്പിയെ കണ്ടെത്താനായതാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അതിനിർണ്ണായക തുമ്പായി പൊലീസിന് മാറിയത്. പാലാ തമ്പി കാര്യങ്ങൾ എല്ലാം പറഞ്ഞതോടെ പൊലീസ് പൾസർ സുനിയെ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെയാണ് ദിലീപിലേക്ക് കാര്യങ്ങൾ കോർത്തിണക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയത്.

കേസിൽ ആദ്യ കുറ്റപത്രം നൽകിയതോടെയാണ് ദിലീപിനെ പ്രശ്‌നങ്ങൾ പിന്തുടരാൻ തുടങ്ങുന്നത്. കുടുങ്ങുമെന്ന് ഉറപ്പായ പൾസർ സുനി ദിലീപിനെ ബന്ധപ്പെട്ടു. വിഷ്ണുവിലൂടെ ആദ്യ കത്തും എത്തി. ഇതോടെ ദിലീപിന് കാര്യങ്ങളുടെ കിടിപ്പ് മനസ്സിലായി. എങ്ങനേയും പൾസറിനെ നിശബ്ദമാക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി നടത്തിയ നീക്കമാണ് കുരുക്കായത്. ദിലീപിന് അതിരഹസ്യമായി ഉപയോഗിക്കുന്ന ഫോൺ സ്വന്തമായുണ്ട്. അതി വിശ്വസ്തരെ മാത്രമേ ബന്ധപ്പെടാറുള്ളൂ. ഈ നമ്പർ പൊലീസിന് അറിയാമായിരുന്നു. പൾസർ സുനിയുടെ ഭീഷണി മറികടക്കാൻ ഈ ഫോൺ ദിലീപ് ഉപയോഗിച്ചു. അതായത് ജയിലിലുള്ള സുനി പ്രശ്‌നമുണ്ടാക്കുമെന്ന് ഭയന്നപ്പോൾ രഹസ്യ നമ്പരിൽ നിന്ന് പാലാ തമ്പിയിലേക്ക് ഒരു കോൾ പോയി. കത്ത് പുറത്തായ ശേഷം ദിലീപിന്റെ ഫോണിൽ നിന്ന് പോയ കോളുകളെല്ലാം പൊലീസ് പരിശോധിച്ചു. ഈ അന്വേഷണത്തിൽ നിന്ന് കാര്യങ്ങൾ പാലാ തമ്പിയിലേക്ക് എത്തി.

പൊലീസ് അപ്പോൾ തന്നെ പാലാ തമ്പിയെ പൊക്കുകയും ചെയ്തു. അതായത് മാസങ്ങൾ മുമ്പ് തന്നെ കേസിൽ ദിലീപിനെ ബന്ധിപ്പിക്കാനുള്ള നിർണ്ണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. തമ്പിയെ പൊക്കിയത് ദിലീപ് അറിഞ്ഞതുമില്ല. ഈ ചോദ്യം ചെയ്യലിൽ കാര്യങ്ങളെല്ലാം തമ്പി പൊലീസിനോട് സമ്മതിച്ചു. പൾസർ സുനിയെ നിശബ്ദനാക്കാൻ വേണ്ടത് ചെയ്യണമെന്ന നിർദ്ദേശമാണ് ദിലീപ് നൽകിയതെന്ന് തമ്പി തുറന്നു പറഞ്ഞു. ഈ അന്വേഷണത്തെ കുറിച്ച് ഇതിനിടെയിൽ ദിലീപും മനസ്സിലാക്കി. ദിലീപിന്റെ വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ ചില പൊലീസുകാരും അഭിനയിച്ചിരുന്നു. ഇതിൽ ഒരാളാണ് ദിലീപിന് അന്വേഷണ വിവരം ചോർത്തി നൽകി. ഇതോടെയാണ് അന്ന് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ് റയ്ക്ക് സുനിയുടെ ഭീഷണിയിൽ പാരാതി നൽകിയത്. ഇതും പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയായിരുന്നു.

പാലാ തമ്പിയെ പൊലീസ് പിടികൂടിയത് അന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. പൾസർ സുനിക്കെതിരായ പരാതിക്കാരനായി മാറിയാൽ കേസിൽ നിന്ന് ഊരിപ്പോകാമെന്നും കരുതി. ഈ പ്രതീക്ഷയാണ് പൊലീസ് തെറ്റിച്ചത്. പാലാ തമ്പിയിലൂടെ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് മനസ്സിലാക്കി. അങ്ങനെ കുരുക്കുകൾ മുറുകി. കൊച്ചിയിൽ റിയൽ എസ്‌റ്റേറ്റുകർക്ക് പ്രിയങ്കരനായ ഗുണ്ടാ നേതാവാണ് പാലാ തമ്പി. മറ്റൊരു പൾസർ സുനി. എന്നാൽ കുറ്റകൃത്രങ്ങളിൽ നേരിട്ട് പങ്കെടുക്കാത്തതിനാൽ ഗുരുതര സ്വഭാവമുള്ള കേസുകളൊന്നും പാലാ തമ്പിയുടെ പേരിൽ ഇല്ല. എങ്കിലും കൊച്ചയിലെ കൊച്ചു രാജാവാണ് പാലാ തമ്പി. എല്ലാ ഇടപാടുകളും തമ്പിയിലൂടെയാണ് നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദിലീപിന്റെ ഗുഡ് ബുക്കിൽ ഇടം നേടിയ വിശ്വസ്തൻ.

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് രഹസ്യ നമ്പർ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഈ നമ്പറിലെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങൾക്കായി മറ്റൊരു നമ്പർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. സ്വന്തം നമ്പറിൽ നിന്നുള്ള ഫോൺവിളിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പർ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് പാലാ തമ്പിയെ ബന്ധിപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഈ ഫോണിൽ നിന്ന് കുടുംബാഗമല്ലാത്ത പാലാ തമ്പിക്ക് എന്തിന് ഫോൺ വിളി പോയെന്ന സംശയമാണ് ദിലീപിനെ കുടുക്കിയത്.

ഇതിനൊപ്പം പൾസറിനെ അറിയില്ലെന്ന് ആദ്യം മുതലേ ദിലീപ് പറഞ്ഞു കൊണ്ടിരുന്നു. പാലാ തമ്പിയുമായുള്ള ഫോൺ സംഭാഷണം പോലും പൊലീസിന്റെ കൈയിലുണ്ടെന്നാണ് സൂചന. അതിനിടെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലെ ഫോട്ടോ പുറത്തുവന്നത്. കേസിലെ ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴിയെടുത്തു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിനു ദൃക്ഷ്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ തെളിവുകൾ ഉറപ്പിക്കാനാണ് പൊലീസ് നീക്കം. തൃശ്ശൂർ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ജോർജ്ജേട്ടൻസ് പൂരം' സിനിമുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഇരുവരെയും ഒരുമ്മിച്ച് കണ്ടവരാണ് ഇവർ. കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ രഹസ്യമൊഴി നിർണായകമാകും. ജോർജ്ജേട്ടൻസ് പൂരം ചിത്രീകരണ വേളയിൽ  2016-17 നവംബർ 13 നു തൃശ്ശൂർ ടെന്നീസ് ക്ലബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നത് കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. അതേസമയം പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെയും ദിലീപിന്റെ സഹായി അപ്പുണ്ണിയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി. ഇവരും സുനിയും ദിലീപും തമ്മിലെ ബന്ധത്തിന് തെളിവുകളായി മാറുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കേസിൽ ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്താനാണ് പൊലീസ് നീക്കം. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ നൽകിയത് ദിലീപ് നേരിട്ടാണ് എന്ന നിലയിലാണ് പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് സൂചന. ക്വട്ടേഷൻ നൽകിയതുമുതൽ ഈ കൃത്യത്തിൽ പങ്കാളികളായതു ദിലീപും സുനിയും മാത്രമാണ്. എന്നാൽ പിന്നീട് സുനിക്കു പണം നൽകി ഒത്തു തീർപ്പിനു ശ്രമം നടത്തിയത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്നും കുറ്റപത്രത്തിൽ പറയുമെന്നും സൂചനകളുണ്ട്. ഇതേസമയം അപ്പുണ്ണി അറസ്റ്റിലാകും മുൻപ് ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങിയതായാണ് വിവരം. മജിസ്ട്രേട്ട് കോടതി ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേയ്ക്കും സുപ്രീംകോടതിയിലേയ്ക്കും നീങ്ങാൻ ഒരുങ്ങുകയാണ് പ്രതിഭാഗം.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ 'ഇന്ത്യയിലെ ആദ്യ റേപ്പ് ക്വട്ടേഷൻ എന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ പീഡനകേസാണിതെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് കുറ്റപത്രം. ക്വട്ടേഷനുള്ള അഡ്വാൻസ് തുക സുനിക്ക് നൽകിയത് കണ്ടെടുക്കാൻ പൊലീസ് അന്വേഷണം വ്യാപിപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP