Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാട്സ്ആപ്പിനേക്കാളും ഫേസ്‌ബുക്കിനേക്കാളും വേഗത്തിൽ വളർച്ച; എയർടെല്ലിനെയും ഐഡിയയേയും വിറപ്പിച്ച അംബാനി ഇപ്പോൾ ഞെട്ടിക്കുന്നത് ഫോൺ നിർമ്മാതാക്കളെ; പ്രതിമാസം 153 രൂപ നൽകിയാൽ ഫോണും 4 ജി ഡാറ്റയും സൗജന്യ കോളും; മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് 1500 രൂപയും; ഏവരേയും അത്ഭുതപ്പെടുത്തുന്ന ജിയോ ഓഫർ ഇങ്ങനെ

വാട്സ്ആപ്പിനേക്കാളും ഫേസ്‌ബുക്കിനേക്കാളും വേഗത്തിൽ വളർച്ച; എയർടെല്ലിനെയും ഐഡിയയേയും വിറപ്പിച്ച അംബാനി ഇപ്പോൾ ഞെട്ടിക്കുന്നത് ഫോൺ നിർമ്മാതാക്കളെ; പ്രതിമാസം 153 രൂപ നൽകിയാൽ  ഫോണും 4 ജി ഡാറ്റയും സൗജന്യ കോളും; മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് 1500 രൂപയും; ഏവരേയും അത്ഭുതപ്പെടുത്തുന്ന ജിയോ ഓഫർ ഇങ്ങനെ

ടെലികോം മേഖലയിലൂടെ ഞെട്ടിക്കുകയാണ് വീണ്ടും മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവുമധികും ആളുകൾ ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന ജിയോ സിമ്മിന് പുറമെ പുതിയ ഫോണുകളുമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പൂർണമായും സൗജന്യമായാണ് ഇത് ലഭിക്കുക എന്നതാണ് ജിയോ ഇന്റിലിജൻസ് സ്മാർട്ട് ഫോണിന്റെ സവിശേഷത്.

ഫീച്ചർ ഫോണുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫോൺലഭ്യമാകാൻ 1500 രൂപ മുടക്കേണ്ടിവരും. എന്നാൽ, മൂന്ന് വർഷത്തിനകം ഇത് തിരിച്ചു നൽകും. വോയ്സ് കോളും, സന്ദേശങ്ങളും സൗജന്യമാണ്. നിലവിൽ ഇന്റർനെറ്റിന് മാത്രമാണ് പണം നൽകേണ്ടതുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 40ാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മുകേഷ് അംബാനി ഞെട്ടിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 50 ശതമാനവും ഫീച്ചർ ആണ് ഉപയോഗിക്കുന്നത്. ഇവരെ ലക്ഷ്യം വച്ചാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇന്റിലിജൻസ് സ്മാർട്ട് ഫോൺ എന്നാണ് മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പൂർണമായും സാധാരണക്കാരെ ലക്ഷ്യം വച്ചാണ് ജിയോ ഇന്റലിജൻസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന് ആവശ്യമായ എല്ലാ ഘടകങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണെന്നും അംബാനി പറഞ്ഞു.

ആദ്യമായാണ് ഒരു മൊബൈൽ കമ്പനി ഫീച്ചർ ഫോൺ സൗജന്യമായി നൽകുന്നത്. ജിയോ ഫോൺ ഉപഭോഗ്താക്കൾ 153 രൂപ മാസം റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളും ലഭിക്കും.

വെറും മൂന്ന് വർഷം കൊണ്ട് ജിയോയുടെ ആസ്ഥി വളർന്നതായും മുകേഷ് അംബാനി പറഞ്ഞു. ഓരോ സെക്കന്റിലും ഏഴുപേർ ജിയോ പുതുതായി വാങ്ങുന്നുണ്ട്. വാട്സ്ആപ്പിനേക്കാലും ഫേസ്‌ബുക്കിനേക്കാലും വേഗത്തിലാണ് ജിയോയുടെ വളർച്ചയെന്നും കണക്കുകൾ നിരത്തി മുകേഷ് അംബാനി വ്യക്തമാക്കി.

ഫോണിന്റെ പ്രത്യേകതകൾ

ആൽഫ ന്യൂമറിക് കിപാഡ്
2.4 ഇഞ്ച് ഡിസ്പ്ലെ
എഫ്എം റേഡിയോ
ടോർച്ച് ലൈറ്റ്
ഹെഡ്ഫോൺ ജാക്ക്
എസ്ഡി കാർഡ് സ്ലോട്ട്
നാവിഗേഷൻ സംവിധാനം
തുടങ്ങിയവ പുതിയ ഫീച്ചർ ഫോണിലുണ്ട്.

പ്രഖ്യാപനങ്ങളിൽനിന്ന്:

ജിയോ ഫോണിനൊപ്പം ജിയോഫോൺ ടിവി കേബിൾ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം.

മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകൾ ആണുള്ളത്.

ജിയോ ഫോൺ വരുന്നതിലൂടെ 2ജി ഫോണുകൾ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോർഡാണ് ഉണ്ടാകുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP