Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിതൃ മോക്ഷം തേടി ബലിതർപ്പണത്തിനെത്തിയത് ആയിരങ്ങൾ; പാപനാശവും തിരുവില്വാമലയും ആലുവ മണപ്പുറത്തും തിരുനെല്ലിയിലും വൻതിരക്ക്

പിതൃ മോക്ഷം തേടി ബലിതർപ്പണത്തിനെത്തിയത് ആയിരങ്ങൾ; പാപനാശവും തിരുവില്വാമലയും ആലുവ മണപ്പുറത്തും തിരുനെല്ലിയിലും വൻതിരക്ക്

തിരുവനന്തപുരം: പിതൃസ്മരണയിൽ നാട് കർക്കടകവാവിന്റെ പുണ്യം തേടുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. പുലർച്ചെ മൂന്നുമണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടൽ കർമ്മങ്ങൾ തുടങ്ങിയത്. 

ആലുവ മണപ്പുറത്തും തിരുനെല്ലിയും അടക്കമുള്ള കേന്ദ്രങ്ങളിൽ ബലി തർപ്പണത്തിന് ഒരുക്കങ്ങൾ ഇന്നലേ പൂർത്തിയായിരുന്നു. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കറുത്ത വാവ് ആരംഭിച്ച ശനിയാഴ്ച വൈകുന്നേരം മുതൽ തന്നെ ബലിതർപ്പണം നടത്താൻ വിശ്വാസികൾ ആലുവാ മണപ്പുറത്ത് എത്തിയിരുന്നു. ആലുവയിൽ ബലിതർപ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോർഡ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

ഹരിത പ്രോട്ടോക്കോൾ പ്രകാരം ചടങ്ങുകൾ നടക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും തർപ്പണയിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്ത് തിരുമുല്ലാവാരം കടപ്പുറവും ക്ഷേത്രപരിസരവും വിശ്വാസികളാൽ നിറഞ്ഞു. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്.

പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കൽ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീർത്ഥം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറെ തിരക്കനുഭവപ്പെട്ട മറ്റ് ബലിതർപ്പണ കേന്ദ്രങ്ങൾ. തർപ്പണം ഇന്ന് വൈകുന്നേരം മൂന്നുമണി വരെ നീണ്ടുനിൽക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP