Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബൈയിൽ ഇനി വൈദ്യുതി കണക്ഷൻ അപേക്ഷയ്ക്ക് ഓൺലൈൻ സംവിധാനം

മുംബൈയിൽ ഇനി വൈദ്യുതി കണക്ഷൻ അപേക്ഷയ്ക്ക് ഓൺലൈൻ സംവിധാനം

നവിമുംബൈ:  വൈദ്യുതി കണക്ഷന് വൈദ്യുതി ഓഫിസുകൾ സന്ദർശിക്കേണ്ടതില്ല. ഏജന്റുമാർ മുഖേന അധികം പണവും നൽകേണ്ടതില്ല. ഓൺലൈൻ വഴി വൈദ്യുതി കണക്ഷന് അപേക്ഷകൾ പ്രോൽസാഹിപ്പിക്കുകയാണ് വൈദ്യുതി വകുപ്പ്.പതിവനുസരിച്ച് ഡിവിഷനൽ, സബ് ഡിവിഷനൽ ഓഫിസുകളിലാണ് വൈദ്യുതി കണക്ഷനായി അപേക്ഷിക്കേണ്ടത്. അപേക്ഷകൾ പരിശോധിച്ച്, സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മാസങ്ങൾ എടുക്കുന്നതിനാൽ കണക്ഷനായി പലവട്ടം ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് അപേക്ഷകർക്ക്.

ജോലിക്ക് പോകുന്നവരാണ് അപേക്ഷകരെങ്കിൽ വൈദ്യുതി കണക്ഷനെടുക്കാൻ ഒട്ടേറെ അവധിയെടുക്കേണ്ട സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് ഓൺലൈൻ അപേക്ഷാരീതി സജീവമാക്കുന്നത്. വൈദ്യുതി വിതരണ കമ്പനിയുടെ വെബ്‌സൈറ്റായ   ന്ദന്ദന്ദ.
ണ്ഡന്റന്ന്റദ്ധ്രന്ഥ്യഗ്നണ്ഡ.ദ്ധി  ൽ ന്യൂ കണക്ഷൻ സർവീസസ് എന്ന വിഭാഗത്തിൽ ചെന്നാൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയിൽ അപേക്ഷകന്റെ ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിച്ചുവയ്ക്കണം. പിന്നീടുള്ള സ്ഥിതിഗതികളും പുരോഗതികളും ട്രാക്ക് ചെയ്യാൻ ഇതു സഹായിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ വിവരങ്ങൾ ശരിയാണോയെന്നു പരിശോധിക്കാൻ വൈദ്യുതിവകുപ്പിന്റെ കോൾ സെന്ററിൽ നിന്ന് വെരിഫിക്കേഷൻ കോൾ വരും. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയാൽ തുടർനടപടികൾക്കായി അപേക്ഷ കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP