Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാത്തിരിപ്പുകൾക്ക് അന്ത്യമാകുന്നു; അഞ്ച് ആഴ്ചയിൽ അധികമായി സ്‌കോട്ട്‌ലന്റ് പൊലീസിന്റെ കസ്റ്റഡിയിൽ ആയിരുന്ന ഫാ: മാർട്ടിന്റെ മൃതദേഹം ഇന്നു വിട്ടു കിട്ടും; ഈ ആഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കും; മരണ കാരണം ഇപ്പോഴും അജ്ഞാതം

കാത്തിരിപ്പുകൾക്ക് അന്ത്യമാകുന്നു; അഞ്ച് ആഴ്ചയിൽ അധികമായി സ്‌കോട്ട്‌ലന്റ് പൊലീസിന്റെ കസ്റ്റഡിയിൽ ആയിരുന്ന ഫാ: മാർട്ടിന്റെ മൃതദേഹം ഇന്നു വിട്ടു കിട്ടും; ഈ ആഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കും; മരണ കാരണം ഇപ്പോഴും അജ്ഞാതം

ഇംഗ്ലണ്ട്: കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഫാ. മാർട്ടിന്റെ മൃതദേഹം ഇന്ന് വിട്ടു കിട്ടും. കഴിഞ്ഞ അഞ്ചു ആഴ്ചയിൽ അധികമായി സ്‌കോട്ട്‌ലന്റ് പൊലീസിന്റെ കസ്റ്റഡിയിൽ ആയിരുന്ന ഫാ: മാർട്ടിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകാൻ തീരുമാനിക്കുക ആയിരുന്നു. കഴിഞ്ഞ മാസം എഡിൻബറോയിൽ നിന്നും ഏതാണ്ട് മുപ്പതു മൈൽ ദൂരത്തിലുള്ള ഡാൻ ബാൻ ബീച്ചിലാണ് ഫാദനിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

സാമ്പിളുകളും മറ്റും എടുത്തു പരിശോധന നടത്തിയെങ്കിലും മരണ കാരണത്തെ കുറിച്ചു ഇനിയും വ്യക്തമായ ധാരണ ഒന്നും പൊലീസിന് ലഭിച്ചില്ലെങ്കിലും ബന്ധുക്കളുടെ അനന്തമായ കാത്തിരിപ്പ് പരിഗണിച്ച് മൃതദേഹം വിട്ടു കൊടുക്കാൻ പൊലീസ് ഒരുങ്ങുക ആയിരുന്നു. ഇന്നു ലഭിക്കുന്ന മൃതദേഹം ഒരാഴ്ചക്കകം നാട്ടിൽ എത്തിക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.

ഇന്ന് സ്‌കോട്‌ലന്റിലെ ഫ്യൂണറൽ ഡയറക്ടേസ് ഏറ്റുവാങ്ങുന്ന മൃതദേഹം എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാൻ കഴിയും. മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ടി ഇന്ത്യൻ എംബസിയുടെ എൻഒസിയും, എയർലൈൻസിൽ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാൽ ഉടൻ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റു നിയമപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും വേണ്ടി സിഎംഐ സഭ ചുമതല പെടുത്തിയിട്ടുള്ള ലണ്ടനിലെ സിഎംഐ ആശ്രമത്തിലെ ഫാ. റ്റെബിൻ പുത്തൻപുരക്കൽ സിഎംഐയും നാട്ടിലേക്ക് മൃതദേഹത്തെ അനുഗമിക്കും.

ഫാ. മാർട്ടിന്റെ സംസ്‌കാരം അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സിമിത്തേരിയിൽ നടത്താനാണ് തീരുമാനം. മരണ കാരണം അജ്ഞാതമായി തുടരുമ്പോഴും ലഭ്യമായ മൃതദേഹ സാമ്പിളുകളും മറ്റും പൊലീസ് ശേഖരിച്ചെന്നും അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മൃതദേഹം വിട്ടു കിട്ടുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായതായി വിവരവും നൽകിയിരുന്നു. അന്വേഷണം പൂർത്തിയായില്ലെങ്കിലും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകും എന്നായിരുന്നു ലഭ്യമായ വിവരം.

എന്നാൽ മരണം നടന്ന് ഒരു മാസത്തിലേറെയായിട്ടും മൃതദേഹം ലഭിക്കാത്തതിനെ തുടർന്ന് സിഎംഐ സഭാനേതൃത്വം ജോസ് കെ. മാണി എംപിയെ സമീപിച്ചിരുന്നു. അദ്ദേഹം കോൺസുലേറ്റുമായി ബന്ധപ്പെടുകയും നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് പറയുകയും ആയിരുന്നു. തിരോധാനം ഉണ്ടായ നാൾ മുതൽ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എഡിൻബറോയിലെ ഇന്ത്യൻ കോൺസലേറ്ററുമായും നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത പഠനത്തിനായി എത്തിയ ഫാ മാർട്ടിൻ കഴിഞ്ഞ മാസം എഡിൻബറോയിൽ നിന്നും ഏതാണ്ട് മുപ്പതു മൈൽ ദൂരത്തിലുള്ള ഡാൻ ബാൻ ബീച്ചിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. എന്തിനാണ് അച്ചൻ ഇവിടം വരെ എത്തിയത് എന്നും, എങ്ങിനെയാണ് എത്തിയത് എന്നും ഉൾപ്പടെയുള്ള്ള്ള കാര്യങ്ങൾ ആണ് പൊലീസ് അന്വേഷണ വിധേയമാക്കിയത്.

ലാപ്ടോപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചില്ല. മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. അച്ചന്റെ മൃതദേഹം കണ്ടെത്തിയത് മുതൽ മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ കണ്ണാടി സ്വദേശിയാണ് മരിച്ച ഫാ. മാർട്ടിൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP