Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്ന് കെട്ടിയെങ്കിലും എല്ലാവരേയും ഞാൻ നന്നായി നോക്കുന്നുണ്ട്; മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല എന്റെ കല്ല്യാണങ്ങൾ; എന്നെ സഹായിച്ചത് ലാലും ആന്റണിയും; അമ്മയൊഴികെ എല്ലായിടത്തും ദിലീപ് തിരിച്ചെത്തും: മൂന്നാംകെട്ട് വിവാദത്തിൽ ലിബർട്ടി ബഷീർ മറുനാടനോട്

മൂന്ന് കെട്ടിയെങ്കിലും എല്ലാവരേയും ഞാൻ നന്നായി നോക്കുന്നുണ്ട്; മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല എന്റെ കല്ല്യാണങ്ങൾ; എന്നെ സഹായിച്ചത് ലാലും ആന്റണിയും; അമ്മയൊഴികെ എല്ലായിടത്തും ദിലീപ് തിരിച്ചെത്തും: മൂന്നാംകെട്ട് വിവാദത്തിൽ ലിബർട്ടി ബഷീർ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ദിലീപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ടതില്ലെന്നതിനാലാണ് ഇതൊന്നും തന്നെ നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ലിബർട്ടി ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂന്ന് ഭാര്യമാരുണ്ടെന്ന് പറഞ്ഞ് ബഷീറിനെ വളരെയധികം പരിഹസിച്ചിട്ടുണ്ട് ദിലീപിന്റെ നേതൃത്വത്തിലുള്ള സിനിമാ സംഘം. വിവാഹകാര്യ പറഞ്ഞ് കളിയാക്കിയപ്പോൾ തിരിച്ച് പറയാതിരുന്നത് മര്യാദകൊണ്ട് മാത്രമാണെന്നും ബഷീർ പറയുന്നു. എന്തായാലും മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാവരേയും താൻ നന്നായി നോക്കുന്നുണ്ട്. മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല താൻ വിവാഹം കഴിച്ചത്.

ദിലീപിന്റെ മൂന്ന് വിവാഹ കഥകളൊക്കെ സിനിമയിലെ എല്ലാവർക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കേസ് ഉണ്ടായി അകത്ത് പോയപ്പോൾ അല്ലേ ഇതൊക്കെ പുറം ലോകം അറിയുന്നത്. പ്രശ്നങ്ങൾ വ്യക്തിപരമായി കാണേണ്ട എന്ന് കരുതിയതുകൊണ്ട് മാത്രമാണ് ഇതൊന്നും മിണ്ടാതിരുന്നത്. പിന്നെ ദൈവമുണ്ടെന്ന് ഇന്നലത്തോടെ തെളിഞ്ഞല്ലോ. വേറെ ഒരു തിയറ്ററുമില്ലാത്ത തലശ്ശേരി എന്ന എന്റെ നാട്ടിൽ 6 തിയറ്ററുകളും 4 മാസമാണ് പൂട്ടിയിടിപ്പിച്ചത്. ചാലക്കുടിയിൽ വേറെ തിയറ്ററുകൾ ഉണ്ടല്ലോ. തന്നെ ദ്രോഹിച്ചതിന്റെയും തിയറ്ററുകൾ പൂട്ടിച്ചതിന്റെയും ഫലമാണ് ചാലക്കുടിയിൽ ഇന്നലെ കണ്ടത്. തന്റെ തിയറ്ററുകൾ പൂട്ടിയിട്ട് ദ്രോഹിച്ചപ്പോൾ അവസാന ഘട്ടത്തിലെങ്കിലും അതിൽ ഇടപെട്ടത് മോഹൻലാലും ആന്റണി പെരുമ്പാവൂരും മാത്രമാണെന്നും ബഷീർ പറയുന്നു.

ദിലീപിന്റെ തിയറ്റർ കോംപ്ലക്സിന് എല്ലാ രാഷ്ട്രീയ പാർട്ടികളും അകമഴിഞ്ഞ് സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും അതിന്റെ അവസ്ഥ കണ്ടില്ലേ. സാധാരണഗതിയിൽ ഒരു പാർട്ടി അനുമതി നൽകി കെട്ടിപൊക്കിയ കെട്ടിടം തിരിച്ച് പിടിക്കുമ്പോൾ എതിർ പാർട്ടി രാഷ്ട്രീയ ആയുധമാക്കേണ്ടതല്ലേ.ചാലക്കുടിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുത്ത് സമൂഹത്തോടുള്ള സ്നേഹം കൊണ്ടൊണെന്നും ആരും കരുതേണ്ടെന്നും ബഷീർ പറയുന്നു.നടിയെ അക്രമിച്ച കേസിൽ ജയിലിലായ ദിലീപ് അമ്മയിൽ ഒഴികെ എല്ലാ സംഘടനകളിലും തിരിച്ചെത്തുമെന്ന് ലിബർട്ടി ബഷീർ. അവെയിലബിൾ എക്സിക്യൂട്ടീവ് ചേർന്നാണ് അമ്മ ദിലീപിനെ പുറത്താക്കിയത്. എന്നാൽ മറ്റ് സംഘടനകളും അപ്രകാരമല്ല പുറത്താക്കിയത്. അത്കൊണ്ട് തന്നെ നിർമ്മാതാക്കളുടെ പുതിയ സംഘടനയെന്നതിന് സാധ്യതയില്ലെന്നും ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജുവിനെ വിവാഹം ചെയ്ത് ഒരു അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്. സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഇത് അറിയാവുന്ന കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുൻപ് ദിലീപിന്റെ വീട്ടുകാർ മഞ്ജു വാര്യരോട് മോശമായി പെരുമാറിയിരുന്നുവെന്നും ആ കുട്ടിക്ക് ഒരു സ്വാതന്ത്ര്യവും ആ വീട്ടിൽ നൽകിയിരുന്നുമില്ല.എന്നാൽ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞുവെന്നും ബഷീർ പറയുന്നു. വീട്ടിൽ നിരവധി ബുദ്ധിമുട്ടുകൾ വ്യക്തിപരമായി നേരിടേണ്ടി വന്നപ്പോഴും തന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു ഇതൊക്കെ പിടിച്ച് നിന്നതെന്നും ബഷീർ പറയുന്നു.

2004 കാലഘട്ടത്തിൽ വിവാഹിതരാകാന് തീരുമാനിച്ച ഒരു യുവ നടനേയും നടിയേയും ദിലീപ് ഇടപെട്ട് ബുദ്ധിമുട്ടിച്ചുവെന്നും പിന്നീട് നടിക്ക് അവസരം കുറയ്ക്കുന്നതിലുൾപ്പടെ ഇടപെടുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു.ആ നടി അവരുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് പിന്നെയും പിടിച്ച് നിന്നതെന്നും ബഷീർ പറയുന്നു.എന്നാൽ ഈ നടിയുടെ പേര് പറയാൻ ബഷീർ തയ്യാറായില്ല. കാവ്യ മാധവനുമായി ദിലീപ് അടുക്കുന്നത് മീശമാധവൻ എന്ന ചിത്രത്തിന് ശേഷമാണെന്നും പിന്നീട് ഒരു ചിന്നവീട് പോലെ കൊണ്ട് നടക്കുകയായിരുന്നുവെന്നും ഇതെല്ലാം മഞ്ചുവിന് അറിയാമായിരുന്നുവെന്നും ബഷീർ പറയുന്നു.

ജയിലിന് പുറത്ത് വരികയാണെങ്കിൽ ദിലീപിന്റെ നേതൃത്വത്തിൽ തുടങ്ങിയ തിയറ്റർ ഉടമകളുടെ സംഘടനയിലേക്കും അയാൾ തിരിച്ച് വരും എന്നതിൽ സംയം വേണ്ടെന്നും ബഷീർ പറയുന്നു.സിനിമാ സമരത്തിന് പിന്നാലെ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ തിയറ്റർ സംഘടന വന്നതോടെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന തകരുകയായിരുന്നു. ലിബർട്ടി ബഷീർ ഒഴികെ എല്ലാവരും ദിലീപിന്റെ സംഘടനയിൽ ചേർന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അങ്ങനെ തിയേറ്ററുകളുടെ സംഘടനയാവുകയായിരുന്നു.ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപീകരിച്ചതാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടന രൂപീകരിച്ച ഉടനെ തന്നെ ബഷീറിന് സിനിമ നൽകില്ലെന്ന പ്രഖ്യാപിച്ചിരുന്നു.

മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തീയറ്റർ സമരം പരിഹരിച്ചതിൽ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബർട്ടി ബഷീറിന്റെ കുടുംബകാര്യ ദിലീപ് എടുത്തിട്ടത്. ലിബർട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കകൾ ഇങ്ങനെയാണ്: മൂന്ന് ഭാര്യമാരെ വെച്ച്കൊണ്ട് ഇരിക്കുന്നയാളാണ് ബഷീർ എന്നാണ്. അന്ന് ബഷീർ നൽകിയ മറുപടി ഞമ്മക്ക് നിയമപരമായി നാല് ഭാര്യമാരെവരെ കെട്ടാം. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട് എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP