Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

' മാധ്യമ സിൻഡിക്കേറ്റ് ' പ്രവർത്തിക്കുന്നെന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്; സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല; പുരോഗമനം എന്ന വ്യാജേന നടക്കുന്നത് വെറും കെട്ടിട നിർമ്മാണമാണ്; അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല; എം.ജി സർവകലാശാലയിലെ വിസി ഹാരിസിനെ മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ച് അനു പാപ്പച്ചൻ

' മാധ്യമ സിൻഡിക്കേറ്റ് ' പ്രവർത്തിക്കുന്നെന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്; സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല; പുരോഗമനം എന്ന വ്യാജേന നടക്കുന്നത് വെറും കെട്ടിട നിർമ്മാണമാണ്; അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല; എം.ജി സർവകലാശാലയിലെ വിസി ഹാരിസിനെ മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ച് അനു പാപ്പച്ചൻ

ടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് യോഗത്തിൽ വി സി ഹാരിസിനെ മാറ്റാൻ തീരുമാനമെടുക്കുമ്പോൾ സിൻഡിക്കേറ്റ് എന്ന വാക്കിന്റെ പിന്തിരിപ്പൻ/സമൂഹ വിരുദ്ധ / അശ്ലീലത മുഴുവൻ വെളിവാകുകയാണ്. ഇടതുപക്ഷത്തെ തകർക്കാൻ ' മാധ്യമ സിൻഡിക്കേറ്റ് ' പ്രവർത്തിക്കുന്നു എന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ സംഘടിതമായ വിദ്യാർത്ഥി/വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്. ലെഫ്റ്റ് എന്നത് ഒരു നിൽപിന്റെ അടയാളമാണ്. പാരമ്പര്യവാദികളോട് കലഹിച്ച് വിപ്ലവാഭിമുഖ്യം കാണിച്ച പുരോഗമന മനസ്‌കർ കാണിച്ച ഹൃദയപക്ഷത്തിന്റെ നിൽപാണത്. അത് തഴമ്പിച്ച സാമ്പ്രദായികതയുടെ നിരാസവുമാണ്.

കേവല ഗൃഹാതുരതയിൽ 'ഇടതുപക്ഷം ഹൃദയപക്ഷം' എന്ന് ഉരുവിട്ട് ഒരു രാഷ്ട്രീയ വീക്ഷണവുമില്ലാതെ പെരുമാറുന്ന കപട ഇടതുപക്ഷ സൂപ്പർ ഹീറോ/ഹീറോയിന്മാർക്ക് ഒരിക്കലും പിടികിട്ടാത്ത ആഴം ആ വാക്കിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിനേക്കാൾ കനം ഇന്ന് ഈ വാക്കിനുണ്ട്.

നാക്ക് വിസിറ്റിനു മുന്നോടിയായുള്ള മോക്ക് വിസിറ്റിന് ഡിപ്പാർട്ട്മെന്റിലെത്തിയ സർവ്വകലാശാല ടീമിനോട് അപമര്യാദയായി പെരുമാറി, സ്‌കൂൾ ഓഫ് ലെറ്റേഴ്സിന് ഫണ്ടനുവദിച്ച തിയേറ്റർ സമുച്ചയത്തിന്റെ പ്ലാൻ വിശദീകരിക്കാനെത്തിയ എഞ്ചിനീറിങ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി, സർവകലാശാലയിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുക എന്ന സിൻഡിക്കേറ്റ് തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നിവയാണ് ഹാരിസ് മാഷിനെതിരെയുള്ള ആരോപണങ്ങൾ.

സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഒരു കോൺക്രീറ്റ് കെട്ടിടമല്ല. ദക്ഷിണേന്ത്യയിലെ ഭാഷ, സംസ്‌കാരം, നാടകം, ഫിലിം ഉൾപ്പെടെ ഉള്ളവയെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന അനന്തമൂർത്തിയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സ്‌കൂൾ ഓഫ് ലെറ്റേഴ്സ്. അതുവരെ അക്കാദമിക് ലോകത്ത് അപരിചിതമായിരുന്ന ഒരുപാട് വഴികൾ ലെറ്റേഴ്സ് തുറന്നിട്ടു. ലെറ്റേഴ്‌സിൽ നിന്ന് പഠിച്ചിറങ്ങുന്നവർ ജൈവികതയുടെ/തുറവിയുടെ/ ക്രിയാത്മകതയുടെ നൂലിൽ ഒരിക്കലെങ്കിലും കോർത്തിറക്കപ്പെട്ടവരാണ്. സർഗാത്മക - സാമൂഹ്യ- രാഷ്ട്രീയ ബോധമുള്ള ജീവിതം പഠന പ്രക്രിയയോളം വിലപ്പെട്ടതാണ് എന്ന് പഠിപ്പിച്ച ഒരു സ്ഥാപനമാണത്. 'എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി അതു തുടർന്നുകൊണ്ടിരിക്കും...

എന്റെ രാഷ്ട്രീയം ഭൗമികം കൂടിയാവണം' എന്ന് മേതിൽ പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പഠിപ്പിച്ച ഇടമാണത്. ഡി.വിനയചന്ദ്രൻ മാഷ്, ഹാരിസ് മാഷ്, ബാലേട്ടൻ, പി.പി ആർ (പി.പി രവീന്ദ്രൻ), കൃഷ്ണൻ മാഷ്.. ഈ പേരുകൾ ലെറ്റേഴ്‌സിന്റ തണലാണ്. ഒരു യുണിവേഴ്സിറ്റി കാമ്പസ് ഓർമിപ്പിക്കുന്നത്/അടയാളപ്പെടുത്തുന്നത് തീർച്ചയായും എത്ര കെട്ടിടങ്ങൾ ഉണ്ട് എന്ന് നോക്കിയല്ല.വൃത്തിയുള്ള, പ്രാഥമിക ഭൗതിക സാഹചര്യങ്ങൾ കഴിഞ്ഞാൽ, പഠനത്തിനുള്ള അന്തരീക്ഷവും മറ്റു പുസ്തക/ സാങ്കേതിക സാഹചര്യവും മാത്രമേ കുട്ടികൾക്കാവശ്യമുള്ളൂ.. അല്ലാതെ സുഖലോലുപതയുടെ വാഗ്ദാനങ്ങൾ വേണ്ട! സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല. പുരോഗമനം എന്ന വ്യാജേനയുള്ള Consruction വെറും കെട്ടിട നിർമ്മാണമാണ്. അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല. നമുക്കറിയാം, നിർമ്മാണ മേഖലയാണ് അഴിമതിയുടെ കൂത്തരങ്ങ്.

ഡി.വിനയചന്ദ്രനെന്ന അദ്ധ്യാപകൻ ക്ലാസ് മുറികളുടെ മേൽക്കൂര പൊളിച്ച് ശിഷ്യരുമായി ഭൂമിയിലേക്കിറങ്ങിയ ഒരാളാണ്. കവിതയിലും യാത്രയിലും കുട്ടികളെ കൂടെ കൊണ്ടുപോയി. മണ്ണും മനുഷ്യനും എന്താണെന്ന് കാണിച്ചു.ആ യാത്രകളാണ് നൂറു കണക്കിന് ശിഷ്യരെ കവികളാക്കിയത്, യാത്രക്കാരാക്കിയത് പ്രണയികളാക്കിയത്, ആസ്വാദകരാക്കിയത്.. കാടിറങ്ങി വരുമ്പോൾ ശേഖരിച്ച വിത്തുകൾ പ്രിയദർശിനി കുന്നിന്റെ വെളിമ്പറമ്പുകളിലെ മണ്ണിലൊക്കെ വിതച്ച കൂട്ടായ്മകളിലാണ് ലെറ്റേഴ്സിലെ പരിസ്ഥിതി രാഷ്ട്രീയം സജീവമായത്. മണ്ണും മനസ്സും നട്ടുനനയ്ക്കലാണ് ആദ്യം പഠിച്ച പാഠം. പ്രിയദർശിനിക്കുന്നിൽ നിന്ന് മുത്തങ്ങയിലേക്ക് നടന്ന് മുത്തങ്ങ സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച ഡി.എസ്.യുവിന്റെ ചുവപ്പൻ രാഷ്ട്രീയത്തിലന്ന് മനുഷ്യരും പ്രകൃതിയും തന്നെയാണ് ഉണ്ടായിരുന്നത്.

വി സി ഹാരിസ് ചങ്കൂറ്റമുള്ള അദ്ധ്യാപക നായിരുന്നു, കൂട്ടുകാരനായിരുന്നു. മെന്ററായിരുന്നു. ചലച്ചിത്ര പഠനം എന്ന ക്ലാസിൽ മലയാളമെന്നോ ഇംഗ്ലീഷെന്നോ MPhil എന്നോ ഭേദമില്ലാതെ കുട്ടികൾ കയറും. സിനിമയും രാഷ്ട്രീയവും എന്ന സെഗ്മന്റിൽ മാഷ് എടുത്ത ക്ലാസുകൾ പകർത്തിയെഴുതിയാൽ തന്നെ ഒന്നാം തരം പുസ്തകമാണ്. എന്നാൽ ഹാരിസ് മാഷ് ലേഃ േമാത്രമല്ല പഠിപ്പിച്ചത്. താൻ കണ്ട ലോകങ്ങളിലേക്ക് കുട്ടികളെ തുറന്നു വിടാൻ തയ്യാറായ അദ്ധ്യാപകനാണ് ഹാരിസ് മാഷ്. ഭക്ഷണവും താമസവും ടിക്കറ്റും വാങ്ങിത്തന്ന് കൂടെ കൂട്ടിയ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമയുടെ വലിയ ലോകം കണ്ട കുട്ടികൾ പാഴായിപ്പോയിട്ടില്ല; അവർ പുതുതലമുറയിലെ സിനിമക്കാരായി, സിനിമ നിരൂപകരായി..സിനിമയെ ആസ്വദിക്കുന്നവരും സ്നേഹിക്കുന്നവരുമായി.കിംകി ഡുക്കിനെ നെ ആദ്യം മുതലേ പിന്തുർന്ന ഹലേേലൃ െതലമുറയുടെ കാരണക്കാരൻ ഹാരിസ് മാഷാണ്.. ലെറ്റേഴ്സ് വിട്ടിറങ്ങിയാലും ഏറ്റുമാനൂരിലെ വീട്ടിൽ ഹാരിസ് മാഷും അനില ചേച്ചിയും വിളമ്പിത്തരുന്ന ഭക്ഷണമുണ്ട്. സ്നേഹമുണ്ട്.സംവാദങ്ങളും.

ലെറ്റേഴ്സ് ഡെ എന്ന ജനുവരി ഒന്ന് - ശങ്കരപ്പിള്ള ദിനം - ബാലേട്ടൻ എന്ന പി.ബാലചന്ദ്രനോടൊപ്പം, കുട്ടികളോടൊപ്പം ചെയ്ത നാടകക്കളരികൾ ... പരിശീലനം ഡിസംബറിൽ തുടങ്ങും. ക്യാമ്പസും മെസ്സും അടയ്ക്കുന്ന വെക്കേഷൻ കാലത്തും ഭക്ഷണം തന്ന് നാടകം തുടരുന്നതിൽ ഹാരിസ് സാർ ഉത്സാഹം കാണിക്കും..Theatre എക്സ്പീരിയൻസ് എന്തെന്ന് അനുഭവത്തിലൂടെ പഠിപ്പിച്ചു.
ആ കളരിയിൽ തളിർത്തവർ ഇന്നിവിടെ മരമായി നിൽപുണ്ട്. ഇ.ടദീപൻ എന്ന ദീപൻ ശിവരാമൻ ഒരുദാഹരണം മാത്രം.

സർവോപരി മനുഷ്യരാകാണ് മാഷ് മ്മാർ പഠിപ്പിച്ചത്. ഏതു പ്രതിസന്ധിയിലും തോളിൽ കയ്യിട്ട് പഠിപ്പിച്ചു വിട്ട ഓരോരുത്തരെയും പിന്തുടരുന്ന അദ്ധ്യാപകരാണവർ..അനാർഭാടമായി ഇന്നും ജീവിക്കുന്നത് കുട്ടികൾ എന്ന സമ്പത്തിലാണ്.

സ്‌കൂൾ ഓഫ് ലെറ്റേഴ്സ് വികസന രോഗം പിടിപെട്ടവർക്ക് ഇടിച്ചു നിരത്താനുള്ള മൺകൂനയല്ല. ആ മണ്ണ് സർഗവൈവിധ്യമുള്ളതാണ്. മനുഷ്യരുടേതുമാണ്. അതിന്റെ സ്വച്ഛത തകർക്കുന്ന ഏത് കെട്ടിട നിർമ്മാണവും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കണം.

ജനാധിപത്യത്തിൽ, മാനവികതയിൽ വിശ്വസിക്കുന്ന ഹാരിസ് മാഷിനെ പോലൊരാൾക്ക് സിൻഡിക്കേറ്റ് പറയുന്ന 'അതിക്രമങ്ങൾക്കും' മനസ്സു വരില്ല. യൂണിവേഴ്സിറ്റി കാമ്പസിൽ അനാവശ്യമായി പ്രകൃതിയും മണ്ണും നശിപ്പിച്ച് ഉപയോഗമില്ലാത്ത ഒരു കെട്ടിടം പണിയെ മാഷ് എതിർത്തില്ല എങ്കിൽ അതാണ് ചോദ്യം ചെയ്യേണ്ടത്!

വിടവാങ്ങാൻ ഒരുകൊല്ലം മാത്രം ശേഷിക്കുന്ന സർവീസ് ജിവിതം മാത്രമുള്ള മാഷിനെ അപമാനിച്ചയക്കുന്നതിലൂടെ ഒരുപാട് തലമുറകളോട് സിൻഡിക്കേറ്റ് പാപം ചെയ്യുന്നു ...സിൻഡിക്കേറ്റ് പണാധികാരത്തിന്റെ പുറത്ത് ഹാരിസ് മാഷെ വേട്ടയാടുമ്പോൾ sfi രാഷ്ട്രീയമായി മാഷിനോടൊപ്പം നിൽ്ക്കുന്നുണ്ട്..ഒരുപാട് sfi ക്കാരെ രാഷ്ട്രീയം പഠിപ്പിച്ച ഹാരിസ് മാഷിന്റെ കുട്ടികൾ വാടാതിരിക്കട്ടെ.

അനു പാപ്പച്ചൻ
അദ്ധ്യാപിക
ലെറ്റേഴ്‌സ് പൂർവ വിദ്യാർത്ഥിനി(2002-2004)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP