Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ പറയുന്നത് കേൾക്കാൻ ശ്രമിച്ച കോളേജുകൾക്ക് അഞ്ച് ലക്ഷം കിട്ടുമ്പോൾ അഹന്ത കാട്ടി മാറി നിന്നവർക്ക് 11 ലക്ഷം വീതം കിട്ടും; സുപ്രീംകോടതി ഇടപെടലിലൂടെ സ്വകാര്യ മെഡിക്കൽ കോളേജുകൾ കൊള്ളലാങം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെ; മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും തുണയായത് മാനേജ്‌മെന്റുകൾക്ക്

സർക്കാർ പറയുന്നത് കേൾക്കാൻ ശ്രമിച്ച കോളേജുകൾക്ക് അഞ്ച് ലക്ഷം കിട്ടുമ്പോൾ അഹന്ത കാട്ടി മാറി നിന്നവർക്ക് 11 ലക്ഷം വീതം കിട്ടും; സുപ്രീംകോടതി ഇടപെടലിലൂടെ സ്വകാര്യ മെഡിക്കൽ കോളേജുകൾ കൊള്ളലാങം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെ; മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും തുണയായത് മാനേജ്‌മെന്റുകൾക്ക്

ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു പരമാവധി 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാമെന്ന സുപ്രീം കോടതി വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും കേസ് നടത്തിപ്പിലെ വീഴ്ചയും. ഇന്നലെ ഹൈക്കോടതിയിൽ മറ്റു രണ്ടു കേസുകളിൽ ഉണ്ടായ തിരിച്ചടിയും ഇതി തെളിവാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കൽ കോേളജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് 11 ലക്ഷം രൂപവരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ, ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുക.

സ്വാശ്രയ മെഡിക്കൽ കോേളജുകളിൽ ഫീസ് നിർണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരേ കോഴിക്കോട് കെ.എം.സി.ടി. കോേളജ്, പറവൂർ എസ്.എൻ. കോേളജ്, സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുമാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന സർക്കാരിന്റെ വാദം ജഡ്ജിമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദം ഹൈക്കോടതിയിൽ ഈമാസം 21-ന് നടക്കും. സർക്കാരുമായി കരാർ ഒപ്പിടാത്ത കോളേജുകൾക്കാണ് ഇതിന്റെ ഗുണം. ഒപ്പിട്ട കോളേജുകൾക്ക് 5 ലക്ഷമോ കിട്ടൂ. ഇതോടെ അടുത്ത വർഷം മുതൽ ആരും സർക്കാരുമായി കരാർ ഒപ്പിടില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

അധികമായി അടയ്ക്കേണ്ട ഫീസ് ബാങ്ക് ഗ്യാരണ്ടിയായോ പ്രത്യേക അക്കൗണ്ടിലോ നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രവേശനം നടത്തിയശേഷം പിന്നീട് ഉയർന്ന ഫീസ് ഈടാക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെ.എം.സി.ടി.ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് 11 ലക്ഷം ഈടാക്കാനും അഞ്ചുലക്ഷത്തിൽ അധികമായി വരുന്ന ഫീസ് ബാങ്ക് ഗ്യാരണ്ടിയായി നൽകാനും കോടതി ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾ പണമായി നൽകുന്ന തുക കോേളജുകൾ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ തുക വിദ്യാർത്ഥികൾക്ക് മടക്കിനൽകുകയോ കോേളജ് അധികൃതർക്ക് എടുക്കുകയോ ചെയ്യാം.

അഞ്ചുലക്ഷം രൂപ ഫീസ് എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച സർക്കാർ ഓപ്ഷൻ ക്ഷണിച്ചത്. ഇനി 11 ലക്ഷം രൂപ ഫീസ് എന്നു വ്യക്തമാക്കി പുതിയ ഓപ്ഷൻ ക്ഷണിച്ച് അടുത്ത മാസം 10നകം പ്രവേശന നടപടി പൂർത്തിയാക്കണം. കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ഫീസ് പ്രശ്‌നം പരിഹരിക്കാനാണു ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതിയുടെ ഇടക്കാല ഉത്തരവ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയെന്ന് സുപ്രീം കോടതിയെ സമീപിച്ച കോളജുകൾ വാദിച്ചു. എന്നാൽ ആവശ്യമായ രേഖകൾ നൽകാതെ ഇടക്കാല ഫീസ് നിർണയിപ്പിക്കുക മാനേജ്മെന്റുകളുടെ പതിവു പരിപാടിയാണെന്ന് സംസ്ഥാന സർക്കാർ മറുവാദം നടത്തി. ധനികർക്കു മാത്രമേ ഇനി സ്വാശ്രയ മെഡിക്കൽ പ്രവേശനം സാധിക്കുകയുള്ളൂ. ഫീസ് സംബന്ധിച്ചു ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ വിദ്യാർത്ഥികൾ കക്ഷിചേർന്നില്ലെങ്കിൽ അവർക്കുവേണ്ടി വാദിക്കാൻ ആരെങ്കിലും ഉണ്ടാകുമോയെന്നു സംശയമുണ്ട്. അതേസമയം, തങ്ങളുടെ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്നു ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ അറിയിച്ചു.

രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ച് അധികം കഴിയും മുമ്പുതന്നെ ആ ഫീസിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിനു ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ പ്രവേശനം നടത്താതെ മെല്ലെപ്പോക്കു നയം സ്വീകരിച്ചു. അന്നു ഹൈക്കോടതി വിധി അനുസരിച്ചിരുന്നുവെങ്കിൽ ആദ്യ ഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകൾക്കൊപ്പം സ്വാശ്രയ മെഡിക്കൽ കോളജുകളിലും അലോട്‌മെന്റ് നടത്താമായിരുന്നു. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം സാധാരണ കോടതികൾ സ്വീകരിക്കാറില്ല. എന്നാൽ ഹൈക്കോടതി വിധി അനുസരിച്ചു പ്രവേശനം നടത്താതെ, ഫീസ് ഇളവു നടപ്പാക്കുമെന്ന വ്യാജേന സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചർച്ച നടത്തി സമയം പാഴാക്കുകയാണു സർക്കാർ ചെയ്തത്. ആവശ്യത്തിനു സമയം കിട്ടിയതോടെ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും ചെയ്തു.

പ്രവേശന നടപടി തുടങ്ങിക്കഴിഞ്ഞാൽ സാധാരണഗതിയിൽ കോടതികൾ ഇടപെടാറില്ല. സർക്കാരിന്റെ കള്ളക്കളികൾ കാരണം എല്ലാം അട്ടിമറിക്കപ്പെട്ടു. കരാർ ഒപ്പിടാത്ത കോളേജുകൾക്ക് തുണയാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP