Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കാക്കാനാട്ടെ മർദ്ദനമെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് അങ്കമാലി കോടതി; സാഹചര്യം അനുകൂലമല്ലാത്തതിനാൽ രഹസ്യ മൊഴി രേഖപ്പെടുത്തിയില്ല; സിനിമാക്കാരുടെ ഡ്രൈവറെ വിയ്യൂർ ജയിലിലേക്ക് മാറ്റി; മാഡം യാഥാർത്ഥ്യം തന്നെയെന്ന് വിളിച്ചു പറഞ്ഞ് പൾസർ സുനി; വമ്പൻ സ്രാവിനെ കുറിച്ചുള്ള അഭ്യൂഹവും തുടരും

കാക്കാനാട്ടെ മർദ്ദനമെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് അങ്കമാലി കോടതി; സാഹചര്യം അനുകൂലമല്ലാത്തതിനാൽ രഹസ്യ മൊഴി രേഖപ്പെടുത്തിയില്ല; സിനിമാക്കാരുടെ ഡ്രൈവറെ വിയ്യൂർ ജയിലിലേക്ക് മാറ്റി;  മാഡം യാഥാർത്ഥ്യം തന്നെയെന്ന് വിളിച്ചു പറഞ്ഞ് പൾസർ സുനി; വമ്പൻ സ്രാവിനെ കുറിച്ചുള്ള അഭ്യൂഹവും തുടരും

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ രഹസ്യമൊഴി അങ്കമാലി കോടതി രേഖപ്പെടുത്തിയില്ല. കാര്യങ്ങൾ വെളിപ്പെടുത്താൻ സുനി തയ്യാറായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതു കൊണ്ട് മാറ്റി വയ്ക്കുകകയായിരുന്നു. അതിനിടെ സുനിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

ഇന്ന് രാവിലെ കോടതിയിൽ സുനിയെ ഹാജരാക്കിയപ്പോൾ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. രഹസ്യമൊഴി നൽകാൻ താൻ തയ്യാറാണെന്ന് സുനി മജിസ്‌ട്രേട്ടിനെ അറിയച്ചു. അതിനൊപ്പം മൊഴി നൽകിയ ശേഷം കാക്കനാട്ടെ ജയിലിൽ പോയാൽ തന്നെ കായികമായി കൈകാര്യം ചെയ്യുമെന്നും കോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സുനിയെ വിയ്യൂരിലേക്ക മാറ്റിയത്. ഇനി കോടതിയിൽ സുനിയെ ഹാജരാക്കുമ്പോൾ രഹസ്യ മൊഴി രേഖപ്പെടുത്തും. കേസിൽ ഇനിയും വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പലവട്ടം സുനി വെളിപ്പെടുത്തിയിരുന്നു. ഈ നിലപാട് തന്നെയാണ് സുനി ഇന്നും മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചത്.

ആലുവയിലെ വി ഐ പി പറഞ്ഞില്ലങ്കിൽ താൻ ഇവരെക്കുറിച്ച് വെളിപ്പെടുത്തുമെന്നും സുനിൽക്കുമാർ പലവട്ടം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ കോടതിയിൽ ഹാജരാക്കിപ്പോൾ ഈ മാസം 16-ന് താൻ മാഡത്തേക്കുറിച്ചും വമ്പൻ സ്രാവിനെക്കുറച്ചുമെല്ലാം വെളിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ മറ്റൊരു കേസിൽ എറണാകുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു പൊലീസ്. അങ്കമാലി കോടതിയിൽ ഇതു കാണിച്ച് റിപ്പോർട്ടും നൽകി. ഇതോടെ ഇനി 30-ാം തീയതി വരെ പുതുയവിവരങ്ങൾക്കായി കാത്തിരിക്കണമെന്ന പ്രചാരണങ്ങളുമുണ്ടായി.

എന്നാൽ പൾസറിന്റെ അഭിഭാഷകനായ ആളൂർ ഇന്ന് വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെയാണ് സുനിയെ കോടതിയിൽ പൊലീസിന് കൊണ്ടു വരേണ്ടി വന്നത്. ഇന്ന് രാവിലെ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് അഡ്വ.ആളൂർ മുഖേന സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഇതേ തുർന്നാമ് മൊഴി രേഖപ്പെടുത്താൻ അങ്കമാലി കോടതി വിളിച്ചുവരുത്തിയത്. കോടതി നടപടികൾ ഒരുമണിക്കൂറോളം നീണ്ടുനിന്നു. എന്നാൽ ജയിൽ മാറ്റിയ ശേഷം മൊഴി രേഖപ്പെടുത്താമെന്ന നിലപാടിൽ കോടതി എത്തുകയായിരുന്നു. സുനിയെ പൊലീസ് മർദ്ദിക്കുന്നുവെന്നാണ് ആളൂർ വക്കീൽ പറയുന്നത്. ഇത് കാട്ടി കോടതിയിൽ പുതിയ അപേക്ഷയും നൽകും.

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നടൻ സിദ്ദിഖ് ആണെന്ന് പൾസർ സുനി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാഡം എന്നത് കെട്ടുകഥയല്ലന്നും അങ്ങിനെ ഒരാൾ കൃത്യത്തിൽ ഉൾപ്പെട്ടതായി സുനിൽകുമാർ നേരത്തെ തന്നോട് വ്യക്തമാക്കിയിരുന്നതായി അഭിഭാഷകൻ ബി എ ആളൂരും കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് നിരീക്ഷണത്തിലുള്ളവരുടെ പേരുകളായിരിക്കാം സുനി കോടതി മുമ്പാകെ വെളിപ്പെടുത്തിയതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. ഇതിനിടെയാണ് വെളിപ്പെടുത്തലുകൾ വൈകുന്നത്.

മൊഴി നൽകിയ ശേഷം കാക്കാനാട് ജയിലെത്തിയാൽ തനിക്ക് മർദ്ദനം ഏൽക്കേണ്ടിവരുമെന്നും ജീവനുതന്നെ ആപത്താണെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തൽ കണക്കിലെടുത്ത് ഇയാളെ വിയ്യൂർ ജയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയ മാഡം ആരാണെന്ന് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വമ്പൻ സ്രവുകൾ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലിൽ കിടക്കുന്ന വി ഐ പിക്ക് കാര്യങ്ങൾ എല്ലാം അറിയാമെന്നും സുനി പറഞ്ഞിരുന്നു.

സിദ്ദിഖ് ആണോ സുനി പറഞ്ഞ വമ്പൻ സ്രാവെന്ന് നേരത്തേ സംശയങ്ങൾ നിൽനിന്നിരുന്നു. നേരത്തേ ദിലീപിനേയും നാദിർഷയേയും ആലുവ പൊലീസ് ക്ലബിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ രാത്രി ഇവരെ തേടിയെത്തിയത് സിദ്ദിഖ് ആയിരുന്നു. ഇതിനൊപ്പം മാഡത്തേയും ചർച്ചയാക്കി. ഇത് സിനിമാ നടിയാണെന്നും പൾസർ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് തൊട്ടു മുമ്പാണ് പുതിയ വെളിപ്പെടുത്തൽ. ഇത് ദിലീപിന്റെ ജാമ്യ സാധ്യതേയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP