Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്‌സി ഹജ്ജ് വളണ്ടിയർ പരിശീലനം നടത്തി

ആർഎസ്‌സി ഹജ്ജ് വളണ്ടിയർ പരിശീലനം നടത്തി

ർഎസ്‌സിക്ക് കീഴിൽ ജിദ്ദ സെന്റ്രലിൽ നിന്നും പോകുന്ന ഹജ്ജ് വളണ്ടിയർ മാർക്കുള്ള പരിശീലനം ഷറഫിയ്യ മർക്കസ് ജിദ്ദയിൽ നടന്നു. ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ സ്വയം സേവക സംഘമായി പോവുന്നവരുടെ ആത്മസമർപ്പണത്തിന്റെ ആവിശ്യകതയെ ഓർമ്മപ്പെടുത്തുന്ന പരിശീലന കളരി മുഹ്‌സിൻ സഖാഫി നേതൃത്വം നൽകി. മിനയിലെ റോഡുകളുടെയും ലാൻഡ്മർക്കിനെക്കുറിച്ചുള്ള രേഖാചിത്ര പഠനത്തിന് റാഷിദ് മാട്ടൂൽ നേതൃത്വം നൽകി. നൗഫൽ മുസല്യാർ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ നാസിം പാലക്കൽ സ്വാഗതവും അബ്ദു റഹ്മാൻ സഖാഫി നന്ദി പറഞ്ഞു. ഗഫൂർ പൊന്നാട്, യാക്കൂബ് ഉ3രകം, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

ഇനിയും അപേക്ഷകൾ നൽകാൻ ബാക്കിയുള്ള എച്ച്.വി സി വളണ്ടിയർമാർക്ക് അപേക്ഷ നൽകാനുള്ള അവസരം ശറഫിയ സിദ്ര ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന എച്ച്.വി സി ഓഫിസിൽ ഒരുക്കിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ പതിനൊന്ന് മണിവരെ ആയിരിക്കും പ്രവർത്തന സമയം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP