Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന് കയറാൻ കഴിയാത്തിടത്ത് കയറിയതിന്റെ പേരിൽ രാഹുൽ ഈശ്വറിന്റെ തലയെടുക്കാൻ തയ്യാറായി ഇസ്ലാമിക മൗലികവാദികൾ; ഹാദിയയെ കൊണ്ട് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് പറയിച്ചതിന്റെ പേരിൽ തള്ളിപ്പറഞ്ഞ് ഹിന്ദുത്വവാദികൾ; നിഷ്പക്ഷത കൊണ്ട് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുൽ ഈശ്വർ

ഭർത്താവിന് കയറാൻ കഴിയാത്തിടത്ത് കയറിയതിന്റെ പേരിൽ രാഹുൽ ഈശ്വറിന്റെ തലയെടുക്കാൻ തയ്യാറായി ഇസ്ലാമിക മൗലികവാദികൾ; ഹാദിയയെ കൊണ്ട് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് പറയിച്ചതിന്റെ പേരിൽ തള്ളിപ്പറഞ്ഞ് ഹിന്ദുത്വവാദികൾ; നിഷ്പക്ഷത കൊണ്ട് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുൽ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഘപരിവാർ സംവാദകനും ഹൈന്ദവ പ്രചാരകനുമായിരുന്നു ഇതുവരെ രാഹുൽ ഈശ്വർ. മുസ്ലിം വർഗ്ഗീയതയെ എതിർക്കുന്ന മുന്നണി പോരാളി. എന്നാൽ ഇന്ന് ഈ ചിത്രം മാറുകയാണ്. വിവാദമായ മതംമാറ്റൽ കേസിലെ പെൺകുട്ടി ഹാദിയയെ സന്ദർശിച്ചതിലൂടെ രണ്ട് കൂട്ടരുടേയും ശത്രുവായി രാഹുൽ ഈശ്വർ മാറുന്നു. അബ്ദുൾ നാസർ മദനിയെ ചെന്ന് കണ്ട ശബരിമല തന്ത്രി കുടുംബാഗത്തിന് ഇനി ഹൈന്ദവ സംഘടനകളുടെ പിന്തുണയുമില്ല. ഹാദിയയെ വീട്ടിലെത്തി കണ്ട രാഹുലിന് തീവ്ര ഇസ്ലാമിക വാദികളുടേയും പിന്തുണയില്ല. ഹാദിയയെ കാണാൻ ഭർത്താവ് ഷെഫിൻ ജെഹാന് പോലും കഴിയുന്നില്ല. പിന്നെ എങ്ങനെ രാഹുൽ കാണുമെന്നാണ് അവർ ഉയർത്തുന്ന ചോദ്യം. ഇതോടെ പക്ഷങ്ങളെല്ലാം രാഹുലിനെ വിട്ടകലുകയാണ്.

ശശി തരൂരിനെ പിന്തുണച്ചതിലൂടെ തന്നെ രാഹുൽ ഈശ്വർ സംഘപരിവാറുകാരുടെ കണ്ണിലെ കരടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പോലും ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ സുനന്ദ പുഷ്‌കർ മരണക്കേസ് വീണ്ടും അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ ചർച്ചയാക്കിയപ്പോൾ ദേശീയ ചാനലുകളിലെത്തി തിരുവനന്തപുരത്തെ കോ്ൺഗ്രസ് എംപിക്കായി വാദിച്ചത് രാഹുൽ ഈശ്വറായിരുന്നു. ബിജെപിയിൽ നിന്നും ആർ എസ് എസിൽ നിന്നും ഭിന്നമായ നിലപാടാണ് രാഹുൽ എടുത്തത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് എന്നും ആർ എസ് എസിന്റെ കേന്ദ്ര നേതൃത്വം എടുത്തത്. ഇതിനോട് രാഹുൽ ഈശ്വർ യോജിച്ചിരുന്നില്ല. ശബരിമലയിൽ അമ്പത് വയസ് കഴിയാത്ത സ്ത്രീകൾ കയറുന്നതിനെ രാഹുൽ എതിർത്തു. നിയമപോരാട്ടത്തിനും നേതൃത്വം നൽകി. ഇതും പരിവാറുകാരുടെ അതൃപ്തിക്ക് കാരണമായിരുന്നു.

ശബരിമല തന്ത്ര കുടുംബാഗമെന്ന നിലയിൽ ബിജെപിയിലെ ചില നേതാക്കൾ രാഹുലിനെ പിന്തുണച്ചിരുന്നു. ഇതും അവസാനിക്കുകയാണ്. ഹാദിയയുടെ അച്ഛന്റേയും അമ്മയുടേയും മുഖം പുറംലോകത്ത് എത്തിയിരുന്നില്ല. ഹാദിദയയുടെ വീട്ടിൽ കടന്നു കയറി ലൈവ് സംപ്രേഷണം നടത്തിയതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് പരിവാറുകാർ ആരോപിക്കുന്നു. മദനിയെ വീട്ടിൽ ചെന്ന് കണ്ടതോടെ ഈ സംശയം ആരോപണമായി ചാർത്തുകയാണ് പരിവാറുകാർ. രാഹുൽ ഈശ്വറിനെതിരായ ഭീഷണിക്ക് പിന്നിലും ഈ അസ്വസ്ഥത തന്നെയാണ്. ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയിലെ ആചാരങ്ങളെ തകർക്കാർ ആർ എസ് എസിലെ ചിലർ ശ്രമിക്കുന്നതായി രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ നിലപാട് എടുത്തിരുന്നു. ഇതിന് പ്രതികാരമെന്നോണം രാഹുലിനെ പരസ്യമായി തള്ളിപ്പറയുകയാണ് പരിവാറുകാർ. ഇനി രാഹുൽ ഈശ്വറിന്റെ നിലപാടുകൾ ആർഎസ്എസ് അനുകൂല ഹൈന്ദവ സംഘടനകളുടേതല്ല.

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പരസ്യമായി തന്നെ രാഹുലിനെ തള്ളി പറഞ്ഞു. രാഹുൽ ഈശ്വർ സംഘപരിവാർ വക്താവല്ല. രാഹുൽ ഈശ്വർ പറയുന്ന അഭിപ്രായങ്ങൾ സംഘത്തിന്റേതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതുമില്ല. മാത്രമല്ല ഹിന്ദുത്വ വിഷയങ്ങളിൽ രാഹുൽ ഈശ്വറിന്റെ പല അഭിപ്രായങ്ങളോടും സംഘത്തിന് ഒട്ടും യോജിക്കാൻ കഴിയാത്തതാണ് .ടി വി ചർച്ചയിൽ കൈയടി നേടാൻ തരം പോലെ അഭിപ്രായം പറയുന്ന സമീപനമാണ് രാഹുലിനുള്ളത് .ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമായി എന്ന് കരുതുന്നു-ആർ വി ബാബു വിശദീകരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പലപ്പോഴും രാഹുലിന്റെ വാക്കുകൾ ഹൈന്ദവ സംഘടനകളുടെ നിലപാടായി കണ്ടിരുന്നു. അതിനി ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ബാബുവിന്റെ പോസ്റ്റ് എത്തുന്നത്. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി അബ്ദുൾ നാസർ മദനിയെ സന്ദർശിച്ചതിലൂടെ രാഹുൽ ഈശ്വർ ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഭീഷണി ഫോൺ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആർ വി ബാബുവിന്റെ വിശദീകരണം.

ആചാര സംരക്ഷണ സമിതിയുടെ പ്രവർത്തകൻ എന്നവകാശപ്പെട്ടാണ് ഫോൺ വഴി ഭീഷണി വന്നത്. കായികമായി നേരിടും ഹൈന്ദവ പരിപാടികളിൽ ഇനി പങ്കെടുത്താൽ കായികമായി നേരിടുമെന്നാണ് ഭീഷണി. തല അടിച്ച് പൊളിക്കുമെന്നും ഭീഷണിയുണ്ട്. ഇത് സംബന്ധിച്ച് രാഹുൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ചിലർക്ക് പിടിച്ചില്ല മദനി പരോൾ കാലാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുൻപായിരുന്നു രാഹുൽ ഈശ്വർ അദ്ദേഹത്തെ സന്ദർശിച്ചത്. മദനിക്കൊപ്പമുള്ള ഫോട്ടോ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം ഹാദിയയുടെ വീട് സന്ദർശനം കൂടിയായപ്പോൾ രാഹുലിനെ പൊതുശത്രുവാക്കാൻ പരിവാറിന് വേണ്ടത്ര ആരോപണങ്ങളായി. ചൊടിപ്പിച്ചത്. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച് വിവാദത്തിലായ ഹാദിയയെ രാഹുൽ വീട്ടിൽ സന്ദർശിച്ചത് വലിയ ഒച്ചപ്പാടുകൾക്ക് വഴി വെച്ചിരുന്നു. ഹാദിയയുടേയും മാതാപിതാക്കളുടേയും വീഡിയോയും രാഹുൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. വൻ പ്രചാരണങ്ങൾ ഇതും രാഹുലിനെതിരെ വലിയ വിമർശനങ്ങൾ സംഘപരിവാറുകാരുടെ ഭാഗത്ത് നിന്നും ഉയരാൻ ഇടയാക്കിയിരുന്നു. േ

രാഹുൽ ഈശ്വർ ഇസ്ലാം മതം സ്വീകരിച്ചുവെന്നും റഹീം ഇബ്രാഹിം എന്നാണ് പേരെന്നും പ്രചാരണം നടക്കുന്നുണ്ട്. മറുവശത്ത് രാഹുൽ ഈശ്വർ ഹിന്ദു നാമധാരിയായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയാണെന്നും പ്രചാരണം നടക്കുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചതാണെന്ന ഹാദിയയുടെ അഭിപ്രായം പുറത്തുവിട്ടതാണ് രാഹുലിന് വിവാദ പുരുഷനാക്കിയത്. ഐസിസ് ഇടപെടലാണ് ഹാദിയയുടെ മതംമാറ്റത്തിന് കാരണമെന്നാണ് പരിവാറുകാരുടെ ആരോപണം. ഇക്കാര്യത്തിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം എൻഐഎ അന്വേഷണവും തുടങ്ങി. അതിനിടെയാണ് ഹാദിയയുടെ വാക്കുകൾ പുറംലോകത്ത് എത്തിയത്. ആദ്യമായായിരുന്നു ഇത് സംഭവിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഇസ്ലാമിക ആചാരപ്രകാരമാണ് ഹാദിയ കഴിയുന്നതെന്നും വ്യക്തമായി. ഇതെല്ലാം സംഘപരിവാർ പ്രചരണങ്ങൾക്ക് എതിരായിരുന്നു.

വീട്ടിൽ കടന്ന് കയറി രഹസ്യക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്ത സംഭവത്തിൽ രാഹുൽ ഈശ്വറിനെതിരെ ഹാദിയയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് രാഹുൽ ഈശ്വർ ഇത് ചെയ്തത്. സഹായിക്കാനെന്ന പേരിലെത്തി കുടുംബത്തിന്റെ സുരക്ഷ പോലും അപകടത്തിലാക്കി. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാതാപിതാക്കൾ അറിയിച്ചിരുന്നു. വാർത്താ മാധ്യമങ്ങളിൽ വീഡിയോ കണ്ട ശേഷം ബന്ധുക്കളും അഭിഭാഷകനും വിളിക്കുമ്പോഴാണ് തങ്ങൾ സംഭവം അറിയുന്നത്. സംസാരത്തിനിടെ വീഡിയോ പകർത്തുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ല. ഒരു സന്തോഷത്തിന് കൈവശം സൂക്ഷിക്കാനെന്ന പേരിലാണ് ഫോട്ടോ എടുത്തത്. സഹായിക്കാനെന്ന വ്യാജേന വീട്ടിൽ കടന്ന്കൂടി കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണ് അയാൾ ചെയ്തതെന്നും പിതാവ് പറഞ്ഞു. രാഹുൽ ഈശ്വർ ഭീകരവാദ റിക്രൂട്ടിങ് ശൃംഖലയ്ക്ക് വേണ്ടിയാണോ ഇങ്ങനെ പ്രവർത്തിച്ചതെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ ഇയാൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശോകൻ കൂട്ടിച്ചേർത്തു.

ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങൾക്ക് വേണ്ടിയെന്ന എന്ന നിലയിൽ രാഹുൽ ഈശ്വർ സംസാരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. ഇതേപ്പറ്റി യാതൊന്നും അറിയില്ലെന്നും കുടുംബം പറയുന്നു. ഇതും പരിവാർ നിലപാട് തന്നെയാണ്. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകനാണ് രാഹുൽ ഈശ്വർ. ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കിയ രാഹുൽ ടെലിവിഷൻ ഷോയിലൂടെയാണ് ശ്രദ്ധേയനായത്. അതിന് ശേഷം പൊതു വിഷയങ്ങളിൽ സജീവമായി. ഇതിനിടെ അവതാരകയായ ദീപയെ വിവാഹം ചെയ്തു. ശബരിമലയിലെ നിലപാട് വിശദീകരങ്ങളാണ് രാഹുലിന് ഹൈന്ദവ മുഖം ചാർത്തി കൊടുത്തത്. കേരളത്തിലെ ചർച്ചകളിൽ ദേശീയ ചാനലുകൾ പ്രധാന പാനലിസ്റ്റാക്കിയതും രാഹുലിനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP