Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാജാസിൽ എസ്എഫ്‌ഐക്ക് വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്; ചെയർപേഴ്‌സണായ എസ്എഫ്ഐയുടെ മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് 121 വോട്ടുകൾക്ക് മാത്രം ; മൂന്നാം വർഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രട്ടേണിറ്റി സ്ഥാനാർത്ഥി ഇസ്ഹാഖ് നേടിയത് ചരിത്ര വിജയം

മഹാരാജാസിൽ എസ്എഫ്‌ഐക്ക് വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്; ചെയർപേഴ്‌സണായ എസ്എഫ്ഐയുടെ മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് 121 വോട്ടുകൾക്ക് മാത്രം ; മൂന്നാം വർഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രട്ടേണിറ്റി സ്ഥാനാർത്ഥി ഇസ്ഹാഖ് നേടിയത് ചരിത്ര വിജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രബലരായ എസ്എഫ്ഐക്കും തൊട്ടു പിന്നാലെയുണ്ടായിരുന്ന കെഎസ്‌യുവിനും വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മികച്ച് വിജയം നേടിയെന്ന് എസ്എഫ്‌ഐ അവകാശപ്പെടുമ്പോളും ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ സ്ഥാനാർത്ഥിയായിരുന്ന മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് കേവലം 121 വോട്ടുകൾക്കാണ്. കെഎസ്‌യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൊടിമരം ഒടിച്ചതിന്റെയും പോസ്റ്റർ കീറിയതിന്റെയും പേരിൽ നടക്കുന്ന കാമ്പസിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് പകരം സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ മറ്റ് സംഘടകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. രോഹിത് വെമുല മുതൽ വിളപ്പിൻശാലയിലും, പുതുവൈപ്പിൻ വി്ഷയത്തിലും സംഘടന ഇടപെട്ട് പ്രവർത്തിച്ചത് ഇതിന്റെ തെളിവാണെന്ന് പ്രവർത്തകർ പറയുന്നു.

നേരത്തെ ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥികൾ ജയിച്ചു കയറാറുള്ളത് വലിയ ഭൂരിപക്ഷത്തിനാണ്. ഇതിന് മാറ്റം വരുത്താൻ മൂന്ന് മാസം മാത്രം പ്രായമുള്ള ഫ്രറ്റേണിറ്റിക്കായി. മൂന്നാം വർഷ ഡിഗ്രി പ്രതിനിധിയായി ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സ്ഥാനാർത്ഥിയായിരു്‌നന ഇഷാഖ് ഇബ്രാഹിം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേവലം മൂന്ന് മാസം മാത്രം പ്രായമായ ഫ്രറ്റേണിറ്റി തുടക്കമെന്ന നിലയിൽ അത്യുജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ ആശയങ്ങൾ മുൻനിർത്തിയുള്ള സംഘടനയുടെ പ്രവർത്തനം വിദ്യാർത്ഥികൾ സ്വീകരിച്ചു എന്ന ആത്മവിശ്വാസത്തിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ.

കാലങ്ങളായി എസ്എഫ്ഐയുടെ കോട്ടയാണ് മഹാരാജാസ്. ഇതിന് പ്രത്യാഖാതമായോ വെല്ലനിളിയായോ നിന്നിരുന്നത് കെഎസ്‌യു സ്ഥാനാർത്ഥികളായ ജിനോ ജോണും അജ്മലുമയിരുന്നു. എന്നാൽ ഈ രണ്ട് പാർട്ടികളെയും ഞെട്ടിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മികച്ച മുന്നേറ്റം നടത്തിയത്. മൃദുലാ ഗോപി 884 വോട്ടുകൾ നേടിയപ്പോൾ 763 വോട്ടാണ് ഫുവാദു നേടി. സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്താറുള്ള കെഎസ് യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരമ്പരാഗത ഇടതുവലതു വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തെ വിദ്യാർത്ഥികൾ പിന്തുണച്ചതാണ് മികച്ച വിജയം നേടാൻ കാരണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. സാഹോദര്യ രാഷ്ട്രീയം ഒരു രാഷ്ട്രീയ സംസ്‌കാരം ആയി ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഫ്രറ്റേണിറ്റിക്ക് കാമ്പസുകളിൽ നേടാനായ വിജയം എന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി അംഗം അഷ്‌റഫ് മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി മഹാരാജാസ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻക്വിലാബ് എന്ന സംഘടനയാണ് പിന്നീട് ഫ്രറ്റേണിറ്റി മൂവെമന്റായി രൂപീകരിച്ചത്. രോഹിത് വെമുല മൂവ്‌മെന്റിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച സംഘടന ഇന്ന് ജെഎൻയു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റികളിൽ ഉൾപ്പടെ രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. മറ്റ് പാർട്ടികൾക്കിടയിൽ നിന്നും വ്യത്യസ്തമായാണ് സംഘടന പ്രവർത്തിച്ചത്. മെമ്പർഷിപ്പ് കാമ്പയിനിലും ഇലക്ഷൻ പ്രചരണത്തിലും വിഴുപ്പലക്കലിന് പകരം നൂതന ആശയങ്ങളും, അക്കാദമിക് രാഷ്ട്രീയവും, അയ്യങ്കാളി അംബേദ്ക്കർ എന്നിവരുടെ ആശയങ്ങളും മുന്നോട്ട് വെച്ചുള്ള പ്രവർത്തനമാണ് നടന്നതെന്നും പ്രവർത്തകർ പറയുന്നു. മൂന്ന് വർഷമായുള്ള സംഘടനയുടെ പ്രവർത്തനത്തിനിടയിൽ എസ്എഫ്‌ഐയുടെ ഒരുപാട് മർദ്ദനങ്ങൾക്ക് പ്രവർത്തകർ ഇരകളായിട്ടുണ്ടെന്നും സംഘടനക്കുണ്ടായ വിജയത്തിന് പിന്നിൽ മൂന്ന് വർഷത്തെ പ്രവർത്തനമികവാണെന്നും ഫ്രറ്റേണിറ്റി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ കോളേജുകളിലും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ. മൂവാറ്റുപുഴ എച്ച്.എം കോളജിൽ ഫ്രറ്റേണിറ്റി യൂണിയൻ നേടിയപ്പോൾ അറഫാ കോളേജിൽ ഫ്രറ്റേണിറ്റി എസ്.എഫ്.ഐ സഖ്യത്തിനാണ് യൂണിയൻ. ഇവിടെ യു.യു.സി സ്ഥാനം ഫ്രറ്റേണിറ്റിക്കാണ്. ഭാരത് മാതാ ലോ കോളേജിൽ മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ മാറമ്പള്ളി എം.ഇ.എസ് കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എടത്തല എം.ഇ.എസ് കോളേജ്, കോട്ടയം എരുമേലി എം.ഇ.എസ് കോളേജ്, അരുവിത്തറ സെന്റ് ജോർജ് കോളേജ്, തുടങ്ങിയ കോളേജുകളിൽ നിരവധി റെപ്രസെന്റേറ്റീവ് സീറ്റുകളിലും ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചു.

ചരിത്രങ്ങൾ ഒരുപാട് പറയാനുള്ള കേരളത്തിന്റെ വിദ്യാഭ്യാസ സംഘടന രംഗത്തേക്ക് മറ്റൊരു സംഘടന കൂടി പിറവിയെടുക്കുകയാണ് ഈ വിജയങ്ങളിലൂടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP