Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ

പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ

പ്രവീൺ സുകുമാരൻ

കൊച്ചി: എല്ലാ ദിവസത്തെക്കാളും നേരത്തെ ഉണർന്ന് പ്രഭാത കൃത്യം നിർവ്വഹിച്ച ദിലീപ് തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സഹ തടവുകാരോടും കുടംബത്തോടൊപ്പം ഓണം ഉണ്ണാൻ കഴിയുമെന്ന ആത്മ വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം അഡ്വ. രാമൻ പിള്ളയുടെ ജൂനിയർ അഭിഭാഷകൻ ജയിലിലെത്തി ദിലീപിനെ കണ്ടു. ഒരിക്കൽ ജാമ്യം നിഷേധിച്ച അതേ ബഞ്ച് കേസ് പരിഗണിക്കുന്നതിനാൽ അധിക ആത്മവിശ്വാസം വേണ്ടെന്ന് അഭിഭാഷകൻ ദിലീപിനെ ഉപദേശിക്കുകയും ചെയ്തു.

ഇന്ന് രാവിലെ 10 മണി ആയപ്പോൾ തന്നെ സെല്ലിന്റെ ചുമതലയുള്ള വാർഡന്മാരോടു ദിലീപ് കോടതി വാർത്തകൾ തിരക്കി തുടങ്ങി. കൃത്യം 10.20 ആയപ്പോഴേക്കും ദിലീപിനെ സുപ്രണ്ടിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ജാമ്യം നിഷേധിച്ചുവെന്ന വാർത്തകൾ പുറത്തു വരുന്ന കാര്യം അറിയിച്ചു. ഒന്നുമിണ്ടാതെ കേട്ടു നിന്നതല്ലാതെ കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ ദിലീപ് തയ്യാറായില്ല, ഇതിടയിൽ അഭിഭാഷകന്റെ ഓഫീസിൽ നിന്നും ജയിലിലേക്ക് വിളിച്ച് ജാമ്യം നിഷേധിച്ചുവെന്ന കാര്യം അറിയിച്ചു. സെല്ലിൽ മടങ്ങിയ എത്തിയ ദിലീപ് ആരോടും സംസാരിക്കുന്നില്ല... സഹ തടവുകാരും വാർത്ത അറിഞ്ഞ്്് വിഷമത്തിലാണ്. സുപ്രണ്ടിന്റെ റൂമിൽ നിന്നും മടങ്ങിയ എത്തിയ ശേഷം ഒരേ കിടപ്പാണ്, ആലുവയിലെ തറടവാട് വീട്ടിലും വലിയ പ്രതീക്ഷയായിരുന്നു.

ശബരിലയ്ക്കായി വ്രതം നോക്കുന്നതിനാൽ ഉത്രാടത്തിന് മല ചവിട്ടാനും ദിലീപ് തീരൂമാനിച്ചിരുന്നതായി കൂടുബാംഗങ്ങളോടു പറഞ്ഞിരുന്നു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയാണ് ദിലീപിനു മുൻപിലുള്ള ഏക വഴി. ഹൈക്കോടതിയിൽ അപ്പീൽ നൽകിയാലും ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് തന്നെയാകും കേസ് പരിഗണിക്കുക. ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവും അഡ്വ. രാമപിള്ളയെ കണ്ട ശേഷം ജയിലിൽ എത്തും. അഭിഭാഷകൻ പറഞ്ഞ കാര്യങ്ങൾ ദിലീപിനെ ധരിപ്പിക്കും. അതിന് ശേഷമാകും അപ്പീലിനെ കുറിച്ച ആലോചിക്കുക. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് രജിസ്റ്റർ ചെയ്തതു കള്ളക്കേസ് ആണെന്നും നടനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.

പ്രോസിക്യൂഷന്റെ ഓരോ വാദത്തെയും എതിർത്താണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദിച്ചു.എന്നാൽ, ദിലീപിനെതിരെ കൂടുതൽ ഗുരുതരമായ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രതിരോധം. ദിലീപിനെ 'കിങ് ലയർ' ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷൻ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണിൽ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിച്ചു.

ആലുവ സബ് ജയിലിൽ 523ാം നമ്പർ തടവുകാരനാണ് ദിലീപ്. ജൂലൈ 10നാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത താരത്തെ ശനിയാഴ്ച വീണ്ടും ജയിലിലേക്കു കൊണ്ടുവരികയായിരുന്നു. ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു. ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചു. ജയിലിലെത്തുമ്പോൾ ദിലീപ് തീർത്തും നിരാശനായിരുന്നു. ഇതിനിടെ ചെവിയിലെ ലിക്വഡ് കുറയുന്ന രോഗവും വന്നു. ഇതെല്ലാം ചികിൽസയിലൂടെ മാറ്റിയെടുത്തു. കൗൺസിലിംഗിലൂടെയും യോഗയിലൂടേയും സമ്മർദ്ദങ്ങളെ അതിജീവിച്ചു. ബൈബിൾ വായനയും തുടങ്ങി. പഴയ നിയമത്തിലെ സങ്കീർത്തനാണ് ആദ്യം വായിച്ചത്. അതിന് ശേഷമാണ് ആത്മവിശ്വാസം തിരിച്ചെത്തിയത്. ജയിലിൽ സജീവമാവുകയും ചെയ്തു. ബി രാമൻപിള്ള കേസ് എടുത്തതു മുതൽ ജയിലിൽ നിന്നും പുറത്തിറങ്ങാനാകുമെന്ന ആത്മവിശ്വാസത്തിൽ ദിലീപ് എത്തിയിരുന്നു.

എന്നാൽ ഇന്നത്തെ കോടതി വിധിയോട് ഇത് ഏതാണ്ട് അവസാനിക്കുകയാണ്. ഭാര്യയേയും മകളേയും ജയിലിലേക്ക് വരാൻ ദിലീപ് സമ്മതിക്കുന്നില്ല. എതിർപ്പുകൾ അവഗണിച്ച് അമ്മ ജയിലിൽ എത്തിയിരുന്നു. ഏറെ വികാരപരമായ രംഗങ്ങളാണ് അന്ന് കോടതിയിൽ ഉണ്ടായത്. അഭിഭാഷകരും അടുത്ത സുഹൃത്തുക്കളും അനുജനുമാണ് ജയിലിൽ ദിലീപിനെ കാണാനെത്തുന്നവരിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP