Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടംവലിയും മാവേലി മന്നനും ഓണസദ്യയും വിരുന്നൊരുക്കും; പ്രിട്ടോറിയൻ മലയാളികളുടെ ഓണാഘോഷം 9 ന്

വടംവലിയും മാവേലി മന്നനും ഓണസദ്യയും വിരുന്നൊരുക്കും; പ്രിട്ടോറിയൻ മലയാളികളുടെ ഓണാഘോഷം 9 ന്

പ്രിട്ടോറിയൻ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ ഈ വർഷം സെപ്റ്റംബർ ഒൻപതിനു ലൊറേട്ട സ്‌കൂൾ, ക്യൂൻസ്‌വുഡ് പ്രിട്ടോറിയയിൽ ആഘോഷിക്കും. പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, സെക്രട്ടറി ഐജിൻ ജോൺ, കോ ഓർഡിനേറ്റർ സൺലി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഗസ്റ്റായ റവ. ഫാ: അജിത് അലക്‌സാണ്ടറിന്റെയും (സൗത്ത് ആഫ്രിക്കൻ മാർത്തോമ്മ ചർച്ച്) അദ്ധ്യക്ഷനായ റവ. ഫാ: ജോമോൻ നെല്ലുവേലിയുടെയും (സീറോ മലബാർ കോ ഓർഡിനേറ്റർ, ജോഹന്നെസ്ബറി ഡയോസിസ്) വിലയേറിയ സാന്നിദ്ധ്യത്തിൽ ഓണപ്പുലരി 2017 ന് ആരംഭം കുറിക്കും.

വൈവിദ്ധ്യമായ കലാകായിക പരിപാടികളും ആകർഷകമായ വടംവലി മത്സരവും ഓണപ്പുലരിയിൽ മാറ്റു കൂട്ടുവാൻ സംഘാടകർ അണിയിച്ചൊരുക്കുന്നു. അത്തപ്പൂക്കളവും, മാവേലിമന്നനും വിവിധ രുചിഭേദങ്ങളോടു കൂടി ഓണസദ്യയും ഓണപ്പുലരിയിലെ മുഖ്യാകർഷകമാകും.

പ്രിട്ടോറിയയിലെയും സമീപ പ്രദേശങ്ങളിലുള്ള പ്രവാസി മലയാളികൾക്കും ഈ ഓണ സംഗമം ഓർമ്മയിൽ സൂക്ഷിക്കാനായി ഒരു സുദിനം സമ്മാനിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP