Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീനാക്ഷി ജയിലിൽ എത്തി ദിലീപിനെ കാണുന്നത് ഇത് രണ്ടാം തവണ; ഭർത്താവിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു കാവ്യ മാധവൻ; അച്ഛനെ കണ്ട്കാര്യങ്ങൾ തിരക്കിയെങ്കിലും നിർവികാരയായി മീനാക്ഷി; ജയിൽ ജീവിതം സമ്മാനിച്ച കരുത്തുകൊണ്ട് ഭാവ വ്യത്യാസങ്ങളില്ലാതെ താരരാജാവ്; ദിലീപ് എതിർത്തിട്ടും കാണാൻ ആഗ്രഹിച്ച കാവ്യക്ക് വേണ്ടി വഴിയൊരുക്കിയത് ഉറ്റസുഹൃത്തായ നാദിർഷയും: ആലുവ ജയിലിലെ കൂടിക്കാഴ്‌ച്ചയുടെ വിവരങ്ങൾ

മീനാക്ഷി ജയിലിൽ എത്തി ദിലീപിനെ കാണുന്നത് ഇത് രണ്ടാം തവണ; ഭർത്താവിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു കാവ്യ മാധവൻ; അച്ഛനെ കണ്ട്കാര്യങ്ങൾ തിരക്കിയെങ്കിലും നിർവികാരയായി മീനാക്ഷി; ജയിൽ ജീവിതം സമ്മാനിച്ച കരുത്തുകൊണ്ട് ഭാവ വ്യത്യാസങ്ങളില്ലാതെ താരരാജാവ്; ദിലീപ് എതിർത്തിട്ടും കാണാൻ ആഗ്രഹിച്ച കാവ്യക്ക് വേണ്ടി വഴിയൊരുക്കിയത് ഉറ്റസുഹൃത്തായ നാദിർഷയും: ആലുവ ജയിലിലെ കൂടിക്കാഴ്‌ച്ചയുടെ വിവരങ്ങൾ

പ്രവീൺ സുകുമാരൻ

ആലുവ: നടിയെ ആക്രമിച്ച കേസിലെ ആസൂത്രകയായ മാഡം ആരെന്ന ചോദ്യത്തിന് പൾസർ സുനി ഉത്തരം നൽകിയത് രണ്ട് ദിവസം മുമ്പാണ്. ഈ വെളിപ്പെടുത്തൽ നീണ്ടത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മിൽ പരിചയം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മർദ്ദവുമായി.

ഭർത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവർ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്ന് കാവ്യ ആലുവ ജയിലിൽ എത്തിയത്. എന്നാൽ, തന്നെ കാണാൻ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭർത്താവിന്റെ ജയിൽ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലിൽ എത്തിയത്.

ജയിലിൽ എത്തിയ കാവ്യ മാധവന് ദിലീപിനെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു. 56 ദിവസങ്ങൾക്ക് ശേഷമായിരുന്നു കാവ്യ അവസാനമായി ഭർത്താവിനെ കണ്ടത്. വീട്ടിൽ നിന്നും ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ദിലീപിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ആയിരുന്നു.

ആലുവ ജയിലിൽ കഴിയുന്ന താരത്തെ കാണാൻ കാവ്യ ആദ്യമായാണ് എത്തിയത്. മുമ്പ് അമ്മ വന്നപ്പോൾ സൂപ്രണ്ടിന്റെ മുറിയിൽ വച്ചായിരുന്നു ദിലീപുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത്. എന്നാൽ, ഇത്തവണ കുറച്ചു കൂടി മുൻകരുതൽ ജയിൽ അധികൃതർ കൈക്കൊണ്ടു. കാവ്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയും മകളും എത്തുമ്പോൾ കാണാൻ വേണ്ടി ജയിലിലെ പ്രത്യേക ഇടം ഒരുക്കി.

ഇവിടെ വച്ചായിരുന്നു ദിലീപ് കാവ്യയെ കണ്ടത്. ദിലീപിനെ കണ്ട മാത്രയിൽ കാവ്യ പൊട്ടിക്കരഞ്ഞു. എന്നാൽ അക്ഷോഭ്യനായി കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയിൽ അധികൃതർ നൽകിയ വിവരം. കാവ്യയുട അച്ഛൻ മാധവനും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ജയിൽ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിർഭരമായി പ്രതികരിച്ചപ്പോഴും കകാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങൾ തിരക്കിയും അച്ഛൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മീനാക്ഷി കാര്യങ്ങൾ കൂളായി കൈകാര്യം ചെയ്തു.

അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അച്ഛനെ കാണാൻ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണിൽപെടാതെ ജയിലിൽ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാൻ എത്തുന്നത് ആദ്യമാണ് താനും. പൾസർ സുനി കാവ്യയുടെ പേര് പറയുകയും ഇതിന് ഉഭോത്ഭലകമായ തെളിവുകൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാൻ എത്തിയത് എന്നത് കേസിനന് പുതിയ മാനം നൽകുന്നുമുണ്ട്.

അതേസമയം കാവ്യയ്ക്ക് കാണാൻ അവസരം ഒരുക്കിയതിൽ നാദിർഷായുടെ ഇടപെടലും നിർണായകമായെന്നാണ് അറിയുന്നത്. കാവ്യ ജയിലിൽ വരേണ്ടെന്ന നിലപാടിലായിരുന്നു ദിലീപ്. ഈ നിലപാട് തിരുത്തുന്നതിനായാണ് കാവ്യ എത്തും മുമ്പ് ഉറ്റചങ്ങാതി കൂടിക്കാഴ്‌ച്ചക്ക് എത്തിയതും. നാദിർഷാ ജയിലിൽ എത്തി കാര്യങ്ങൾ ബോധിപ്പിച്ച ശേഷമാണ് എങ്കിൽ വന്നോട്ടെ എന്ന നിലപാടിലേക്ക് ദിലീപും എത്തിയത്. ഇതോടെയാണ് ഇന്ന് അപ്രതീക്ഷിതമായി കുടുംബം ആലുവ ജയിലിൽ എത്തിയത്.

കാവ്യയും മീനാക്ഷിയും ജയിലിൽ എത്തുന്നതിന് മുമ്പ് തന്നെ അങ്കമാലി കോടതി ദിലീപിന്റെ ശ്രാദ്ധത്തിനായി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മണിക്കൂർ അനുമതി നൽകിയെങ്കിലും പുറത്തിറങ്ങിയാൽ കുടുംബത്തെ കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. മാത്രമാല്ല, കഴിഞ്ഞ വർഷ അച്ഛന് ശ്രാദ്ധം അർപ്പിക്കാത്ത ദിലീപ് ഇത്തവണ അതിന് വേണ്ടി കോടതിയെ സമീപിച്ചതിന്റെ ഉദ്ദേശ്യവും സംശയമാണെന്ന വാദം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കാവ്യയും മീനാക്ഷിയും ജയിലിൽ എത്തിയതും.

മുമ്പ് മീനാക്ഷി അച്ഛനെ കാണാൻ എത്തിയതു പോലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാം എന്ന ധാരണ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ആ നീക്കം പാളി. കാവ്യ ജയിലിൽ എത്തുന്നു എന്ന വിവരം ന്യൂസ് 18 ലേഖകൻ അറിഞ്ഞതോടെ രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്താനുള്ള നീക്കം പൊളിയുക ആയിരുന്നു. മാധ്യമപ്രവർത്തകൻ പൾസർ സുനി പറഞ്ഞ മാഡത്തെ കുറിച്ച് കാവ്യയോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ മടങ്ങുകയാണ് കാവ്യ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP