Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലോബൽ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യത്തിലേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്; 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനവും 90 ശതമാനം പട്ടിണിക്കാരും 17 ശതമാനം സാക്ഷരതയും മിച്ചം; ഇന്ത്യയെ ഈ നിലയ്ക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേയെന്ന ചോദിച്ചയാളെ കണക്കു നിരത്തി തരൂർ പൊരിച്ചപ്പോൾ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ പ്രഭാഷകർ; രാഹുലിന് പകരം മോദിയെ നേരിടാൻ തരൂരിനെ കൊണ്ടുവന്നെങ്കിൽ എന്ന് ഏത് ഇന്ത്യക്കാരും ആഗ്രഹിച്ചു പോകുന്ന മറ്റൊരു സംഭവം കൂടി

ഗ്ലോബൽ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യത്തിലേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്; 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനവും 90 ശതമാനം പട്ടിണിക്കാരും 17 ശതമാനം സാക്ഷരതയും മിച്ചം; ഇന്ത്യയെ ഈ നിലയ്ക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേയെന്ന ചോദിച്ചയാളെ കണക്കു നിരത്തി തരൂർ പൊരിച്ചപ്പോൾ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ പ്രഭാഷകർ; രാഹുലിന് പകരം മോദിയെ നേരിടാൻ തരൂരിനെ കൊണ്ടുവന്നെങ്കിൽ എന്ന് ഏത് ഇന്ത്യക്കാരും ആഗ്രഹിച്ചു പോകുന്ന മറ്റൊരു സംഭവം കൂടി

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ലോകത്തിന് മുമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആഗോള ഇമേജുള്ള പൗരനാണ് മലയാളിയും തിരുവനന്തപുരം എംപിയുമായി ശശി തരൂർ. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രീയക്കാർ ശ്രദ്ധിച്ച വ്യക്തിത്വം. അറിയപ്പെടുന്ന നയതന്ത്ര വിദഗ്ധൻ കൂടിയായ തരൂർ പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ ലോകത്തിന് മുന്നിൽ ശ്രദ്ധ നേടുന്നത് രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന സംവാദങ്ങളിലൂടെയാണ്. അടുത്തകാലത്തായി തരൂർ ബ്രിട്ടീഷ് സാമ്രാജിത്തം ഇന്ത്യയുടെ വളർച്ചയ്ക്ക് യാതൊരു ഗുണവും കൊണ്ടുവന്നില്ലെന്നും മറിച്ച് ബ്രിട്ടീഷുകാർ കൊള്ളയടിക്കുകയാണ് ചെയ്തതെന്നുമാണ് സമർത്ഥിക്കുന്നത്.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതു കൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ ഇന്ത്യയായത് എന്ന് വാദിക്കുന്നവർക്ക് കണക്കുകൾ നിരത്തിയാണ് തരൂരിന്റെ മറുപടി. 200 കൊല്ലം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരിച്ചിട്ടും യാതൊരു പ്രയോജനും ഉണ്ടായില്ലെന്ന് സമർത്ഥിക്കുകയാണ് അദ്ദേഹം. ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പുകൾ ഇന്ത്യൻ സർക്കാർ സർവീസിലും ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാൽ തീർക്കപ്പെട്ട ഈ സംവിധാനങ്ങൾ തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എങ്ങനെയാണ് ബാധിച്ചതെന്ന് അടിവരയിട്ടാണ് തരൂർ വ്യക്തമാക്കുന്നത്.

ബ്രിട്ടീഷുകാരെ അവരുടെ പുലിമടയിൽ പോയി തന്നെ തന്റെ വാദങ്ങൾ വ്യക്തമാക്കിയ വ്യക്തിയാണ് തതൂർ. അവസരം കിട്ടുമ്പോൾ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാൻ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂർ വീണ്ടും. 2015ൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ എത്തി ബ്രിട്ടീഷ് കൊളോണിയസത്തിൽ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധൻ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂർ വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചു. ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ എബിസി ചാനലിൽ സംഘിപ്പിച്ച ചർച്ചാ വേദിയിലാണ് തരൂർ വീണ്ടും കത്തിക്കയറിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂർ എംപി ഒരു ദേശീയ ടെലിവിഷനിൽ പാനൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെട്ടത്. ഈ ചാനൽ അഭിമുഖത്തിലാണ് തരൂർ കത്തിക്കയറിയത്. എബിസി ചാനലിന്റെ ക്യു ആൻഡ് എ എന്ന പരിപാടിയായിരുന്നു സംവാദ വേദി. കണക്കുകൾ അക്കമിട്ട് നിരത്തി കൊണ്ടുള്ള തരൂരിന്റെ മറുപടിക്ക് എല്ലാവരും കൈയടിച്ചു. ഇന്ത്യയെ ഈ നിലയിലേക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേ എന്നതായിരുന്നു പരിപാടിയിൽ ഒരു പ്രേക്ഷകൻ ചോദിച്ചത്. ഇതിനാണ് തരൂർ ഉജ്ജ്വലമായ മറുപടി നൽകിയത്.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുന്നത് മുമ്പ് ഇന്ത്യ ഭൂഖണ്ഡത്തിലെ ഉപരാജ്യങ്ങളെല്ലാം അതീവ സമ്പന്നമായിരുന്നു എന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അന്ന് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നൽകിയ രാജ്യം ഇന്ത്യയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഡിജിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്തേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്. തുടർന്നുള്ള ബ്രിട്ടീഷ് റൂൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടം മാത്രമാണ് സമ്മാനിച്ചത്. 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനം മാത്രം സംഭാവന ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. മാത്രമല്ല, 90 ശതമാനം ജനങ്ങളും പട്ടിണിയോട് പടവെട്ടിയാണ് ജീവിച്ചതും. സാക്ഷരതയുെ കാര്യമാകട്ടെ വെറും 17 ശതമാനവും എന്നതായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി.

അങ്ങനെ തീർത്തും മൂന്നാംലോക രാജ്യമായി മാറിയ രാജ്യമായിരുന്നു ബ്രിട്ടീഷ് മുക്ത ഇന്ത്യ. ഇന്ന് ആ രാജ്യം ലോകത്തി മുന്നിൽ തല ഉയർത്തിപ്പിടിച്ച് ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയ കാര്യവും തരൂർ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണത്തിൽ വിദ്യാഭ്യാസത്തിനും മറ്റു ചെലവിട്ടിരുന്നത് ചെറിയ തുക മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്നത്തെ നിലയിൽ ലോകം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. അങ്ങളെ വളരെ വ്യക്തമാകും ലളിതമായും ആലോചിച്ചാൽ തന്നെ വ്യക്തമാകുന്ന കാര്യം ബ്രിട്ടീഷ് ഭരണം രാജ്യത്തിന് നഷ്ടങ്ങൾ വരുത്തിയെന്നാണെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു.

വ്യവസായ രംഗത്തെ നേട്ടങ്ങളും തരൂർ ചൂണ്ടിക്കാട്ടി. ടെക്‌സ്റ്റെയിൽ വ്യവസായ രംഗത്ത് ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യം ഇന്ത്യയാണെന്നാണ്. വ്യവസായ വിപ്ലവം ഇന്ത്യയിൽ സംഭവിച്ചതും സ്വാതന്ത്ര്യാനന്തരം ആണെന്ന കാര്യവും അദ്ദേഹം സംവാദത്തിൽ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലത്ത് സ്വതന്ത്രവ്യാപാരം ഇന്ത്യക്കാർക്ക് സാധ്യമായിരുന്നില്ല എന്നതാണ് തിരിച്ചടിയെന്നും തരൂർ വ്യക്തമാക്കി. തരൂരിന്റെ വാദങ്ങളിലെ ക്ലാരിറ്റി കൊണ്ട് ഓസ്‌ട്രേലിയക്കാർ ആടക്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ നയങ്ങളെയു തരൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു. 'ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ വരാൻ കാരണം, 200 വർഷത്തിലേറെയായി ഇന്ത്യയെ ചൂഷണം, കൊള്ള, നാശം എന്നിവയെല്ലാം നടത്തിയതിന്റെ ഫലമാണെന്ന് തരൂർ വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്വാതന്ത്ര്യത്തിന്റെ രക്ഷകനായിരുന്ന വിൻസ്റ്റൻ ചർച്ചിലിൽ വമ്പിച്ച നേതാവായി മാറി. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദി ചർച്ചിലാണെന്നും തരൂർ പറഞ്ഞു. ഭക്ഷ്യധാന്യം ബുദ്ധിമുട്ട് അനുഭവിച്ച ഇന്ത്യയിലേക്ക് ഗോതമ്പ് പോലുള്ള ഭക്ഷ്യധാന്യങ്ങളുമായി തിരിച്ച അമേരിക്കൻ കപ്പലുകളോട് ധാന്യങ്ങൾ ഇന്ത്യക്ക് നൽകി പാഴാക്കരുതെന്നും അത് ഭാവിയിലേക്ക് സൂക്ഷിച്ച് വെക്കാൻ നിർദ്ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലാണെന്നും തരൂർ പ്രതികരിച്ചു.

'ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട വംശഹത്യ സ്വേച്ഛാധിപതിയായ വിൻസ്റ്റന്റെ കൈകളിൽ രക്തം ഉള്ളപ്പോൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലൻ എന്ന നിലയിലാണ് ചർച്ചിൽ അറിയപ്പെടുന്നതെന്നും - തരൂർ പറഞ്ഞു. ബ്രിട്ടീഷ് എഴുത്തുകാരൻ ലോറി പെന്നി ഈ പാനലിൽ പറഞ്ഞു: രാജ്യത്തെ ചെറുപ്പക്കാർക്ക് കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഈ രാജ്യത്തെ ജനങ്ങളോടൊപ്പം ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള ഗ്രാഫിക് വസ്തുതകൾ മനപ്പൂർവം മറച്ചുവച്ചിരുന്നു, ബ്രിട്ടീഷുകാരുടെ 400 വർഷത്തെ കുറ്റകൃത്യവും അധിനിവേശവും നാം ചിന്തിക്കാൻ ഇഷ്ടപ്പെടാത്ത എന്തോ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകം ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയോട് എന്ത് ചെയ്തു എന്ന് പ്രതിപാദിക്കുന്ന പുസ്തകം ലണ്ടൻ ഈനവനിങ് സ്റ്റാൻഡേർഡിൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 2015 ൽ ഓക്സ്ഫോഡിൽ നടത്തിയ ശശി തരൂരിന്റെ പ്രസംഗം 4 ദശലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് തരൂർ തന്റെ പ്രസംഗം ഒരു പുസ്തക രൂപത്തിൽ അവതരിപ്പിച്ചത്.

ലോകത്തിന് മുമ്പിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്രയും മികച്ചൊരു നേതാവ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിട്ടും അതിനെ ഉപയോഗിക്കാൻ ആ പാർട്ടിക്ക് സാധിക്കുന്നില്ല എന്ന വിമർശനം തരൂർ ഫാൻസിനിടെ ഉണ്ട്. രാഹുലിനേക്കാൾ എന്തുകൊണ്ടും മികച്ച നേതാവാണ് തരൂർ എന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് ഒരു ആവശ്യം. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായ കോൺഗ്രസിന് ഇപ്പോൾ വേണ്ടതും ലോകം ആദരിക്കുന്ന ഒരു നേതാവിനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP