Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദോശമാവും പിണ്ണാക്കും മഴക്കോട്ടും അടക്കമുള്ള 30 സാധനങ്ങളുടെ വില കുറയും; ആഡംബര കാറുകൾക്ക് വില കൂടും; ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം

ദോശമാവും പിണ്ണാക്കും മഴക്കോട്ടും അടക്കമുള്ള 30 സാധനങ്ങളുടെ വില കുറയും; ആഡംബര കാറുകൾക്ക് വില കൂടും; ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം

മറുനാടൻ ബ്യൂറോ

ഹൈദരാബാദ്:ജിഎസ്ടി നിരക്കുകളിൽ നേരിയ ആശ്വാസം. ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളിലാണ് മാറ്റമുണ്ടായത്. ഹൈദരാബാദിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.

ഇഡലി-ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബർ ബാൻഡ്, കമ്പ്യൂട്ടർ മോണിട്ടർ, ഗ്യാസ് ലൈറ്റർ, ചൂൽ, ബ്രഷ് തുടങ്ങിയവയുടെ വിലകളിലാണ് കുറവുണ്ടാവുകയെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. ഖാദിക്ക് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി വന്നതോടെ ആകെ നികുതി വരുമാനം വർധിച്ചതായും ജയ്റ്റ്‌ലി പറഞ്ഞു.

ഇടത്തരം വലുപ്പമുള്ള കാറുകൾക്ക് 2 % അധികസെസ്, വലിയ കാറുകൾക്ക് 5 %, എസ്!യുവികളുടെ സെസ്സിൽ 7 % വർധന, എസ്‌യുവികളുടെ സെസ്സിൽ 7 % വർധന, റജിസ്‌ട്രേഡ് ട്രേഡ്മാർക്കുള്ള സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് 5 % ജിഎസ്ടി എന്നിങ്ങനെ ഈടാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.അധിക സെസ് ഈടാക്കുന്നതിന്റെ തീയതി പിന്നീട് വിജ്ഞാപനത്തിലൂടെ അറിയിക്കും.

ജിഎസ്ടി പ്രകാരം ജൂലൈ മാസത്തെ സെയിൽസ് റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടാനും തീരുമാനമായി. ജിഎസ്ടിയിൽ നികുതി പിരിവ് ഊർജ്ജിതമാണെന്നും 70 ശതമാനത്തോളം നികുതി ദായകർ 95,000 കോടി റിട്ടേണായി ഫയൽ ചെയ്തുവെന്നും അരുൺ ജെയ്റ്റ്‌ലി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP