Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന് വേണ്ടിയുള്ള പി ആർ പണി ഏറ്റെടുത്ത് സൗത്ത് ലൈവിൽ വെള്ളപൂശൽ ലേഖനമെഴുതി സെബാസ്റ്റ്യൻ പോൾ; ദിലീപ് കേസിനെ താരതമ്യപ്പെടുത്തിയത് മദനി കേസിനോട്; ചീഫ് എഡിറ്ററുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് എഡിറ്റോറിയൽ വിഭാഗം; ഫേസ്‌ബുക്കിലൂടെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി മനീഷ് നാരായണനും ഭൂപേഷും സത്യരാജും

ദിലീപിന് വേണ്ടിയുള്ള പി ആർ പണി ഏറ്റെടുത്ത് സൗത്ത് ലൈവിൽ വെള്ളപൂശൽ ലേഖനമെഴുതി സെബാസ്റ്റ്യൻ പോൾ; ദിലീപ് കേസിനെ താരതമ്യപ്പെടുത്തിയത് മദനി കേസിനോട്; ചീഫ് എഡിറ്ററുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് എഡിറ്റോറിയൽ വിഭാഗം; ഫേസ്‌ബുക്കിലൂടെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി മനീഷ് നാരായണനും ഭൂപേഷും സത്യരാജും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ചെയ്യപ്പെട്ട നടൻ ദിലീപിന് വേണ്ടി പിആർ പണിയെടുത്ത് സൗത്ത് ലൈവിൽ ചീഫ് എഡിറ്റർ സെബാസ്റ്റ്യൻ പോളിന്റെ ലേഖനം. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉയരണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ച് എഡിറ്റോറിയൽ ടീം അംഗങ്ങൾ രംഗത്തെത്തി. തങ്ങളുടെ വിയോജിപ്പ് പരസ്യമായി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു കൊണ്ടാണ് മാധ്യമപ്രവർത്തകർ പ്രതികരിച്ചത്.

പത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ മനീഷ് നാരായണൻ, എൻ കെ ഭൂപേഷ്, സി പി സത്യരാജ് എന്നിവരാണ് തങ്ങളുടെ വിയോജിപ്പ് ഫേസ്‌ബുക്കിലൂടെ പരസ്യമാക്കിയത്. ദിലീപിന് വേണ്ടി സഹതാപ തരംഗം ഉണ്ടാക്കാൻ വേണ്ടി സോഷ്യൽ മീഡിയയിലൂടെ അടക്കം പ്രചരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സെബാസ്റ്റ്യൻ പോളിന്റെ ലേഖനവും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. മുൻപ് ദിലീപിനെതിരെ നിലപാട് സ്വീകരിച്ച സെബാസ്റ്റ്യൻ പോളും സൗത്ത് ലൈവും മലക്കം മറിച്ചിലാണ് നടത്തിയത്.

എഡിറ്റോറിയൽ വിഭാഗത്തിന്റെ നിലപാട് തള്ളിക്കൊണ്ട് മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്തിയാണ് സെബാസ്റ്റ്യൻ പോളിന്റെ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് മുതിർന്ന സിനിമാ ലേഖകൻ കൂടിയായ മനീഷ് പ്രതികരിച്ചു. കഴിഞ്ഞകുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികൾ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായുള്ള ഈ ലേഖനം എഡിറ്റോറിയൽ ടീമിന്റെതല്ല. സൗത്ത് ലൈവ് ഈ വിഷയത്തിൽ ഇതുവരെ എടുത്ത നിലപാടിൽനിന്നുള്ള മലക്കം മറച്ചിൽ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യൻ പോളിന്റൈ നിലപാടിന് മാനേജ്മെന്റ് കീഴടങ്ങുകയായിരുന്നു.- മനീഷ് വ്യക്തമാക്കി. മനീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് പൂർണമായും വിയോജിപ്പ്
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സൗത്ത് ലൈവ് എഡിറ്റർ ഇൻ ചീഫ് സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനം- സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാവണം- സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞകുറെ ദിവസങ്ങളായി ഇരയാക്കപ്പെട്ട നടിക്കെതിരെ ചിലശക്തികൾ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായുള്ള ഈ ലേഖനം എഡിറ്റോറിയൽ ടീമിന്റെതല്ല. സൗത്ത് ലൈവ് ഈ വിഷയത്തിൽ ഇതുവരെ എടുത്ത നിലപാടിൽനിന്നുള്ള മലക്കം മറച്ചിൽ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ലേഖനം പ്രസിദ്ധീകരിക്കണമെന്ന സെബാസ്റ്റ്യൻ പോളിന്റൈ നിലപാടിന് മാനേജ്മെന്റ് കീഴടങ്ങുകയായിരുന്നു. മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടിൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ആയിരങ്ങളെയും യഥാർത്ഥത്തിൽ അപമാനിക്കുന്നതുമണെന്നാണ് എന്റെ നിലാപാട്. ഇത്തരം അപഹാസ്യമായ നിലപാട് എടുക്കാൻ കാരണമെന്തെന്ന് എനിക്കറിയില്ല. ഇവിടെ ജോലിചെയ്യുന്നവരുടെ എതിർപ്പ് മറികടന്നാണ് ഈ ലേഖനം മാനേജ്മെന്റും സെബ്ാസ്റ്റ്യൻ പോളും സമ്മർദ്ദം ചെലുത്തി പ്രസിദ്ധീകരിച്ചത്. യുക്തിസഹമായ ഒരു വിശദീകരണവും ഇവർ നൽകിയിട്ടില്ല.

സമാനമായ അഭിപ്രായാണ് മറ്റൊരു മുതിർന്ന മാധ്യമപ്രവർത്തകരായ എൻ കെ ഭൂപേഷും പി സി സത്യരാജും പങ്കുവെച്ചത്. ദിലീപിന്റെ കാര്യത്തിൽ നീതി നിഷേധമാണ് എന്ന് സമർത്ഥിച്ചു കൊണ്ടാണ് സെബാസ്റ്റ്യൻ പോൾ ലേഖനം എഴുതിയത്. ഇതി് മദനിയുടെ വിഷയവും അദ്ദേഹം ഉന്നയിക്കുന്നു. ഇതേക്കുറിച്ച് സെബാസ്റ്റ്യൻ പോൾ എഴുതിയത് ഇങ്ങനെ:

'നീതിനിഷേധത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ജസ്റ്റീസ് ഫോർ മഅദനി ഫോറം എന്ന പേരിൽ മഅദനിക്കുവേണ്ടി പ്രവർത്തിക്കുന്നതിനുള്ള അവസരം എനിക്കുണ്ടായി. അതിന് ഫലവുമുണ്ടായി. ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകൾക്കൊപ്പം ഞാൻ ചേരുന്നു. ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങൾ തമ്മിലില്ല.''

കേസിൽ ദിലീപിന് വേണ്ടി സിനിമാക്കാർ കൂട്ടത്തോടെ രംഗത്തെത്തുന്നതിന് ഇടെയാണ് അനുകൂല ലേഖനവുമായി സെബാസ്റ്റ്യൻ പോളും രംഗത്തെത്തിയത്. അടുത്തിടെ എം പി ബഷീർ സൗത്ത് ലൈവിൽ നിന്നും രാജിവെച്ചതോടെയാണ് സെബാസ്റ്റ്യൻ പോൾ ചീഫ് എഡിറ്റർ സ്ഥാനം ഏറ്റെടുത്തത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP