Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ്രീനിവാസന് ക്രയിസ് ഉണ്ട്; അത്യാഡംബര കാറുകൾ ഒഴിവാക്കി ശ്രീനിവാസൻ തെരഞ്ഞെടുത്തത് സ്പോർട്‌സ് യൂട്ടിലിറ്റി കാർ; താരം സ്വന്തമാക്കിയത് ജീപ്പിന്റെ കോംപസ് പ്രീമിയം എസ്.യു.വി

കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ്രീനിവാസന് ക്രയിസ് ഉണ്ട്; അത്യാഡംബര കാറുകൾ ഒഴിവാക്കി ശ്രീനിവാസൻ തെരഞ്ഞെടുത്തത് സ്പോർട്‌സ് യൂട്ടിലിറ്റി കാർ; താരം സ്വന്തമാക്കിയത് ജീപ്പിന്റെ കോംപസ് പ്രീമിയം എസ്.യു.വി

മറുനാടൻ മലയാളി ബ്യൂറോ

പുതിയ കാർ സ്വന്തമാക്കി ശ്രീനിവാസൻ. ഐക്കണിക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ്രീനിവാസന് നല്ല ക്രയിസ് ഉണ്ട്. അത്യാഡബര വാഹനങ്ങൾ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോർസ് യൂട്ടിലിറ്റി കാറിലേക്കാണ് ശ്രീനിവാസൻ തിരിഞ്ഞത്.

ഇന്ന് ജീപ്പിന്റെ ഔദ്യോഗിക പേജിലാണ് നടൻ ശ്രീനിവാസന് വാഹനം കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. 14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോൾ നിരത്തിലുള്ള ഏത് എസ്യുവിയോടും മത്സരിക്കാനുതകുന്ന വിലയായാണ്.

ഏത് തരത്തിലുള്ള പ്രതലത്തിലും പുഷ്പം പോലം സഞ്ചരിക്കും എന്നതാണ് ജീപ്പിന്റെ പ്രത്യേകത. അല്ലെങ്കിൽ ഓഫ് റോഡ് തലതൊട്ടപ്പൻ എന്നുതന്നെ ജീപ്പിനെ വിളിക്കാം.

ഏതായാലും വാഹനപ്രേമികളെ കൊതിപ്പിച്ച നല്ല ഉശിരൻ ജീപ്പ് മോഡൽ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ശ്രീനിവാസൻ. ട്രാഫിക് എന്ന ചിത്രത്തിൽ ഡ്രൈവിങ് സീറ്റിലിരുന്ന് സിനിമയെ മുഴുവനായും നിയന്ത്രിച്ച താരത്തിന്റെ ഡ്രൈവിങ് പ്രേമമാണ് പുതിയ സ്‌റ്റൈലിഷ് വണ്ടി സ്വന്തമാക്കിയതിനു പിന്നിലും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP