Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമ്മാ സഭയിൽ തർക്കത്തിന് നിയമോപദേശക സമിതിയുടെ പരിഹാര നിർദ്ദേശം; അൽമായ ട്രസ്റ്റി തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് പിപി അച്ചൻകുഞ്ഞ് ജയിച്ചതായി പ്രഖ്യാപനം; തർക്കം കോടതിയിലേക്ക് എത്താതെ ഒത്തുതീർപ്പാക്കാൻ മെത്രാന്മാർ നെട്ടോട്ടത്തിൽ

മാർത്തോമ്മാ സഭയിൽ തർക്കത്തിന് നിയമോപദേശക സമിതിയുടെ പരിഹാര നിർദ്ദേശം; അൽമായ ട്രസ്റ്റി തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് പിപി അച്ചൻകുഞ്ഞ് ജയിച്ചതായി പ്രഖ്യാപനം; തർക്കം കോടതിയിലേക്ക് എത്താതെ ഒത്തുതീർപ്പാക്കാൻ മെത്രാന്മാർ നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റിയായി പി.പി.അച്ചൻകുഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം ഏഴിന് മാർത്തോമ്മാ സഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചതിനെ തുടർന്ന് വോട്ടെണ്ണി തിട്ടപ്പെടുത്തിയശേഷം സഭയുടെ നിയമോപദേശക സമിതി കൂടി ചർച്ച ചെയ്താണ് ഫലപ്രഖ്യാപനമെന്ന് വരണാധികാരി ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അറിയിച്ചു. പി.പി.അച്ചൻകുഞ്ഞ് (56) കൊട്ടാരക്കര മൈലം നെല്ലിവിളയിൽ കുടുംബാംഗവും ക്രിസ്‌തോസ് മാർത്തോമ്മാ ഇടവകാംഗവുമാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളജ് റിട്ട. സൂപ്രണ്ടാണ്. ഇപ്പോഴും തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇരുവിഭാഗങ്ങളെ കൊണ്ടും തീരുമാനം അംഗീകരിപ്പിച്ച് പ്രശ്‌നം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ മെത്രാന്മാർ തുടരുകയാണ്.

തിരുവല്ലയിൽ നടന്ന സഭാ പ്രതിനിധി മണ്ഡലം അവസാനിച്ചപ്പോൾ ഇനി കോടതിയിൽ കാണാമെന്ന വെല്ലുവിളി മുഴക്കിയാണ് മണ്ഡലാംഗങ്ങൾ മടങ്ങിയത്. സമ്മേളനത്തിന്റെ അവസാന ദിവസം നടന്ന മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി തെരഞ്ഞെടുപ്പിലെ തർക്കമാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇതോടെ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലേക്ക് നീങ്ങി. സഭാ പ്രതിനിധി മണ്ഡലത്തിന്റെ അവസാന ദിവസമാണ് തെരഞ്ഞെടുപ്പ് നടന്നത്. ട്രസ്റ്റി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ പി.പി. അച്ചൻകുഞ്ഞിന് 326 വോട്ടും രാജൻ ജേക്കബിന് 325 വോട്ടുമാണു ലഭിച്ചത്. ഒരു വോട്ടിന്റെ വ്യത്യാസത്തിൽ തോൽവി അംഗീകരിക്കാൻ കഴിയാതിരുന്ന രാജൻ ജേക്കബ് റീക്കൗണ്ടിങ് ആവശ്യപ്പെട്ടു.

തർക്കമുണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വീണ്ടും വോട്ടെണ്ണൽ നടത്തിയെങ്കിലും ഫലം മറിച്ചായിരുന്നില്ല. എന്നാൽ വീണ്ടും എണ്ണിയപ്പോൾ ബാലറ്റിന് പുറത്ത് രേഖപ്പെടുത്തിയ വോട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഏഴ് വോട്ടുകൾ അച്ചൻകുഞ്ഞിനും 2 വോട്ടുകൾ രാജൻ ജേക്കബിനുമായിരുന്നു ലഭിച്ചിരുന്നത്. ഈ വോട്ടുകൾ ഒഴിവാക്കിയുള്ള വോട്ടുകൾ എണ്ണിയാൽ മതിയെന്നാണു രാജൻ ജേക്കബിന്റെ വാദം. ആ വോട്ടുകൾ മാറ്റിയാൽ ഫലം മറിച്ചാകും. ഒരു വോട്ടിന് ജയിച്ചതായി പ്രഖ്യാപിച്ച അച്ചൻകുഞ്ഞിന് ഈ വോട്ടുകൾ നിർണായകമാണ്. നാല് വോട്ടിനു രാജൻ ജേക്കബ് വിജയിക്കുകയും ചെയ്യും. എന്നാൽ മുൻപുള്ള കോടതി വിധി പ്രകാരം ഇപ്രകാരമുള്ള വോട്ട് സാധുവാക്കാമെന്നായിരുന്നു അച്ചൻകുഞ്ഞ് പക്ഷത്തിന്റെ വാദം.

സഭാ ആസ്ഥാനമായ തിരുവല്ലയിൽ സഭയുടെ മണ്ഡല പ്രതിനിധി സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ വിവാദങ്ങളോടെയായിരുന്നു തുടക്കം. സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധം അറിയിക്കണമെന്ന ആവശ്യവുമായി അവതരിപ്പിച്ച പ്രമേയം ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഇടപെട്ട് തടഞ്ഞിരുന്നു. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത്ത ദിവസം സഭ നേരിട്ട് ഇടപെട്ട് പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP