Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന ട്വീറ്റ് ക്രൈസ്തവസഭയുടെ പുസ്തകങ്ങളെ അധികരിച്ച്; മതസ്പർദ്ധ വളർത്തുന്ന ഒന്നും പറഞ്ഞിട്ടില്ല; പരാതിയെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് ചിലരുടെ ലക്ഷ്യമെന്നും ടി.ജി.മോഹൻദാസ്; വിവാദ ട്വീറ്റിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന ട്വീറ്റ് ക്രൈസ്തവസഭയുടെ പുസ്തകങ്ങളെ അധികരിച്ച്; മതസ്പർദ്ധ വളർത്തുന്ന ഒന്നും പറഞ്ഞിട്ടില്ല; പരാതിയെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് ചിലരുടെ ലക്ഷ്യമെന്നും ടി.ജി.മോഹൻദാസ്; വിവാദ ട്വീറ്റിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അർത്തുങ്കൽ പള്ളി തിരിച്ചുപിടിക്കാൻ ഹിന്ദുക്കൾ തയ്യാറാക്കണം എന്ന വിവാദട്വീറ്റിനെ ചൊല്ലിയുള്ള കേസിൽ ബിജെപി ബൗദ്ധിക് സെൽ സംസ്ഥാന കൺവീനർ ടി.ജി.മോഹൻദാസ് മൊഴി നൽകി. മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്.

മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്‌തെന്നാണ് പരാതി. അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും ഹിന്ദുക്കൾ ആ ക്ഷേത്രം വീണ്ടെടുക്കാനാണ് ഇനി ജോലി ചെയ്യേണ്ടതെന്നുമായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്.

എഐവൈഎഫ് ജില്ലാ സെക്രട്ടറി ടിടി ജിസ്‌മോൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു. പള്ളിക്കെതിരേ പരാമർശം നടത്തിയിട്ടില്ലെന്നും ക്രൈസ്തവ സഭ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ അധികരിച്ചാണ് ട്വീറ്റ് ചെയ്തതെന്നും മോഹൻദാസ് വിശദീകരിച്ചു.

മതസ്പർദ്ധ വർളർത്തുന്ന യാതൊന്നും പറഞ്ഞിട്ടില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് നീക്കം നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും മോഹൻദാസ് പറഞ്ഞു.പരാതിയെ ഭയക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും മോഹൻദാസ് പറഞ്ഞു. പള്ളി മുറ്റത്ത് സമ്മേളനം സംഘടിപ്പിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ നീക്കങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മോഹൻദാസ് പറഞ്ഞു.

ശ്രീകോവിലിന്റെ സ്ഥാനത്ത് പണിയാൻ ശ്രമിച്ച ആൾത്താര നിർമ്മാണത്തിനിടെ വീണുകൊണ്ടിരുന്നുവെന്നും ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യനെ കണ്ടുവെന്നും മോഹൻദാസ് വിവാദ ട്വീറ്റിൽ കുറിച്ചു. പിന്നീട് ആൾത്താര ഇവിടെ നിന്ന് മാറ്റി പണിയാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും മോഹൻദാസ് പറഞ്ഞിരുന്നു.ട്വീറ്റ് മതസ്പർദ്ധയും അക്രമവും വളർത്താനുള്ള ആഹ്വാനമായാണ് പൊലീസ് നിരീക്ഷിച്ചിരിക്കുന്നത്. ഈ ട്വീറ്റ് പുറത്തുവന്നപ്പോൾ തന്നെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു.

കേരളത്തിൽ ബിജെപിക്കാരെ പോലും വെട്ടിലാക്കുന്ന പ്രസ്താവനകളും ട്വീറ്റുകളും പതിവാക്കിയ നേതാവാണ് ടി ജി മോഹൻദാസ്. സംഘപരിവാറിന്റെ സൈദ്ധാന്തികൻ ചമയുന്ന അദ്ദേഹം അർത്തുങ്കൽ പള്ളിയെ കുറിച്ചു നടത്തിയ പ്രസ്താവന ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ശിവക്ഷേത്രം പള്ളിയാക്കി മാറ്റിയെന്നും ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നുവെന്നും അതാണ് വെളുത്തച്ഛനെന്നുമാണ് മോഹൻദാസിന്റെ അവകാശവാദം.വിശുദ്ധ സെബാസ്റ്റ്യന്റെ പേരിൽ സുപ്രസിദ്ധമായ ദേവാലയമാണ് ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളി. അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പക്കൽ എന്തു തെളിവാണ് ഉള്ളതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ഐതിഹ്യങ്ങളിൽ സൂചിപ്പിക്കുന്ന വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നാണ് ഐതിഹ്യം. കലകളിലും ദർശനങ്ങളിലും തത്പരനായിരുന്ന ഈ വൈദികശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻചിറയിലെത്തി. അയ്യപ്പന്റെ ഗുരുകുലവും ചീരപ്പൻചിറയായിരുന്നുവെന്നും അവിടെ ഇരുവരും സഹോദരതുല്യമായ സ്‌നേഹത്തോടെ താമസിച്ചു പഠിച്ചുവെന്നുമുള്ള ഐതിഹ്യവുമാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് ടി ജി മോഹൻദാസ്, യാതൊരു അടിസ്ഥാനവുമില്ലാത്ത വാദവുമായി രംഗത്തെത്തിയത്.

ശബരിമലയിൽ പോകുന്ന ഭക്തന്മാർ ഇപ്പോഴും അർത്തുങ്കൽ പള്ളിയിലെത്താറുണ്ട്. ശബരിമല അയ്യപ്പൻ അർത്തുങ്കൽ വെളുത്തച്ചൻ വാവര് സ്വാമി എന്നിവരുടെ സൗഹൃദം മതസാഹോദര്യത്തിന്റെ ത്രിമൂർത്തികളാണ്. മതാതീതമായ വിശ്വാസമാണ് അർത്തുങ്കൽ വെളുത്തച്ചനെ സംബന്ധിച്ചുള്ളത്. ശബരിമലയ്ക്കു പോകുന്ന ഭക്തർ ഇവിടെ മാല ഊരുന്ന ചടങ്ങുണ്ട്. 15ാം നൂറ്റാണ്ടിൽ മൂത്തേടത്ത് രാജവംശ നൽകിയ സ്ഥലത്താണ് പള്ളി സ്ഥാപിതമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP