Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബട്ടർ ചിക്കൻ

ബട്ടർ ചിക്കൻ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള സാധനങ്ങൾ

കോഴി കഷണങ്ങൾ -1 കപ്പ്( ചെറുതാക്കിയത്)
വെളുത്തുള്ളി – ½  ടീ.സ്പൂൺ അരച്ചത്
ഇഞ്ചി – ½ ടീ.സ്പൂൺ,അരച്ചത്
മുളകു പൊടി – ½ ടീസ്പൂൺ
ഉപ്പ് – പാകത്തിന്

ഗ്രേവി

തക്കാളി - 2  
സവാള- 2
മുളകു പൊടി - 1ടീ.സ്പൂൺ
ബട്ടർ - 2 ടേ.സ്പൂൺ
വിന്നാഗിരി- 1 ടേ.സ്പൂൺ
പഞ്ചസാര - 1 ടീ.സ്പൂൺ
അണ്ടിപ്പരിപ്പ്- 6
കസ്തൂരി മേത്തി പൊടി- 1 ടീ.സ്പൂൺ
ക്രീം- 3 ടേ.സ്പൂൺ
എണ്ണ- ¼  കപ്പ്

തയ്യാറാക്കുന്ന വിധം

രച്ച ഇഞ്ചി, വെളുത്തുള്ളി, മുളകു പൊടി, ഉപ്പ് ഇവ കോഴിക്കഷണങ്ങളിൽ പുരട്ടി 1 മണിക്കൂറെങ്കിലും വെക്കുക. കോഴിക്കഷണങ്ങൾ എണ്ണയിൽ വറുത്തുമാറ്റി വെക്കുക. അതേ എണ്ണയിലേക്ക് സവാള ഇട്ട് വഴറ്റുക.ഒന്നുംനിറം മാറിത്തുടങ്ങുംബോൾ അതിലേക്ക് തക്കാളിയും,ഉപ്പും,മുളകുപൊടിയും ചേർത്തു വഴറ്റുക. അല്പ സമയത്തിനു ശേഷം  അതിലേക്ക് അണ്ടിപ്പരിപ്പും,വിന്നാഗിരിയും ചേർത്ത് വഴറ്റുക,തീ കെടുത്തി അല്പം തണുക്കാൻ  അനുവദിക്കുക. ഇത് ഒരു മിക്സിയിൽ അടിച്ചെടുത്ത്,അരിച്ച് ഒരു കുഴിഞ്ഞ ചീനച്ചട്ടിയിലേക്ക് ഒഴിക്കുക. അൽപം തിളവന്നു കഴിഞ്ഞാൽ  അതിലേക്ക് പഞ്ചസാര, കസ്തൂരി മേത്തിപൊടി ഇവചേർത്തിളക്കുക. ശേഷം ഗ്രേവി ഒന്ന് കട്ടിയാകാൻ അനുവദിക്കുക. വറുത്തുവെച്ച കോഴിക്കഷണങ്ങളും ചേർത്ത്, ഇളക്കി അല്പനേരം കൂടെ തിളപ്പിക്കുക. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റി, മുകളീലൂടെ ക്രീം വട്ടത്തിൽ ഒഴിക്കുക, ബാക്കിയുള്ള ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ഒത്തനടുക്കായി ചേർക്കുക. ഇളക്കേണ്ട ആവശ്യം ഇല്ല. ഒരു ഗാർണിഷ് ആയിട്ടാണ് ബട്ടർ ഒഴിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP