Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും എന്തും പറഞ്ഞോട്ടെ; ദിലീപിനെ കാണുന്നത് മകന്റെ സ്ഥാനത്ത്; മകനാണെങ്കിലും തെറ്റ് ചെയ്താൽ തെരുവിൽ തല്ലിക്കൊന്നോട്ടെ താൻ പിന്തുണയ്ക്കും; നടനെ ജയിലിൽ സന്ദർശിച്ചതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.പി.എ.സി.ലളിത; സംഗീത നാടക അക്കാദമി ചെയർപേഴ്‌സന്റെ മറുപടിയിൽ സ്തബ്ധരായി സി.പി.എം നേതാക്കൾ

ആരും എന്തും പറഞ്ഞോട്ടെ; ദിലീപിനെ കാണുന്നത് മകന്റെ സ്ഥാനത്ത്; മകനാണെങ്കിലും തെറ്റ് ചെയ്താൽ തെരുവിൽ തല്ലിക്കൊന്നോട്ടെ താൻ പിന്തുണയ്ക്കും; നടനെ ജയിലിൽ സന്ദർശിച്ചതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.പി.എ.സി.ലളിത; സംഗീത നാടക അക്കാദമി ചെയർപേഴ്‌സന്റെ മറുപടിയിൽ സ്തബ്ധരായി സി.പി.എം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ തുടർച്ചയായി ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ സന്ദർശിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദർശിച്ചത് അനൗചിത്യമാണെന്നാണ് സി.പി.എം നേതാക്കൾ തന്നെ രഹസ്യമായി പറയുന്നത്.ആക്രമണത്തിനിരയായ നടിയെ സന്ദർശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെർപേഴ്‌സൺ ആരോപണവിധയനായ നടനെ ജയിലിൽ സന്ദർശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകർത്തെന്നാണ് സാംസ്‌കാരിക പ്രവർത്തകരുടെ വിമർശനം.

അതേസമയം, താൻ ദിലീപിനെ കണ്ടത് വ്യക്തിപരമായിട്ടാണെന്നും, തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും കെ.പി.എ.സി ലളിത പ്രതികരിച്ചു.ഒരു ദിനപത്രത്തോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.'ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാൻ പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ, ഞാൻപിന്തുണക്കും. ഞാൻ ദിലീപിനെ സന്ദർശിച്ചതിൽ ആർക്കും എന്തും പറയാം. ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ല' കെ.പി.എസി ലളിത പറഞ്ഞു

അതേ സമയം, ദിലീപിനെ ജയിലിൽ സന്ദർശിച്ച കെ.പി.എ.സി ലളിതക്കെതിരെ സാംസ്‌കാരിക പ്രവർത്തകർ ശക്തമായ വിമർശമാണ് ഉയർത്തുന്നത്. അക്കാദമി ചെയർേപഴ്‌സൺ പദവിയുടെ പവിത്രതയും വിശ്വാസ്യതയും തകർത്ത സാഹചര്യത്തിൽ ലളിത രാജി വയ്ക്കുകയോ അല്ലെങ്കിൽ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് സർക്കാർ നീക്കുകയോ വേണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രമുഖ നാടക പ്രവർത്തകനും രാജ്യാന്തര നാടകോത്സവത്തിെന്റ മുൻ ക്യൂറേറ്ററുമായ ദീപൻ ശിവരാമൻ, 'രംഗചേതന' ഡയറക്ടർ കെ.വി. ഗണേശ്, സാംസ്‌കാരിക പ്രവർത്തക ദീപ നിശാന്ത് എന്നിവരാണ് ലളിതക്കെതിരെ ആദ്യം രംഗത്തുവന്നത്. ദീപൻ ശിവരാമന്റെയും ദീപ നിശാന്തിന്റെയും ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണയുമായി നാടക പ്രവർത്തകർ അടക്കം നിരവധി പേരെത്തി. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായി ജയിലിൽ കഴിയുന്ന ദിലീപിനെ ജയിലിൽ സന്ദർശിച്ച കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ പദവിയിൽനിന്ന് സർക്കാർ ഉടൻ നീക്കണമെന്ന് ദീപൻ ശിവരാമൻ ആവശ്യപ്പെട്ടു. ലളിതയുടേത് മോശം നടപടിയായി. അവർക്ക് തൽസ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശമില്ല. നാടക മേഖല അവരെ ബഹിഷ്‌കരിക്കണം ദീപൻ ആവശ്യപ്പെട്ടു.

കെ.പി.എ.സി ലളിത ഒരു അഭിനേത്രി മാത്രമല്ലെന്നും നിരവധി കലാകാരന്മാരെയും കലാ സംഘങ്ങളെയും പ്രതിനിധീകരിക്കുന്ന സർക്കാർ സംവിധാനത്തിെന്റ അധ്യക്ഷയാണെന്നും കെ.വി. ഗണേശ് അഭിപ്രായപ്പെട്ടു.അക്കാദമി അധ്യക്ഷപദവിയിലിരിക്കാനുള്ള അർഹത അവർക്ക് നഷ്ടപ്പെട്ടു. ലളിത സ്വമേധയാ ഒഴിയണം. അക്കാദമി ആസ്ഥാനത്തുനിന്ന് അര കി.മീ മാത്രം അകെലയുള്ള നടിയുടെ വീട്ടിൽ പോയി അവരെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ അവർ ശ്രമിച്ചില്ല ഗണേശ് കുറ്റപ്പെടുത്തി.

ക്രിമിനൽ കേസിൽ ആരോപിതനായി ജയിലിൽ കിടക്കുന്ന വ്യക്തിക്ക് അനുകൂലമായി വൈകാരികാന്തരീക്ഷം ഒരുക്കുന്ന വിധമുള്ള നടപടിയായി ലളിതയുടേതെന്ന് ദീപ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഗീത നാടക അക്കാദമി അധ്യക്ഷയായ ലളിത സർക്കാർ സംവിധാനത്തിെന്റ ഭാഗമാണെന്ന് ദീപ പറഞ്ഞു. നേരേത്ത, സിനിമ മേഖലയിൽനിന്ന് തനിക്കേറ്റ പീഡനങ്ങളെ ആത്മകഥയിൽ തുറന്നുപറഞ്ഞ ലളിതയുടെ നടപടിയെയും ഓർമിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP