Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെല്ലിയാമ്പതിയിൽ പോബ്‌സൺ ഗ്രൂപ്പ് കൈയേറിയത് ആയിരം ഏക്കർ വനഭൂമി; കമ്പനി കോടതിയിൽ ഹാജരാക്കിയത് വ്യാജരേഖ; കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്‌ത്തി ഇടതു സർക്കാർ; നിർണായകരേഖകൾ റവന്യൂ വകുപ്പിൽനിന്ന് കാണാതായതിലും ദുരൂഹത

നെല്ലിയാമ്പതിയിൽ പോബ്‌സൺ ഗ്രൂപ്പ് കൈയേറിയത് ആയിരം ഏക്കർ വനഭൂമി; കമ്പനി കോടതിയിൽ ഹാജരാക്കിയത് വ്യാജരേഖ; കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്‌ത്തി ഇടതു സർക്കാർ; നിർണായകരേഖകൾ റവന്യൂ വകുപ്പിൽനിന്ന് കാണാതായതിലും ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേസ് നടത്തിപ്പിലെ സർക്കാരിന്റെ വീഴ്ചയെ തുടർന്ന് പോബ്‌സൺ ഗ്രൂപ്പിനു നെല്ലിയാമ്പതിയിൽ ലഭിച്ചത് ആയിരം ഏക്കർ വനഭൂമി. കേസുകളിൽ സർക്കാർ തോറ്റതും കേസ് നടത്തിപ്പിലെ വീഴ്ചയുമാണ് വനഭൂമി പോബ്‌സണിന് ലഭിക്കാൻ ഇടയാക്കിയതെന്നു തെളിയിക്കുന്ന നാലിലേറ റിപ്പോർട്ടുകളിലും നടപടിയില്ല. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, അഡിഷണൽ ചീഫ് കൺസർവേറ്റർ, ഡിഎഫ്ഒ, ലാൻഡ് ബോർഡ് സെക്രട്ടറി എന്നിവരുടെ റിപ്പോർട്ടാണ് തുടർ നടപടി ഇല്ലാതെ സർക്കാർ പൂഴ്‌ത്തിയത്.

ആയിരം കോടിയിലധികം രൂപ മതിപ്പു വിലയുള്ള ഭൂമിയാണ് പോബ്‌സ് അനധികൃതമായി കൈയേറിയിരിക്കുന്നത്. ഈ ഭൂമി വീണ്ടെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചില നടപടികൾ സ്വീകരിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിലെത്തിയശേഷം എല്ലാം നിലച്ച മട്ടിലാണ്. ഏറെ ആക്ഷേപം ഉണ്ടായതിനെ തുടർന്നാണ് നെല്ലിയാമ്പതി എസ്റ്റേറ്റിന്റെ കരം സ്വീകരിക്കേണ്ടെന്നു കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചത്.

ഭൂമി കൈയേറ്റം സംബന്ധിച്ച പ്രത്യേക അന്വേഷണം നടത്താനും വനഭൂമി തിരിച്ച് പിടിക്കാനും ആവശ്യപ്പെട്ട് വനം വകുപ്പിലെ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വനം സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൻ മേലും തുടർ നടപടി ഉണ്ടായിട്ടില്ല.

വെങ്ങിനാട് കോവിലകം പാട്ടത്തിനു നൽകിയ ഭൂമി എന്ന പേരിലാണ് പയ്യല്ലൂർ വില്ലേജിലെ ഈ വനഭൂമി പോബ്‌സൺ ഗ്രൂപ്പ് കൈയേറിയിരിക്കുന്നത്. മുതലമട വില്ലേജിൽ ഭൂമി കൈവശം വെക്കാനുള്ള രേഖയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഡിഎഫ്ഒ യുടെ റിപ്പോർട്ടിലുണ്ട്. പോബ്‌സിനെതിരായ കേസുകൾ തോറ്റത് കേസ് നടത്തിപ്പിലെ എൽഡിഎഫ് സർക്കാരിന്റെ വീഴ്‌ച്ചമൂലമാണെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പോബ്‌സൺ കോടതിയിൽ ഹാജരാക്കിയത് വ്യാജരേഖകളായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭൂമിയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ റവന്യു വകുപ്പിൽ നിന്ന് അപ്രത്യക്ഷമായന്നെന്നാണ് സൂചന. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് മേത്ത നടത്തിയ പരിശോധനയിലും രേഖകൾ കണ്ടെത്താനായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP