Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൂട്ടിംഗിനിടയിൽ സായ് പല്ലവി നായകനോട് ദേഷ്യപ്പെട്ടു; നടൻ നാനിയോട് തട്ടിക്കയറിയത് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിനിടയിൽ: സെറ്റിൽ നിന്നും ഇറങ്ങിപ്പോയ നാനി തിരികെ എത്തിയത് സായ് പല്ലവിയുടെ ക്ഷമാപണത്തിനൊടുവിൽ

ഷൂട്ടിംഗിനിടയിൽ സായ് പല്ലവി നായകനോട് ദേഷ്യപ്പെട്ടു; നടൻ നാനിയോട് തട്ടിക്കയറിയത് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിനിടയിൽ: സെറ്റിൽ നിന്നും ഇറങ്ങിപ്പോയ നാനി തിരികെ എത്തിയത് സായ് പല്ലവിയുടെ ക്ഷമാപണത്തിനൊടുവിൽ

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടയിൽ സായ് പല്ലവി നായകനോട് ദേഷ്യപ്പെട്ടു. ഇരവരും തമ്മിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടിയലാണ് സായ് നായകൻ നാനിയോട് തട്ടിക്കയറിയത്. എന്നാൽ എന്തിനാണ് സായ് നാനിയോട് തട്ടിക്കയറിയതെന്ന് വ്യക്തമല്ല. . മിഡിൽ ക്ലാസ് അബ്ബായ് എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സംഭവം. തെലുങ്ക് ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സായ് പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. സായ് പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ കുപിതനായ നാനി ഷൂട്ടിങ് സെറ്റിൽനിന്നും ഇറങ്ങിപ്പോയി. ഒടുവിൽ സായ് പല്ലവി തന്റെ പ്രവൃത്തിയിൽ നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സായ് പല്ലവി അഭിനയിച്ച ഹിറ്റ് ചിത്രമായ ഫിദയ്ക്കുശേഷം തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്നതാരത്തിന്റെ ചിത്രമാണ് മിഡിൽ ക്ലാസ് അബ്ബായ്. ഡിസംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രത്തിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP