Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും ഒൻപത് മാസത്തിനകം തീർക്കും; കേന്ദ്രസർക്കാരിന്റെ അനുമതിയും അതിവേഗം നേടും; ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായി ലൂയിസ് ബർഗർ; ജലസ്രോതസ്സുകൾ മലിനപ്പെടുത്തിയാൽ മൂന്ന് വർഷം തടവിന് ഓർഡിനൻസും: മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും ഒൻപത് മാസത്തിനകം തീർക്കും; കേന്ദ്രസർക്കാരിന്റെ അനുമതിയും അതിവേഗം നേടും; ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായി ലൂയിസ് ബർഗർ; ജലസ്രോതസ്സുകൾ മലിനപ്പെടുത്തിയാൽ മൂന്ന് വർഷം തടവിന് ഓർഡിനൻസും: മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാൻ മന്ത്രിസഭാ യോഗം തീരൂമാനിച്ചു. ഒമ്പതു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുള്ള ചുമതല കൺസൾട്ടന്റിനായിരിക്കും.

ജലസ്രോതസ്സുകൾ മലിനപ്പെടുത്തന്നവർക്ക് കടുത്ത ശിക്ഷ

ജലസ്രോതസ്സുകൾ മലിനപ്പെടുത്തന്നവർക്ക് ശിക്ഷ വർധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തിൽ പതിനായിരം രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ, തടവ് ആറു മാസം മുതൽ ഒരു വർഷം വരെയും. ശിക്ഷ വർധിപ്പിക്കുന്നതിന് കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.

എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്ക് മൂന്നു ശതമാനം സംവരണം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളിൽ അധ്യപക - അനധ്യാപക നിയമനത്തിൽ ശാരീരിക അവശത അനുഭവിക്കുന്നവർക്ക് മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

ആർദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകൾ

ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ 610 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും തസ്തികകൾ ഇതിൽ പെടും. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 9 അധിക തസ്തികകളും തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ കാർഡിയോവാസ്‌കുലർ തൊറാസിക് വിഭാഗത്തിൽ 14 തസ്തികകളും കാത്ത് ലാബിൽ 19 തസ്തികകളും സൃഷ്ടിക്കാനും തീരുമാനിച്ചു.

3 പുതിയ ഐ.ടി.ഐകൾ

കാസർകോട് ജില്ലയിലെ കോടോം-ബേളൂർ, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ പുതിയ ഐ.ടി.ഐ. ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഐ.ടി.ഐയ്ക്കുള്ള സ്ഥലവും കെട്ടിടവും ഫർണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം. കൃഷിവകുപ്പിനു കീഴിലെ ഓയിൽപാം ഇന്ത്യാ ലിമിറ്റഡിലെ സ്റ്റാഫ്, ഓഫീസർ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെയും പൊതുമരാമത്ത് വകുപ്പിൽ 2014 ജൂലൈ 1-ന് സർവീസിലുണ്ടായിരുന്ന എൺപത് എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും തീരുമാനിച്ചു. കയർമേഖലയുടെ ആധുനികവൽക്കരണത്തിനും വികസനത്തിനും നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.

അന്തരിച്ച എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമ നിർമ്മിക്കാൻ ചെലവായ പത്തുലക്ഷം രൂപ ശില്പി കാനായി കുഞ്ഞിരാമന് നൽകുന്നതിനുള്ള മുൻ സർക്കാരിന്റെ തീരുമാനം സാധൂകരിച്ച് തുക അനുവദിക്കാൻ തീരൂമാനിച്ചു. 2016-17 ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരൂമാനിച്ചു. അച്ചൻകോവിൽ (കൊല്ലം റൂറൽ), കൈപ്പമംഗലം (തൃശ്ശൂർ റൂറൽ), കൊപ്പം (പാലക്കാട്), തൊണ്ടർനാട് (വയനാട്), നഗരൂർ (തിരുവനന്തപുരം റൂറൽ), പിണറായി (കണ്ണൂർ), പുതൂർ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ.കെമിക്കൽ എക്‌സാമിനേഷൻസ് ലബോറട്ടറി വകുപ്പിന്റെ എറണാകുളം റീജിണൽ ലബോറട്ടറിയിൽ പുതിയ ഡിസ്റ്റലറി ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP