എന്റെ ജീവിതം തകർത്തത് കിഷോർ സത്യ; സ്നേഹം നടിച്ച് അയാൾ എന്നെ വിവാഹം ചെയ്തത് സിനിമാ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ: ഗർഭിണിയായ എന്നെ അയാൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചു: പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അയാൾക്ക് മറ്റ് ഏഴ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്ന്: നടി ചാർമിള മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു
ദേവിക
മലയാളത്തിന്റെ സ്വന്തം ചാർമിള... നിഷ്കളങ്കത നിറഞ്ഞ കണ്ണുകൾ, ആരെയും ആകർഷിക്കുന്ന രൂപഭാവം, അഴകുള്ള പുഞ്ചിരി... തീർത്തും മലയാള തനിമയുള്ള നായിക... ധനം, കാബൂളിവാല, കേളി, അധിവരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി. ചാർമിളയുടെ ജീവിതത്തിലുണ്ടായ വീഴ്ചകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും മനസ്സു തുറക്കുന്നു. മറുനാടൻ മലയാളി വായനക്കാരോട്...
സിനിമ, ജീവിതം... ഇത് എങ്ങനെ നോക്കിക്കാണുന്നു?
- സിനിമയിലെ ചാർമിള കഥാപാത്രം മാത്രം. ജീവിതത്തിൽ ചാർമിള എന്നും വിശ്വാസ വഞ്ചനയുടെ ഇരയും.
വിശ്വാസ വഞ്ചന എന്നതുകൊണ്ട് ഉദ്ദേശിച്ചത്?
- എല്ലാവർക്കും അറിവുള്ളതല്ലേ... സമ്പന്നതയുടെ നടുവിൽ ജനിച്ചു. ഒരുപാട് പേരാൽ പറ്റിക്കപ്പെട്ടു. മനസ് കൊണ്ടും ജീവിതം കൊണ്ടും പണം കൊണ്ടും എല്ലാം...
ആരൊക്കെയാണവർ?
- ആദ്യം വിവാഹം കഴിച്ചു, കിഷോർ സത്യ. രണ്ടാം ഭർത്താവ് രാജേഷ്. പക്ഷേ, എന്റെ ജീവിതം ഇങ്ങനെ ഇല്ലാണ്ടാക്കിയത് 'കിഷോർ സത്യ' തന്നെയാണ്. ഞാൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് കിഷോറിനെ പരിചയപ്പെടുന്നത്. അന്നയാൾ സഹസംവിധായകനായി പ്രവർത്തിക്കുകയായിരുന്നു. സ്നേഹിക്കുകയാണ് എന്ന ഭാവത്തിൽ അയാൾ എന്നെ തീർത്തും പറ്റിക്കുകയായിരുന്നു. അദ്ദേഹത്തിന് ഇൻഡസ്ട്രിയിലേക്ക് കടക്കാനുള്ള ഒരു ചൂണ്ടുപലകയായാണ് ചാർമിളയെ അദ്ദേഹം കണ്ടത്. നിയമപരമായി ഞങ്ങൾ വിവാഹിതരായി. എന്നെ വെച്ച് അദ്ദേഹം ഒരുപാട് ഷോസ് ഗൾഫിൽ ചെയ്തു, ഡാൻസ് ഷോസ്... വിവാഹശേഷം പ്രണയത്തിന്റെ ഒരു നേരിയ അംശം പോലും എനിക്ക് അയാളിൽ നിന്ന് ലഭിച്ചില്ല. മറിച്ച്, ഷോ ചെയ്തും ഡാൻസ് ചെയ്യിപ്പിച്ചും എങ്ങനെ പണമുണ്ടാക്കാം എന്നായിരുന്നു അയാളുടെ ചിന്ത. ഇതിനിടയിൽ ഞാൻ ഗർഭിണിയായി. എന്നെ നിർബന്ധിച്ച് നാട്ടിലേക്ക് അയച്ച് അബോർഷൻ ചെയ്യിച്ചു, ഗൾഫ് രാജ്യങ്ങളിൽ അബോർഷന് നിയമ കുരുക്കുകൾ ഉള്ളതിനാൽ. ഞാൻ ജനിച്ചു വളർന്ന സംസ്കാരത്തിൽ അബോർഷൻ എന്നതുകൊലപാതകത്തിനു തുല്യമാണ്. അബോർഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ പിന്നീടാണ് മനസിലാക്കിയത്, കിഷോറിന് ഇതുപോലെ തന്നെ '7' പേരുമായി ബന്ധമുണ്ടായിരുന്നു. അതിനുശേഷം അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിക്കാൻ എനിക്കായില്ല. ഞങ്ങൾ നിയമപരമായിത്തന്നെ വിവാഹബന്ധം വേർപെടുത്തി. അപ്പോഴേക്കും എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കഴിഞ്ഞിരുന്നു. ജീവിതത്തിലേക്കുള്ള ആദ്യചുവട് തന്നെ എനിക്ക് പിഴച്ചു. എന്നാലും എനിക്ക് ഒന്നേ പറയാനുള്ളൂ. കിഷോർ സത്യ എന്ന മനുഷ്യൻ ഇപ്പോൾ വിവാഹിതനാണ്. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് സംഭവിക്കട്ടെ. പക്ഷേ, ഒരു പെൺകുട്ടിയോടും ഇങ്ങനെ പെരുമാറരുത്.
അതിനുശേഷം രണ്ടാം വിവാഹം... അതും വിവാഹമോചനത്തിലേക്ക്?
- അതെ. രാജേഷ് നോക്കിയയിൽ എഞ്ചിനീയർ ആയിരുന്നു. എന്നെക്കാൾ 8 വയസിന് ഇളയതാണ്. ആ ബന്ധത്തിനും അധികം ആയുസ്സുണ്ടായില്ല. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് പ്രായമായി എന്ന് രാജേഷിന് തോന്നി. അതിന്റെ ഫലമായി ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് 'വേർപിരിയൽ' എന്നത്. അതിൽ എനിയ്ക്കൊരു മകൻ ഉണ്ട്. അഡോനിഷ് ജൂഡ്... ഇപ്പോൾ അവനാണ് എന്റെ ലോകം.
താമസം?
- തിരുനെൽവേലിയിലാണ് താമസം, വാടക വീട്ടിൽ. മുൻപ് സ്വന്തം വീടുണ്ടായിരുന്നു. അത് എന്റെ രണ്ടാമത്തെ ഭർത്താവ് വിറ്റു. ഇപ്പോൾ ഞാനും മോനും അമ്മയും കൂടി വാടക വീട്ടിലാണ് താമസം. ഇപ്പോൾ എന്റെ ഏക മകനാണ്. അവന് എപ്പോഴും ഞാൻ വേണം. ഫുൾ ടൈം അമ്മേ, അമ്മേ വിളിച്ച് പിറകെ കൂടും. അമ്മ കിടപ്പാണ്. സഹായത്തിന് ഒരു സ്ത്രീയുണ്ട്. അവർക്ക് കൊടുക്കണം മാസം 12000 രൂപ. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന ചാർമിളയ്ക്ക് അതൊക്കെ വളരെ വലിയ സംഖ്യയാണ്, ഇപ്പോൾ.
സമ്പന്നതയുടെ നടുവിൽ ജനനം. ഇപ്പോൾ താമസിക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ല. എന്ത് വൈരുദ്ധ്യമാണ് ചാർമിള ഇത്?
- തീർച്ചയായും... വളരെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതം തന്നെയാണ്. ജീവിതത്തിലെപ്പോലെ സമ്പത്തിന്റെ കാര്യത്തിലും എല്ലാവരും എന്നെ പറ്റിച്ചു. കിഷോർ സത്യ, ബാബു ആന്റണി... ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാവരും. എല്ലാവർക്കും പണവും, മറ്റു പലതും മാത്രം മതിയായിരുന്നു. എനിക്കാണെങ്കിൽ സ്നേഹം മാത്രം മതിയായിരുന്നു. പൈസയുടെ വില അന്നൊന്നും എനിക്കില്ലായിരുന്നു. സ്നേഹിക്കപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു. അതിന്റെ ഫലമാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്.
സിനിമയിലെ രണ്ടാം വരവിൽ ഈ ഇൻഡസ്ട്രിയിലെ മാറ്റം?
- അയ്യോ... മാറ്റമേ ഉള്ളൂ. പണ്ട് സിനിമ ചെയ്യുക, സെറ്റിൽ ഉള്ള സമയം വേഗം ഷൂട്ട് തീർക്കുക, സിനിമ മാക്സിമം നന്നാക്കുക, ഇതായിരുന്നു എല്ലാവരുടെയും ചിന്ത. ഇന്ന് ചില ന്യൂ ജെനെറേഷൻ പിള്ളേർ സിനിമ ചെയ്യാനെന്ന് പറഞ്ഞ് വരും. അവർക്ക് വേണ്ടത് മാം, ഒന്ന് ദുബായ്ക്ക് വരുമോ, പ്രൊഡ്യൂസറുടെ കൂടെ, സുഹൃത്തിന്റെ കൂടെ ഒന്ന് കിടക്കുമോ, ഒരു ദിവസം വരുമോ, അര ദിവസം വരുമോ ഇങ്ങനുള്ള ചോദ്യങ്ങളാണ്. അറ്റ് ലീസ്റ്റ് എന്റെ പ്രായം എങ്കിലും അവർ കണക്കിലെടുക്കണ്ടേ... ചാൻസില്ലേലും വേണ്ടില്ല. ഇങ്ങനെ പോകാൻ എന്നെ കിട്ടില്ല. എന്റെ അച്ഛനും അമ്മയും ഞാൻ വളർന്ന സംസ്കാരവും എന്നെ അങ്ങനെ പഠിപ്പിച്ചിട്ടില്ല. എനിക്ക് വിധിച്ചത് വരും, അത്ര തന്നെ.
ന്യൂ ജെനറേഷൻ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടേക്കും. എല്ലാവരും അങ്ങനെയാണെന്നാണോ? അതോ?
- അയ്യോ, ഒരിക്കലുമല്ല. 'വിക്രമാദിത്യൻ' ഞാൻ ചെയ്തു. പക്കാ ഷെഡ്യൂൾ ആയിരുന്നു. സിനിമ എങ്ങനെ പ്രൊഫഷണൽ ആയി കാണാം എന്ന് അതിൽ വർക്ക് ചെയ്തപ്പോ മനസ്സിലായി. എല്ലാവർക്കും സിനിമ നന്നാവണം എന്ന ഒറ്റ ചിന്ത മാത്രം. ചില പുതിയ ആളുകൾ പടം ചെയ്യാൻ വേണ്ടി വരുന്നവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ തമിഴ്, തെലുങ്ക്, കന്നടയിലും വർക്ക് ചെയ്യുന്നുണ്ട്. പക്ഷേ, അവിടെ നിന്നും എനിക്ക് ഒരിക്കലും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. നമ്മനാട്ടിൽ എന്താണോ ഇങ്ങനെ...!
നല്ല കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ?
- തീർച്ചയായും പ്രതീക്ഷിക്കുന്നു. വരുമാനത്തിലുപരി അഭിമാനത്തോടെ വർക്ക് ചെയ്യാൻ പറ്റുന്ന സിനിമാ പ്രവർത്തകരോടൊപ്പം നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സന്തോഷം. കിടക്ക പങ്കിട്ട് ഒരു അവസരം എനിക്ക് വേണ്ട...
'മലയാളത്തിന്റെ മുഖശ്രീ'യുള്ള ചാർമിള എന്ന അഭിനേത്രി തെല്ലൊരു വിഷമത്തോടെയും വിഷമത്തോടെയും അമർഷത്തോടെയും പറഞ്ഞു നിർത്തി...
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍