Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസ് 18 കേരളയിലെ ദളിത് പീഡനം അങ്ങനെ മാതൃഭൂമിക്കും റിപ്പോർട്ടു ചെയ്യേണ്ടിവന്നു; സനീഷും ലല്ലുവും രാജീവ് ദേവരാജും അന്വേഷണത്തെ ഭയപ്പെടുന്നതും തടയാൻ ശ്രമിക്കുന്നതും എന്തിന്? 'ഭാസ്‌കര ഇളയപ്പന്' ലൈംഗിക വയോധികാഹ്‌ളാദമെന്ന് പരിഹസിച്ച ചാനൽ സിംഹങ്ങൾക്ക് പണികൊടുത്ത് ബിആർപി ഭാസ്‌കർ; സെമിനാറിൽനിന്ന് ഇരയെ ഒഴിവാക്കിയവർ മുതിർന്ന മാധ്യമ പ്രവർത്തകനെ ചാനൽ ചർച്ചകളിൽ നിന്ന് വിലക്കാൻ കളി തുടങ്ങി

ന്യൂസ് 18 കേരളയിലെ ദളിത് പീഡനം അങ്ങനെ മാതൃഭൂമിക്കും റിപ്പോർട്ടു ചെയ്യേണ്ടിവന്നു; സനീഷും ലല്ലുവും രാജീവ് ദേവരാജും അന്വേഷണത്തെ ഭയപ്പെടുന്നതും തടയാൻ ശ്രമിക്കുന്നതും എന്തിന്? 'ഭാസ്‌കര ഇളയപ്പന്' ലൈംഗിക വയോധികാഹ്‌ളാദമെന്ന് പരിഹസിച്ച ചാനൽ സിംഹങ്ങൾക്ക് പണികൊടുത്ത് ബിആർപി ഭാസ്‌കർ; സെമിനാറിൽനിന്ന് ഇരയെ ഒഴിവാക്കിയവർ മുതിർന്ന മാധ്യമ പ്രവർത്തകനെ ചാനൽ ചർച്ചകളിൽ നിന്ന് വിലക്കാൻ കളി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വാർത്താവിനിമയ രംഗത്ത് വിപ്ലവമുണ്ടാക്കിയ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകൺസൾട്ടിങ് എഡിറ്ററും മുതിർന്ന പത്രപ്രവർത്തകനുമായ ബിആർപി ഭാസ്‌കറിനെ ചാനൽ ചർച്ചകളിൽ നിന്ന് പൂർണമായും ഒഴിവാക്കാനുറച്ച് തലസ്ഥാനത്തെ ഒരു സംഘം മാധ്യമപ്രവർത്തകർ.

മുകേഷ് അംബാനിയുടെ മലയാളം ചാനലായ ന്യൂസ് 18 കേരളയിൽ തൊഴിൽ പീഡനത്തിൽ മനംനൊന്ത് ദളിത് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്നലെ മാതൃഭൂമിയുടെ സൂപ്പർ പ്രൈംടൈമിൽ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് ഏതുവിധേനയും ഈ മുതിർന്ന മാധ്യമ പ്രവർത്തകനെ ഒരു ചാനലുകളിലും കയറ്റാതിരിക്കാൻ ഈ സംഘം ചരടുവലി നടത്തുന്നത്. തോമസ് ചാണ്ടിക്കെതിരെ വാർത്ത നൽകിയതിനു പിന്നാലെ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ആക്രമിക്കപ്പെട്ടിരുന്നു. ഈ വിഷയമാണ് മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈംടൈമിൽ അവതാരകനായ വേണു ബാലകൃഷ്ണൻ ഇന്നലെ ചർച്ചയ്‌ക്കെടുത്ത വിഷയം.

ഡോ. സെബാസ്റ്റൻപോൾ, കോൺഗ്രസ് നേതാവ് ഷുക്കൂർ എൻസിപി നേതാവായ ബാബു കാർത്തികേയൻ എന്നിവരാണ് ബിആർപി ഭാസികറിനൊപ്പം പാനലിലുണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകാല കൺസൾട്ടിങ് എഡിറ്ററെന്ന നിലയിലാണ് ബിആർപിയെ വേണു ചർച്ചയ്ക്കു വിളിച്ചത്. ഇതിനിടയിലാണ് 'ഭാസ്‌ക ഇളയപ്പ'നെന്നു വിളിച്ച സനീഷിനും കൂട്ടർക്കും ഈ മുതിർന്ന മാധ്യമ പ്രവർത്തകന് നൈസായിട്ട് പണി കൊടുത്തത്.

സമൂഹത്തിൽ നടക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വേണം മാധ്യമങ്ങൾക്ക് എതിരായ അക്രമപ്രവർത്തനങ്ങളെ കണേണ്ടതെന്ന മുഖവുരയോടെയാണ് ന്യൂസ് 18 ലെ മാധ്യമ സിംഹങ്ങളുടെ ചെയ്തിയെക്കുറിച്ച് സാന്ദർഭികമായി വിവരിച്ചത്. തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ രേഖകൾ പോലും കാണാതാകുന്നുന്നു. ഇത് ആദ്യ സംഭവമല്ല. 40000 പേർ എഴുതിയ പരീക്ഷയുടെ ഉത്തരകടലാസ് കാണാതാകുന്നു. ആക്രമണം എല്ലാ മാധ്യമങ്ങൾക്കുമുള്ള സന്ദേശമാണ്. അന്വേഷണം നടത്തുമെന്ന് പറയുന്നു. പല അന്വേഷണങ്ങളും നടക്കുന്നുണ്ട്.

അടുത്തിടെ ഒരു ചാനലിലെ കോസുമായി ബന്ധപ്പെട്ട് ആ ചാനലിലെ ആരോപണവിധേയരായവർ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഒരു മാസത്തേക്ക് അതു മരവിപ്പിച്ചിരിക്കുകയാണ്. എനിക്കറിയില്ല. എന്തുകൊണ്ടാണ് ഇവർ അന്വേഷണത്തെ ഭയപ്പെടുന്നത്. എന്തുകൊണ്ടാണ് ഭണകൂടവും കോടതിയും ഇടപെട്ട് അന്വേഷണങ്ങളെ തടയുന്നത്. നമ്മുടെ സംവിധാനങ്ങൾക്ക് നീതി നൽകാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടുന്ന അവസരമാണിതെന്നും ബിആർപി പറഞ്ഞു.

തൊഴിൽ പീഡനത്തിലും ജാതീയമായ അധിക്ഷേപത്തിലും മനംനൊന്താണ് ന്യൂസ് 18 ലെ ദളിത് മാധ്യമപ്രവർത്തക മാസങ്ങൾക്ക് മുൻപ് ആത്മഹത്യശ്രമം നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യൽമീഡികളിൽ മുറവിളി കൂട്ടുന്ന മാധ്യമ സിംഹങ്ങളൊന്നും ഈ ദളിത് മാധ്യമ പ്രവർത്തകയെ പിന്തുണയ്ക്കാനെത്തിയിരുന്നില്ല. അന്ന് ഈ പെൺകുട്ടിക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ബിആർപി ഭാസ്‌കർ. ഇതിനോടുള്ള പ്രതികാരമെന്നോണം ന്യൂസ് 18 ലെ വാർത്താഅവതാരകൻ സനീഷ് ഇളയിടത്ത് തരംതാണ ഭാഷയിലാണ് ബിആർപി ഭാസ്‌കറിനെ വിമർശിച്ച് പോസ്റ്റിട്ടത്. എന്നാൽ ഈ നടപടിക്കെതിരെ വിമർശനമുയർന്നതോടെ ഈ സോഷ്യൽ മീഡിയാ വിപ്ലവകാരി പോസ്റ്റ് പിൻവലിച്ച് തടിയൂരി.

കഴിഞ്ഞദിവസം കോഴിക്കോട്ടെ ഒരു കോളേജിൽ 'ന്യൂസ്‌റൂമുകളിലെ ജാതീയ വേർതിരിവ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലേക്ക് ന്യൂസ് 18-ലെ അധിക്ഷേപത്തിന് ഇരയായ മാധ്യമപ്രവർത്തകയെ സംഘടാകർ ക്ഷണിച്ചിരുന്നു. എന്നാൽ ചാനലിൽ തന്നെ ജാതീയമായും മാനസികമായും പീഡിപ്പിച്ചവർ തന്നെ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടെന്ന് പെൺകുട്ടി ഇന്നലെ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് മാതൃഭൂമി ന്യൂസിൽ കിട്ടിയ അവസരം ഉപയോഗിച്ച് 'ഇളയപ്പൻ'മാർക്കെതിരെ ആഞ്ഞടിച്ച ബിആർപിയെ ചാനലുകളിൽ നിന്ന് വിലക്കാൻ ഈ സംഘം ശ്രമമാരംഭിച്ചിരിക്കുന്നത്.

സനീഷ് ഇളയിടം ബിആർപിക്ക് എതിരെ എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ പോസ്റ്റിട്ട ബീയാർപ്പീ ഭാസ്‌കരൻ ചില്ലറക്കാരനല്ല,പുലിയാണ്. വളരെ മുതിർന്ന മാധ്യമപ്രവർത്തകൻ. വിക്കിപീഡിയ മലയാളത്തിൽ സ്വന്തമായി പേജുണ്ട്. അത് തുറന്നാൽ നിങ്ങൾക്ക് മനസ്സിലാകും,എൺപത്തിയഞ്ച് വയസ്സുള്ള അതിപ്രഗൽഭനായ ജേണലിസ്റ്റ് പുലിയാണ് ഭാസ്‌കരേട്ടനെന്ന്. ഇനി ഒന്ന് കൂടെ ഈ പോസ്റ്റ് വായിക്കുക. എന്താണയാള് എഴുതി വെച്ചിട്ടുള്ളത്. ന്യൂസ് 18 കേരളയിലെ സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന് .നിങ്ങൾ തന്നെ പരിശോധിക്കുക. എന്താണ് ഞങ്ങളുടെ ചാനലിൽ ഉണ്ടായിരുന്ന കേസ്. അതൊരു തൊഴിൽ പ്രശ്‌നമായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തക ഒരു തൊഴിൽ പ്രശ്‌നത്തിനെതിരെയാണ് പ്രതിഷേധിച്ചത്. അവൾക്ക് ആവും വിധം. അത് ലൈംഗികപീഡനപരാതി ആയിരുന്നില്ല.

ഒരൊറ്റ ഫോൺ കോൾ മതി, അത് മനസ്സിലാക്കാൻ. ഒന്ന് അവർ പരാതി കൊടുത്ത കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുക,ക്ലാരിഫൈ ചെയ്യുക . എന്താണ് പരാതി ,എന്താണ് കേസ് എന്ന്. അത് ഈ മുതിർന്ന,വളരെ മുതിർന്ന ഭാസ്‌കരെളേപ്പൻ ചെയ്തില്ല. അതിന് പകരം പെണ്ണാണോ പരാതിക്കാരി , എങ്കിൽ ലൈംഗിക പീഡനം തന്നെ എന്ന വയോധികാഹ്ലാദം കലർന്ന മുൻവിധി ചേർത്ത് അപ്പോ തന്നെ പോസ്റ്റ് ഇട്ടു, പരസ്യായിട്ട്. ഇത് അതി കഠിനമായ സ്ത്രീവിരുദ്ധതോന്ന്യാസമാണ്. സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുൻവിധി നിങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതോന്ന്യാസിയാണ് മുന്നോട്ട് വെക്കുന്നത്.

എന്റെ സഹപ്രവർത്തക ഒരു റിസർവ്വേഷനും ഉന്നയിച്ചിട്ടില്ല. അവർജോലി ചെയ്യുന്ന സ്ഥാപനത്തിനകത്ത് അവർക്കെതിരെ ചി്ര്രല പശ്‌നങ്ങൾ നേരിട്ടതായി തോന്നി, അവർ ജനറൽ സ്‌പെയിസിൽ നിന്ന് അതിനെതിരെ പ്രതികരിച്ചു.അത് മുതിർന്ന ആൺപുലി മനസ്സിലാക്കുന്നത് അയാളുടെ മുൻവിധികളുമായി ചേർത്താണ്. ന്യൂസ് 18 കേരളയിൽ പെൺകുട്ടി പൊലീസിൽ ഒരു പരാതി നൽകിയിരിക്കുന്നു.പെൺകുട്ടിയാണ്, എന്നാൽ അത് പീഡനമായിരിക്കും എന്നയീ ഭാസ്‌കരെളേപ്പന്റെ മുൻവിധി സ്ത്രീവിരുദ്ധമായ അയാളുടെ രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് വന്ന മുൻവിധി കലർന്ന തോന്ന്യാസപോസ്റ്റാണ്. നോക്കണം, അയാൾ വളരെ മുതിർന്ന ജേണലിസ്റ്റാണ്. എത്ര മുതിർന്നത് എന്നോ.

അയാൾ പണിയെടുത്ത് തകർക്കുന്ന കാലത്ത് നമ്മളിപ്പോ മനസ്സിലാക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ട് ഇല്ല. ദലിത് രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ടില്ല. സോഷ്യൽ മീഡിയ മാധ്യമപ്രവർത്തകരെ ഇത്ര രൂക്ഷമായി ഓഡിറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല. അക്കാലത്ത് ഇപ്പോഴത്തേതിനെക്കാൾ ശക്തരായിരുന്നു ഈ പണി-ജേണലിസം -ചെയ്യുന്നവർ. ഭയങ്കരമാം വിധം പ്രിവിലേജ്ഡ് ആയ ആൺശിങ്കങ്ങൾ ആയിരുന്നു ഇവർ. ആ പ്രിവിലേജ് എല്ലാം അനുഭവിച്ച്, ആ തോന്ന്യാസമുൻവിധികളിൽ കിടന്ന് പുളച്ച് രസിച്ച ഈ ചങ്ങാതി, ഒരൊറ്റ ഫോൺ കോൾ ചെയ്ത് വാർത്ത ഒന്ന് സ്ഥിരീകരിച്ച് എഴുതുക എന്ന ശീലം പോലുമില്ലാത്ത ഈ പരമബഗിടാപ്പി അയാളുടെ വിധ്വംസകമുൻവിധികളാൽ എന്തൊക്കെ തോന്ന്യാസങ്ങൾ വാർത്തയായി എഴുതിയിട്ടുണ്ടാകും. എത്ര ആളുകളെ ,നിരപരാധികളെ കൊലയ്ക്ക് കൊടുത്തിട്ടുണ്ടാകും.

അയാളുടെ തോന്ന്യാസ പോസ്റ്റിന് എൺപത് ലൈക്കുകളേ ഉള്ളൂ,ശരി തന്നെ. പക്ഷെ ഞങ്ങളുടെ സ്ഥാപനത്തിൽ ലൈംഗികതോന്ന്യാസം നടന്നു എന്ന് പച്ചക്കള്ളം പറയുന്ന, പരാതിക്കാരിയായ ഞങ്ങളുടെ സഹപ്രവർത്തകയെ അടക്കം അപമാനിക്കുന്ന ആ പോസ്റ്റിന് താഴെ ലൈക്ക് ചെയ്തവർ , അത് വിശ്വസിച്ചവർ ചില്ലറക്കാരല്ല. കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയായ കെ സച്ചിദാനന്ദന്റെ ലൈക്ക് നിങ്ങൾക്ക് അവിടെ കാണാം. അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ ഈ തോന്ന്യാസിവയോധികന്റെ വഷളത്തരത്തിന് സാധിച്ചു. കെപി നിർമ്മൽകുമാർ എന്ന കഥാകൃത്ത് ഇക്കാര്യം വിശ്വസിച്ച് അവിടെ കമന്റ് ചെയ്തിരിക്കുന്നു. അതിനാലൊക്കെ തന്നെ.....

ഇയാൾ, ഈ ഭാസ്‌കരൻ ഒരു വിധ പരിഗണനയും അർഹിക്കുന്നില്ല,അതിനാലാണ് ഈ പോസ്റ്റ്. പോസ്റ്റ് ട്രൂത്തിന്റെ കേരളത്തിലെ നടത്തിപ്പുകാർ ലാസർ സ്‌കറിയ പോലുള്ള മഞ്ഞപ്പത്രക്കഞ്ഞികുടിക്കാർ മാത്രമല്ല കേരളത്തിൽ,ഇയാളെപ്പോലുള്ള തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പികൾ കൂടെയുണ്ട് എന്ന് പറയാനാണ്.
ബാക്കി പിന്നെ പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP