Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി വിളിപ്പിച്ചു; മന്ത്രിയുടെ നിർമ്മാണങ്ങൾ പലതും അനധികൃതമെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്; രാഷ്ട്രീയതലത്തിൽ വൻ കൂടിയാലോചനകൾ സജീവം; അഴിമതിയുടെ നിഴലിൽ നിൽക്കുന്ന മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം സജീവമാകുന്നു; തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലേയ്ക്ക്

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി വിളിപ്പിച്ചു; മന്ത്രിയുടെ നിർമ്മാണങ്ങൾ പലതും അനധികൃതമെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്; രാഷ്ട്രീയതലത്തിൽ വൻ കൂടിയാലോചനകൾ സജീവം; അഴിമതിയുടെ നിഴലിൽ നിൽക്കുന്ന മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം സജീവമാകുന്നു; തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലേയ്ക്ക്

തിരുവനന്തപുരം: അഴിമതിയാരോപണങ്ങളിൽ മുങ്ങിയ മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലാവുന്നു. കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി അടിയന്തിരമായി വിളിപ്പിച്ചു. കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് നല്കി. ഇതിനിടെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചത്.
മന്ത്രി തോമസ്ചാണ്ടി മാർത്താണ്ഡം കായൽ കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഇതിന്റെ പ്രാഥമിക റിപ്പോർട്ടാണ് കളക്ടർ തയ്യാറാക്കിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നല്കും.

തോമസ് ചാണ്ടിയുടെ കയ്യേറ്റം പ്രാഥമിക തെളിവുകൾ ആരോപണങ്ങൾ ശരിവയ്ക്കുന്നതായാണ് കളക്ടർ ടി വി അനുപമയുടെ റിപ്പോർട്ട്്. കയ്യേറ്റവും അനധികൃത നിർമ്മാണവും സംബനധിച്ച് വിശദമായ പരിശോധന വേണമെന്നും കളക്ടർ പറയുന്നുണ്ട്. തോമസ് ചാണ്ടി ഭൂനിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കയ്യേറ്റങ്ങൾ തെളിയിക്കാനാവുമെന്നാണ് കരുതുന്നത്. കളക്ടറുടെ റിപ്പോർട്ട് എതിരാണെന്നത് മുഖ്യമന്ത്രിയേയും ധരിപ്പിച്ചു. ചട്ടലംഘനം വ്യക്തമായതോടെ താമസ് ചാണ്ടിക്ക് മന്ത്രിസഭയ്ക്ക് പുറത്തേയ്ക്കുള്ള വഴിയും തെളിയും

അതേസമയം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ ഫയലുകൾ കാണാതായ സംഭവത്തിൽ നടപടിക്ക് ശുപാർശ . ആലപ്പുഴ നഗരസഭാ കൗൺസിലാണ് നടപടിക്ക് ശുപാർശ ചെയ്തത് . റിസോർട്ടിലേക്കുള്ള റോഡ് രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിർമ്മിച്ചെന്നും കായൽ നികത്തിയെന്നുമാണ് ആരോപണം. മാർത്താണ്ഡം കായലിൽ മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചുനൽകിയ ഏക്കർ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു.

ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകൾ മുൻസിപ്പാലിറ്റി ഓഫീസിൽ നിന്നും കാണാതായെന്ന് വ്യക്തമായത്. ഇവ കണ്ടെത്തി നൽകണമെന്ന് ജില്ലാ കളക്ടർ ടി.വി.അനുപമ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുൻസിപ്പാലിറ്റി ഓഫീസിൽ നടത്തിയ തിരച്ചിലിലാണ് ഇവിടുത്തെ ഒഴിഞ്ഞ അലമാരയിൽ നിന്നും ഫയൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും സജീവമായിട്ടുണ്ട്.

ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. സൂപ്രണ്ട് ഉൾപ്പടെ നാല് പേരെ സസ്‌പെന്റ് ചെയ്യും. അനധികൃത നിർമ്മാഫയലുകൾ കാണാതായതിൽ സൂപ്രണ്ട് ഉൾപ്പടെ നാല് പേർക്ക് സസ്‌പെൻഷൻ .ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ മുക്കിയ സംഭവത്തിൽ ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. ഓഫീസിലെ സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം ശിപാർശ ചെയ്തു

മാത്തൂർ ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്ന പരാതിയിലും മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കാനാണ് റവന്യൂ മന്ത്രിയുടെ നിർദ്ദേശം. ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത് . തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ കൃഷി നിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് മാത്തൂർ ദേവസ്വം ഉയർത്തുന്നത്. ദേവസ്വത്തിന്റെ ഭൂമി നാല് മാസത്തിനകം ചേർത്തല ലാൻഡ് ട്രിബ്യൂണൽ യഥാർത്ഥ ഉടമയ്ക്ക് തിരിച്ചേൽപിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് വർഷമായിട്ടും നടപ്പായില്ല. ഇതേ സംഭവത്തിൽ മന്ത്രി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കോട്ടയം വിജിലൻസ് കോടതി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മന്ത്രിക്ക് എതിരേയുള്ള ആരോപണങ്ങൾ സർക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിച്ചതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇതിൽ ഇടപെടുന്നത്. മന്ത്രിയുടെ അനധികൃത ഇടപാടുകളിൽ പിണറായി വിജയൻ നിലപാട് കടുപ്പിച്ചാൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം തന്നെ ഒരു പക്ഷേ നഷ്ടമായേക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP