Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥന്റെ അപ്പന്റെ അനിയനെ കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ടത് വൈരാഗ്യത്തിന് കാരണമായി; ആരോപണങ്ങൾക്കു പിന്നിൽ ചാനലിലെ ഗൂഢസംഘം; സ്വയം രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാറി നിൽക്കുമെന്നും മന്ത്രി തോമസ് ചാണ്ടി; കളക്ടർ നല്കിയ റിപ്പോർട്ടിലെ സ്വയം സംസാരിക്കുന്ന തെളിവുകളിൽ പിടിച്ചു നിൽക്കാനാവാതെ തോമസ് ചാണ്ടിയുടെ പതിനെട്ടാം അടവ്;മന്ത്രിക്ക് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു

ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥന്റെ അപ്പന്റെ അനിയനെ കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ടത് വൈരാഗ്യത്തിന് കാരണമായി; ആരോപണങ്ങൾക്കു പിന്നിൽ ചാനലിലെ ഗൂഢസംഘം; സ്വയം രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാറി നിൽക്കുമെന്നും മന്ത്രി തോമസ് ചാണ്ടി; കളക്ടർ നല്കിയ റിപ്പോർട്ടിലെ സ്വയം സംസാരിക്കുന്ന തെളിവുകളിൽ പിടിച്ചു നിൽക്കാനാവാതെ തോമസ് ചാണ്ടിയുടെ പതിനെട്ടാം അടവ്;മന്ത്രിക്ക് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു

തിരുവനന്തപുരം: കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിൽ പുതിയ തന്ത്രങ്ങളുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റെ അപ്പന്റെ അനിയനെ കെ എസ് ആർ ടി സിയിൽ നിന്ന് പുറത്താക്കിയതാണ് തനിക്കെതിരേ ഉള്ള പ്രചരണങ്ങൾക്കു കാരണമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. തനിക്കെതിരേ ഏഷ്യാനെറ്റിന്റെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

താൻ സ്വയം രാജിവയ്ക്കില്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാറിനിൽക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. താൻ ഒരു സെന്റു ഭൂമി പോലുംകൈയേറിയിട്ടില്ല. കയ്യേററം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വാദം അദ്ദേഹം ആവർത്തിച്ചു. നിയമസഭാ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെ. തനിക്ക് ഭയമില്ല. ഇതിൽ ഗൂഢാലോചന ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടോടെ അവസാന പ്രതിരോധത്തിലാണ് തോമസ്ചാണ്ടി. നിയമസഭയിൽ അദ്ദേഹം പ്രതിരോധിച്ച കാരണങ്ങൾ എല്ലാം തകർന്നതിനെ തുടർന്നാണ് പുതിയ വാദവുമായി മന്ത്രി രംഗത്തെത്തിയത്. മന്ത്രിയുടെ ഓഫീസിലെയും കെ എസ് ആർ ടി സിയിലെയും ചില ഉദ്യോഗസ്ഥർ കേന്ദ്രീ്കരിച്ചാണ് ഇപ്പോൾ അവസാന ശ്രമം നടത്തുന്നത്. എന്നാൽ ഇതിനെ എല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇതിൽ സ്വയം സംസാരിക്കുന്ന തെളിവുകളാണ് ഉള്ളത്. ഇതിൽ എന്തു സമാധാനമാണ് മന്ത്രിക്കും സംഘത്തിനും പറയാനുള്ളത്

പ്രതിരോധത്തിലായ മന്ത്രി പയറ്റുന്നത് പതിനെട്ടാം അടവാണ്. സ്ഥിരം വാദങ്ങളുമായി രംഗത്തെത്തുന്ന എൻ സി പി നേതാവിന് മുന്നണിയിലും പിന്തുണ നഷ്ടമാവുകയാണ് . ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഒരാളെ സംരക്ഷിക്കാൻ മുന്നണിയിലെ ആർക്കും ബാദ്ധ്യതയില്ല. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ പോലും ഈ ഒരു കാരണത്താൽ ഇല്ലാതായിപ്പോകുന്നു എന്ന പൊതുവായ അഭിപ്രായമാണ് ഉള്ളത്. സിപിഐ ദേശീയ നേതാവായ സുധാകർ റെഡ്ഡി ഇതാണ് പരസ്യമായി പ്രകടിപ്പിച്ചത്. സി.പി.എം നേതാക്കൾ ഇക്കാര്യങ്ങളിൽ ഇപ്പോൾ പുലർത്തുന്ന നിശ്ശബ്ദത തന്നെ സമീപനങ്ങളിലുള്ള മാറ്റമാണ് സൂചിപ്പിക്കുന്നത്.

ഒരു സെന്റു ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന നിയമസഭയിലെ വാദമാണ് മന്ത്രി ആവർത്തിക്കുന്നത്. എന്നാൽ നിയമസഭയിൽ അദ്ദേഹം ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഏഷ്യാനെറ്റിനു നേരേ ഇ്ന്ന അദ്ദേഹം ഉയർത്തിയത് . വിജിലൻസോ നിയമസഭാസമിതിയോ ഇക്കാര്യം അന്വേഷിക്കട്ടെ. ഭൂമി വിഷയങ്ങളെ പറ്റി ആലപ്പുഴ നഗരസഭ അഭിപ്രായം പറയേണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. ആരോപണങ്ങൾക്കു പിന്നിലെ ഗൂഢസംഘം ഏഷ്യാനെറ്റിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു

ഇതേസമയം , മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയ കാര്യം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ടി വി അനുപമ ഇടക്കാല റിപ്പോർട്ട് നല്കി. കായൽ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്. ഭൂഘടനയിൽ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴ കലക്ടർ റിപ്പോർട്ട് റവന്യൂമന്ത്രിക്ക് കൈമാറി.

അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് അനുവദിച്ച നികുതി ഇളവ് ആലപ്പുഴ നഗരസഭ റദ്ദാക്കി. ഇതുവരെ ഇളവായി അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകാൻ ഇന്നുചേർന്ന പ്രത്യേക കൗൺസിൽ തീരുമാനമെടുത്തു. നഗരസഭയിൽനിന്ന് ഫയൽ കാണാതായ സംഭവത്തിൽ നാലു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ചെയർമാൻ കൗൺസിലിനെ അറിയിച്ചു. അതേസമയം, റിസോർട്ടിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നഗരസഭാ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ വൈരുദ്ധ്യം കണ്ടെത്തി.

2004 മുതൽ അനുവദിച്ച നികുതി ഇളവാണ് നഗരസഭ പ്രത്യേക കൗൺസിൽ ചേർന്ന് റദ്ദാക്കിയത്. മൂന്നിലൊന്നു തുക മാത്രമാണ് ഇക്കാലമത്രയും മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഈ തുകയൊന്നാകെ ലേക് പാലസ് തിരിച്ചടയ്ക്കണം. റിസോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അഞ്ചുദിവസത്തിനുള്ളിൽ നഗരസഭയിലെത്തിക്കണം. സൂപ്രണ്ട് ഉൾപ്പടെ നാലു ഉദ്യോഗസ്ഥരെയാണ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് സസ്‌പെൻഡ് ചെയ്തത്. റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ ഉദ്യോഗസ്ഥരെ ബലിയാടാക്കിയ രീതി അംഗീകരിക്കില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു

ലേക് പാലസിലെ അഞ്ചു കെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി എന്നായിരുന്നു മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ട്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ റിപ്പോർട്ട് വായിച്ച മുനിസിപ്പൽ സെക്രട്ടറി എല്ലാം നിയമപരമാണെന്ന് വ്യക്തമാക്കി. ഈ വൈരുദ്ധ്യം ചർച്ചക്ക് വന്നതോടെ ബഹളമായി. ബിജെപി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിന്റെ ഏറിയ പങ്കും രാഷ്ട്രീയ വാദപ്രതിവാദങ്ങളായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഇടതുസംഘടനയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP