Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണയം വെച്ച സ്വർണ്ണമാല തിരിച്ചെടുത്ത് വീട്ടിലെത്തിയപ്പോൾ നിറം മങ്ങി, തൂക്കത്തിലും കുറവ്; സ്വർണ്ണക്കടയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ വ്യക്തമായത് മുക്കുപണ്ടമെന്ന്; ബാങ്കുകാരുടെ നിഷേധ മനോഭാവം കൊണ്ട് പൊലീസിൽ പരാതി നൽകി; ഹസ്സന്റെ പരാതിയിൽ പുറത്തുവന്നത് വൻ തട്ടിപ്പ്; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പണയ സ്വർണം മാറ്റി തട്ടിയെടുത്തത് അരക്കോടി രൂപ

പണയം വെച്ച സ്വർണ്ണമാല തിരിച്ചെടുത്ത് വീട്ടിലെത്തിയപ്പോൾ നിറം മങ്ങി, തൂക്കത്തിലും കുറവ്; സ്വർണ്ണക്കടയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ വ്യക്തമായത് മുക്കുപണ്ടമെന്ന്; ബാങ്കുകാരുടെ നിഷേധ മനോഭാവം കൊണ്ട് പൊലീസിൽ പരാതി നൽകി; ഹസ്സന്റെ പരാതിയിൽ പുറത്തുവന്നത് വൻ തട്ടിപ്പ്; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ ഇടപാടുകാരുടെ പണയ സ്വർണം മാറ്റി തട്ടിയെടുത്തത് അരക്കോടി രൂപ

രഞ്ജിത് ബാബു

കണ്ണൂർ: സഹകരണ ബാങ്കുകളിൽ ഇടപാടുകാർ ജീവനക്കാരെ സ്വാധീനിച്ച് മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വ്യാപകമാണ്. എന്നാൽ ബാങ്ക് ജീവനക്കാർ തന്നെ പണയ സ്വർണ്ണത്തിനു പകരം മുക്കുപണ്ടം നൽകി ഇടപാടുകാരെ വഞ്ചിക്കുന്ന ചരിത്രവും കണ്ണൂരിൽ ആരംഭിച്ചു. സമാന രീതിയിൽ ഇടപാടുകാരുടെ പണയ സ്വർണം മാറ്റി അരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ അരങ്ങേറിയത്.

ഞാറ്റുവയലിലെ ഹസ്സൻ, ബാങ്കിൽ പണയം വെച്ച സ്വർണ്ണഭരണം കഴിഞ്ഞ ദിവസം മുതലും പലിശയും അടച്ച് തിരിച്ച് വാങ്ങിയിരുന്നു. ഹസ്സന്റെ മകൻ റഷീദിന്റെ ഭാര്യയുടേതായിരുന്നു പണയം വെച്ച ആഭരണങ്ങൾ. തിരിച്ചെടുത്ത ആഭരണങ്ങൾ വീട്ടിലെത്തി റഷീദിന്റെ ഭാര്യക്ക് നൽകിയപ്പോൾ അതിന്റെ ഡിസൈൻ മാറിയതായി ശ്രദ്ധയിൽ പെട്ടു. പോരാത്തതിന് തൂക്കത്തിലും കുറവ്. തുടർന്ന് തളിപ്പറമ്പിലെ ഒരു സ്വർണ്ണക്കടയിൽ കൊണ്ടുപോയി മാല പരിശോധിച്ചു. അതോടെ ഇത് സ്വർണ്ണമല്ലെന്നും മുക്കുപണ്ടമാണെന്നും തിരിച്ചറിഞ്ഞു.

തുടർന്ന് ബാങ്കിൽ നിന്നും പണയം വെച്ചതെന്ന പേരിൽ തങ്ങൾക്ക് തിരിച്ച് തന്ന മാല തങ്ങളുടേതല്ലെന്നും തങ്ങളുടെ മാല തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബാങ്ക് മാനേജരും ജീവനക്കാരും നിങ്ങൾ പണയം തിരിച്ചെടുക്കുമ്പോൾ നോക്കി ആഭരണം ഉറപ്പു വരുത്തണമെന്നുെം വീട്ടിൽ കൊണ്ടു പോയശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്നും ആക്ഷേപിക്കുകയായിരുന്നു. നിങ്ങളിനി പരാതി നൽകിയാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും പറഞ്ഞതോടെ ഹസ്സനും കുടുംബാംഗങ്ങളും സത്യം കണ്ടു പിടിച്ചേ അടങ്ങു എന്ന വാശിയിലായി.

പണയ സ്വർണം നഷ്ടപ്പെട്ടതിലുള്ള മനോവേദന പരാതിയായ തളിപ്പറമ്പ് പൊലീസിനെ അറിയിച്ചു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബാങ്ക് അധികൃതർ നിലപാട് മാറ്റി. അവർ അനുനയവുമായി രംഗത്തെത്തി. ഒത്തു തീർപ്പു ചർച്ചയിൽ 2 ലക്ഷം രൂപ ചെക്കായും ബാക്കി അരലക്ഷം രൂപ പണമായും ബാങ്കുകാർ നൽകാൻ തയ്യാറായി. പണയം വെച്ച സ്വർണ്ണത്തിന്റെ വിലയായ ഒമ്പതേകാൽ ലക്ഷം രൂപയിലും ഏറെയായിരുന്നു ഇത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ വനിതയുടെ പേരിലുള്ള ചെക്കാണ് നൽകിയത്.

ഇതെല്ലാം തട്ടിപ്പിലേക്കുള്ള സൂചനകളായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ബാങ്ക് ജനറൽ മാനേജരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും എത്തി പരിശോധന ആരംഭിച്ചു. അതോടെയാണ് മറ്റിടപാടുകാരുടെ പേരിലും മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തട്ടിപ്പിനെ തുടർന്ന് സീനിയർ മാനേജർ ഇ.ചന്ദ്രൻ, മാനേജർ കുന്നുമ്മൽ രമ, അപ്രൈസർ ഷഡാനൻ, എന്നിവരെ സസ്പെന്റ് ചെയ്തിരിക്കയാണ്.

കാർഷിക വായ്പയായി എടുക്കുന്ന സ്വർണ്ണപണയത്തിന് ഒരു വർഷം വരെയാണ് കാലവധി ഉള്ളത്. നാല് ശതമാനം മാത്രം പലിശയുള്ളൂ എന്നതിനാൽ ഇടപാടുകാർ ഏറെയുള്ളതും ഇത്തരം വായ്പക്കാണ്. പണയം വെക്കുന്ന ആഭരണങ്ങൾ തിരിച്ചെടുക്കാൻ ഒരു വർഷം വരെ സമയവുമുണ്ട്. അതിനാൽ സഹകരണ ബാങ്കിൽ പണയം വെച്ച ആഭരണങ്ങൾ മറ്റിടങ്ങളിൽ മാറ്റി പണയം വെക്കാനോ മാറ്റാനോ സൗകര്യമാണ്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. ആഭരണം മാറിയതറിഞ്ഞ് ബാങ്കിൽ വന്ന ഇടപാടുകാരനോട് പുറത്തുകൊണ്ടു പോയ ആഭരണം തങ്ങളുടേതല്ലെന്ന് പറഞ്ഞു.

എന്നാൽ അതിന് ബാങ്കിന് ഉത്തരവാദിത്വമില്ലെന്നായിരുന്നു അടുത്ത ദിവസം ചുമതലയേറ്റ സീനിയർ മാനേജർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസിൽ പരാതി നൽകി ബാങ്ക് മാനേജരെ പൊലീസ് വിളിച്ചു വരുത്തിയതോടെയാണ് മുക്കുപണ്ടം നൽകിയെന്ന് പറഞ്ഞ ഇടപാടുകാരന്റെ പ്രശ്നം പരിഹരിച്ചത്. ബാങ്ക് അധികൃതർ പരാതി നൽകിയാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തളിപ്പറമ്പ് ഡി.വൈ. എസ്. പി. കെ.വി. വേണുഗോപാൽ പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP