Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോയിഡയിൽ കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി വ്യാജം; വൈദ്യ പരിശോധനയ്ക്ക് മടിച്ച പെൺകുട്ടി ഒടുവിൽ പീഡനാരോപണം നിഷേധിച്ച് രംഗത്ത്

നോയിഡയിൽ കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി വ്യാജം; വൈദ്യ പരിശോധനയ്ക്ക് മടിച്ച പെൺകുട്ടി ഒടുവിൽ പീഡനാരോപണം നിഷേധിച്ച് രംഗത്ത്

നോയിഡ: ഡൽഹിയിലെ നോയിഡയിൽ കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ്. മാനഭംഗത്തിന്് ഇരയായി എന്ന് പറഞ്ഞ 25കാരി തന്നെയാണ് ഒടുവിൽ നിഷേധക്കുറിപ്പുമായി രംഗത്ത് വന്നത്. ചില പ്രശ്‌നങ്ങളെ തുടർന്ന് മാനസികമായി തകർന്നു പോയപ്പോഴാണ് താൻ അത്തരമൊരു പരാതി നൽകിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ദേഷ്യവും വിഷമവും കൊണ്ടാണ് താൻ പരാതി നൽകിയതെന്ന് യുവതി പിന്നീട് പൊലീസിന് എഴുതി നൽകുകയായിരുന്നു. എന്നാൽ ഇവർക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

രണ്ടു യുവാക്കൾക്കെതിരെയായിരുന്നു യുവതിയുടെ പരാതി. കേസ് പിൻവലിച്ചത് ഭയം മൂലമാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഗോൾഫ് കോഴ്സ് റോഡിൽ ബസ് കാത്ത് നിൽക്കവെ സ്‌കോർപിയോയിൽ എത്തിയ രണ്ടു പേർ വഴി ചോദിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

വെള്ളിയാഴ്ച പുലർച്ചെ 2.30ന് നോയിഡയിലെ ഗോൾഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്ന് തന്നെ മഹീന്ദ്ര സ്‌കോർപിയോ കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയെങ്കിലും യുവതി ഇത് നിഷേധിച്ചു. ഒടുവിൽ ഇവർ നിഷേധ കുറിപ്പുമായി രംഗത്ത് വരികയായിരുന്നു.

കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തന്നെ, നോയിഡയിൽ നിന്നു 12 കിലോമീറ്റർ അകലെ അക്ഷർധാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും യുവതി മൊഴി നൽകി. നോയിഡ സെക്ടർ 39 പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി നിലപാട് മാറ്റിയത്.

സ്‌റ്റേഷനിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും പരിശോധനയ്ക്ക് വിധേയയാകാതെ അവർ വീട്ടിലേക്ക് മടങ്ങിപ്പോയി. വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ച യുവതി അക്കാര്യം ഡോക്ടറേയും അറിയിച്ചു. ഇതോടെ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോൾ താൻ നൽകിയ പരാതി വ്യാജമാണെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP