Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹെഡ്‌മിസ്ട്രസിന്റെ ഭാഗത്തു നിന്നും പരസ്യമായ ശാസനയും ഭീഷണിയും; നടപടി എടുക്കുമെന്ന് പറഞ്ഞതോടെ രക്തസമ്മർദ്ദം കൂടിയ അദ്ധ്യാപിക തലച്ചോറിലേക്കുള്ള ഞരമ്പു പൊട്ടി മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ; കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഹെഡ്‌മിസ്ട്രസിന്റെ ഭാഗത്തു നിന്നും പരസ്യമായ ശാസനയും ഭീഷണിയും; നടപടി എടുക്കുമെന്ന് പറഞ്ഞതോടെ രക്തസമ്മർദ്ദം കൂടിയ അദ്ധ്യാപിക തലച്ചോറിലേക്കുള്ള ഞരമ്പു പൊട്ടി മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ; കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

അരുൺ ജയകുമാർ

തിരുവനന്തപുരം: ഹെഡ്‌മിസ്ട്രസ് പരസ്യമായി ശാസിച്ച് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ രക്തസമ്മർദ്ദം കൂടിയ അദ്ധ്യാപിക മെഡിക്കൽ കോളേജിൽ അത്യാസ്സന്ന നിലയിൽ. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് പ്രീ പ്രൈമറി എൽപിഎസ് അദ്ധ്യാപിക ജയകുമാരിയാണ് നിരന്തരമുള്ള ഭീഷണിയിലും മാനസിക പീഡനത്തിലും തളർന്ന് വീണത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 22ാം തീയതിയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസമായി ഹെഡ്‌മിസ്ട്രസ് ഗീതകുമാരി നിരന്തരം അദ്ധ്യാപികയെ മനം മടുപ്പിക്കുകയും പഠിപ്പിക്കാനറിയില്ലെന്ന് പറഞ്ഞ് പരസ്യമായി അവഹളേിക്കുകയും ചെയ്തിരുന്നുവെന്ന് ജയകുമാരിയുടെ ബന്ധുക്കളും സ്‌കൂളിലെ ഹെൽപ്പർ ചന്ദ്രികയും മറുനാടൻ മലയാളിയോട് പറഞ്ഞു.

20 കുട്ടികൾ മാത്രമുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ ആവശ്യമില്ലാതെ അദ്ധ്യാപകരെ നിയമിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഒന്നര വർഷം മുൻപ് ഇവിടെ ഹെഡ്‌മിസ്ട്രസ്സായി ചുമതലയേറ്റെടുത്ത ഗീതകുമാരി ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. അനാവശ്യമായി പുതിയ അദ്ധ്യാപികയെ നിയമിക്കാൻ നീക്കം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇപ്പോൾ രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണെന്നും ഡോക്ടർമാർ പറയുന്നു. ഇത് ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ലെന്നും സ്വയം നേരെയായെലെ ജീവൻ രക്ഷപ്പെടുകയുള്ളുവെന്നും ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

20 കുട്ടികൾക്കായി ഒരു അദ്ധ്യാപികയും ആയയും ഉള്ളപ്പോൾ എന്തിനാണ് പഞ്ചായത്ത് മെമ്പറുടെ നിർദേശപ്രകാരമാണ് പുതിയൊരാളെ കൂടി നിയമിച്ചത് . ഈ സ്‌കൂളിന്റെ സ്ഥാപകരിൽ ഒരാളുടെ മകളാണ് ഈ ജയകുമാരി . ജോലിയുപേക്ഷിക്കാൻ പലപ്രാവശ്യം എച്ച്എം ആവശ്യപ്പെട്ടുവെന്നും . കേൾക്കാതെ വന്നപ്പോൾ പരസ്യമായുള്ള അപമാനിക്കലായി മാറുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.30 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് പ്രീപ്രൈമറി വിഭാഗത്തിൽ മറ്റൊരു അദ്ധ്യാപികയെ നിയമിക്കുക. എന്നാൽ 19 കുട്ടികൾ മാത്രം ഉള്ള സ്ഥലത്ത് 10, 9 എന്ന കണക്കിന് കുട്ടികളെ വിഭജിച്ച് രണ്ട് ഡിവിഷനാക്കി മാറ്റുകയായിരുന്നു.

എന്തിനാണ് രണ്ടാമത് ഒരു ടീച്ചർ എന്ന് ചോദിച്ചപ്പോൾ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമാണെന്നാണ് പറഞ്ഞത്. ഇതിൽ അപാകത മനസ്സിലാക്കിയതിനെതുടർന്ന് ഡിപിഐക്ക് പരാതി നൽകുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും പുതിയ ഒരു അദ്ധ്യാപിക വന്നപ്പോൾ കുട്ടികളെ രണ്ട് ഡിവിഷനാക്കിമാറ്റാൻ പറ്റില്ലെന്ന് പറഞ്ഞ ജയകുമാരി ടീച്ചർ ഉറച്ച് നിന്നപ്പോൾ ഹെഡ്‌മിസ്ട്രസ് വലിയ ഒച്ചയിൽ സംസാരിക്കുകയായിരുന്നുവെന്നും നിങ്ങൾക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് അറിയാമെന്നുമായിരുന്നു മറുപടി. ഇരുവരും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി. പിന്നീട് അദ്ധ്യാപിക തല കറങ്ങി വിഴുകയായിരുന്നു.

ഉടൻ തന്നെ ഹെൽപ്പറും സമീപത്തെ ഒരു ഓട്ടോ ഡ്രൈവറും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഈ സമയത്ത് ഹെഡ്‌മിസ്ട്രസ് പറഞ്ഞത് ഇത്പൊലുള്ള അഭിനയവും അടവുമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നാണ്. പി്ന്നെ ടീച്ചറെ ആശുപത്രിയിൽ കൊണ്ട് പോയ ഹെൽപ്പറെ അപ്പോൾ തന്നെ ഫോണിൽ വിളിച്ച് ആശുപത്രിയിൽ തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.കാട്ടാകട പൊലീസ് കേസ് എടുത്തുത്തിട്ടുണ്ട്.മജിസ്‌ട്രേറ്റ് വന്നു പക്ഷെ ബോധമില്ലാതെ കിടക്കുന്നതിനാൽ മൊഴി രേഖപ്പെടുത്തിയില്ല. വിഷയത്തിൽ ദളിത് ആക്റ്റിവിസറ്റായ ധന്യ രാമനും വിവിധ സംഘടനകളും ഇടപെട്ടിട്ടുണ്ട്. ഒരു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറല്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP