Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമവിദ്യാഭ്യാസ രംഗത്ത് മികവിന്റെ അൻപതാണ്ട് പൂർത്തിയാക്കുന്നു; സജീവമായ മൂട്ട് കോർട്ട് സൊസൈറ്റി; അവശവിഭാഗങ്ങൾക്ക് നിയമസഹായ ക്ലിനിക്ക്; ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് കനക ജൂബിലി കൊണ്ടാടുന്നു

നിയമവിദ്യാഭ്യാസ രംഗത്ത് മികവിന്റെ അൻപതാണ്ട് പൂർത്തിയാക്കുന്നു; സജീവമായ മൂട്ട് കോർട്ട് സൊസൈറ്റി; അവശവിഭാഗങ്ങൾക്ക് നിയമസഹായ ക്ലിനിക്ക്; ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് കനക ജൂബിലി കൊണ്ടാടുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:നിയമവിദ്യാഭ്യാസ രംഗത്ത് ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് മികവിന്റെ അൻപതാണ്ടുകൾ പൂർത്തിയാക്കുന്നു. കനക ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്താനാണ് ലോ അക്കാദമിയുടെ പദ്ധതി. സെമിനാറുകളും, കോൺക്ലേവുകളുമടക്കം അക്കാദമികമായി ദേശീയ ശ്രദ്ധയാകർഷിക്കുന്നതും നിയമ രംഗത്ത് പ്രസക്തവുമായിരിക്കും ആഘോഷങ്ങൾ. രാഷ്ട്രനേതാക്കളുടെയും , പരമോന്നത ന്യായാധിപന്മാരുടെയും സാന്നിധ്യം ഉണ്ടാകും.കനകജൂബിലി സ്്മാരകമായി ഒരു ഓഡിറ്റോറിയം നിർമ്മിക്കാൻ അക്കാദമി ലക്ഷ്യമിടുന്നുണ്ട്.

1967 -68 അധ്യയന വർഷത്തിലാണ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നത്.കനക ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ചൊവ്വാഴ്ച സ്വാഗത സംഘം രൂപീകരിക്കും. ഇതിനായുള്ള ആലോചനാ യോഗം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് ചേരും. പൂർവ വിദ്യാർത്ഥികളുടെയും അക്കാദമിയുടെ അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം വിജെടി ഹാളിലാണ് യോഗം ചേരുക.ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അണിയൂർ.എൻ.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ലോ അക്കാദമി പിടിഎ പ്രസിഡന്റ് വി.എ.ബാബുരാജ്, അക്കാദമി ജോയിന്റ് സെക്രട്ടറി നാഗരാജ് നാരായണൻ,തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.എസ്.സുരേഷ്, പൂർവ വിദ്യാർത്ഥി പ്രതിനിധി എം.ആർ.ചിത്രലാൽ, ട്രിഡ മുൻ ചെയർമാൻ പി.കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജും, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ലോ അക്കാദമി കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.ത്രിവത്സര പഞ്ചവത്സര എൽ.എൽ.ബി, എൽ.എൽ.എം, എം.ബി.എൽ തുടങ്ങിയ കോഴ്‌സുകൾ പഠിക്കുവാൻ ഇവിടെ സൗകര്യമുണ്ട്. സജീവമായ മൂട്ട് കോർട്ട് സൊസൈറ്റി ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അനവധി മൂട്ട് കോർട്ട് മത്സരങ്ങളിൽ ഈ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങൾക്ക് നിയമസഹായം നൽകുന്നതിനായുള്ള നിയമ സഹായ ക്ലിനിക്കും കോളേജിൽ പ്രവർത്തിച്ചുവരുന്നു. ഡോ.എൻ.നാരായണൻ നായരാണ് ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഡയറക്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP