Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേറെ മതത്തിലുള്ള റിന്റോയുടെ കൂടെ ജീവിച്ചാൽ തുണ്ടം തുണ്ടം ആക്കിക്കളയുമെന്ന് ഗുരുജി മനോജ് പറഞ്ഞിട്ടുണ്ട്; പതിനഞ്ചോളം സ്റ്റാഫ് ഉണ്ട്; അവർ ഒരുമിച്ച് വന്നാണ് അടിച്ചത്; അമ്മയെ വേറെ മുറിയിലേക്ക് മാറ്റിയിട്ട് വലിയ ശബ്ദത്തിൽ പാട്ട് വെച്ചിട്ടാണ് മർദ്ദനം; അമ്മ നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കിൽ ഞാനും അതിന് തയ്യാറാണ്; ഞാൻ പറഞ്ഞതാണ് സത്യം: തൃപ്പുണ്ണിത്തുറയിലെ യോഗസെന്റർ ഘർവാപ്പിസി കേന്ദ്രമോ? ശ്വേതയും ഭർത്താവും മറുനാടനോട്

വേറെ മതത്തിലുള്ള റിന്റോയുടെ കൂടെ ജീവിച്ചാൽ തുണ്ടം തുണ്ടം ആക്കിക്കളയുമെന്ന് ഗുരുജി മനോജ് പറഞ്ഞിട്ടുണ്ട്; പതിനഞ്ചോളം സ്റ്റാഫ് ഉണ്ട്; അവർ ഒരുമിച്ച് വന്നാണ് അടിച്ചത്; അമ്മയെ വേറെ മുറിയിലേക്ക് മാറ്റിയിട്ട് വലിയ ശബ്ദത്തിൽ പാട്ട് വെച്ചിട്ടാണ് മർദ്ദനം; അമ്മ നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കിൽ ഞാനും അതിന് തയ്യാറാണ്; ഞാൻ പറഞ്ഞതാണ് സത്യം: തൃപ്പുണ്ണിത്തുറയിലെ യോഗസെന്റർ ഘർവാപ്പിസി കേന്ദ്രമോ? ശ്വേതയും ഭർത്താവും മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: മതംമാറ്റ വിവാദത്തിന് പുതിയ തലം നൽകുന്നതായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തലുകൾ. ക്രിസ്ത്യാനിയെ പ്രണയിച്ച് വിവാഹം ചെയ്യുന്നതിനെ തടയാൻ വീട്ടുകാരെടുത്ത ക്രൂരത. തൃപ്പുണ്ണിത്തുറയിലെ യോഗാ സെന്ററിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശ്വേതയും ഭർത്താവ് റിന്റോയും മറുനാടനോടും വിശദമായി സംസാരിച്ചു. അഭിമുഖത്തിലേക്ക്.

എന്താണ് യോഗ സെന്ററിൽ എത്താനുള്ള സാഹചര്യം, അവിടെ നിന്ന് നേരിട്ടതെന്തൊക്കെ..?

ജൂലൈ 31 നാണ് രക്ഷിതാക്കൾ യോഗ സെന്ററിൽ കൊണ്ടുപോയത്. ഞാൻ പോയ ശേഷം അവിടെ കൗൺസിലിംങ് ആയിരുന്നു. എനിക്ക് ഒറ്റയ്ക്ക് കൗൺസിലിംങ് എടുക്കുന്നു, പിന്നെ ഭീഷണിപ്പെടുത്തലും. അന്യ മതത്തിലുള്ള ഭർത്താവിന്റെ കൂടെ ജീവിച്ചാൽ നിങ്ങളെ കൊല്ലുമെന്നായിരുന്നു ഭീഷണി. കൗൺസിലിംങ് എന്ന പേരിൽ മുഴുവൻ ഭീഷണിയായിരുന്നു. പിന്നീട് ഞാൻ ഓടാൻ ശ്രമിച്ചു. അവപതിനഞ്ചോർ പറയുന്ന കാര്യങ്ങൾ എതിർക്കാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ട് അടിക്കുകയായിരുന്നു. പതിനഞ്ചോളം പേർ ചേർന്ന് അടിക്കുകയായിരുന്നു. അടിച്ച് പീടിപ്പിക്കുകയായിരുന്നു.

ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചിട്ടുണ്ടോ..? അടിച്ച് കഴിഞ്ഞാൽ പോടോ അങ്ങനെ എന്തെങ്കിലും..?

പാട് ഉണ്ടായിരുന്നു. എന്റെ മുഖത്ത് അടിച്ച പാട് ഉണ്ടായിരുന്നു.

ആരായിരുന്നു ചെയ്തത്. അവിടെ ഒരു പാട് സ്റ്റാഫ് ഉണ്ട്...?

പതിനഞ്ചോളം സ്റ്റാഫ് ഉണ്ട്, അവർ ഒരുമിച്ച് വന്നാണ് അടിച്ചത്. ഒരു കുട്ടി മുഖത്ത് അടിച്ചു, പിന്നെയാണ് മർദ്ദിക്കുന്നത്. ലക്ഷ്മി എന്ന കുട്ടിയാണ് അടിച്ചത്. പിന്നെ പതിനഞ്ചോളം സ്റ്റാഫ് ചേർന്നാണ് മർദ്ദിക്കുന്നത്. പിന്നെ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് കുറച്ച് പേർ സൈഡിൽ നിന്ന് ഡാൻസ് കളിക്കും, അങ്ങനെ എത്രത്തോളം ടോർച്ചർ ചെയ്യാം. അത് ചെയ്തിട്ടുണ്ട്. അത്രത്തോളം ടോർച്ചർ ചെയ്യുകയാണ് അവരുടെ ഇന്റൻഷൻ.

ആദ്യം അവിടെ ശ്വേത, അമ്മയ്ക്കും അച്ഛനും ചേച്ചിക്കും ചേച്ചിയുടെ ഭർത്താവിനൊപ്പം എത്തുന്നു, അമ്മയ്ക്കൊപ്പം ശ്വേത അവിടെ നിൽക്കുന്നു ഈ പീഡനങ്ങൾക്ക് അമ്മ കൂട്ട് നിന്നോ..?

അമ്മയെ വേറെ മുറിയിലേക്ക് മാറ്റിയിട്ട്, വലിയ ശബ്ദത്തിൽ പാട്ട് വെച്ചിട്ടാണ് മർദ്ദനം. രക്ഷിതാക്കൾ ഒന്നും ഇത് അറിയുന്നില്ല. അമ്മയാകെ രണ്ട് മൂന്ന് ദിവസങ്ങളിലെ അവിടെ ഉണ്ടായിട്ടുള്ളു, എന്നെ ആദ്യം അടിച്ചപ്പോൾ തന്നെ, അമ്മയോട് രാത്രി പറഞ്ഞു, അമ്മേ, ഇവർ എന്നെ അടിച്ചു എന്നൊക്കെ, അപ്പോൾ അമ്മ അവരോട് റൈസ് ആയി പറഞ്ഞു, എന്റെ മകളെ ഞാൻ നിങ്ങൾക്ക് അടിക്കാൻ കൊണ്ടുവന്നതല്ല, കൗൺസിലിംങിന് കൊണ്ടുന്നതാ എന്ന്. അമ്മയുടെ കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല, അവളെ നന്നാക്കിതരാം എന്ന് പറഞ്ഞ് കൺവിന്സ് ചെയ്യിക്കുകയായിരുന്നു.

ഒരു മാധ്യമത്തിന് അമ്മ നൽകിയ അഭിമുഖത്തിൽ പറയുന്നത്, ശ്വേത പറഞ്ഞേക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന നിലയിലാണ് അമ്മ പറഞ്ഞത്...?

അമ്മ അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് അറിയില്ല, ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അമ്മ നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കിൽ ഞാനും അതിന് തയ്യാറാണ്. ഞാൻ പറഞ്ഞതെല്ലാം സത്യമാണ്.

ലൈംഗിക പീഡനം അടക്കം അവിടെ നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്, അത് താങ്കൾക്ക് നേരിട്ട അനുഭവം ആണോ, അതോ മറ്റുള്ളവർ പറഞ്ഞ അറിവാണോ..?

മറ്റുള്ള കുട്ടികൾ പറഞ്ഞറിഞ്ഞതാണ്.

റേപ്പിന് സമാനമായ കാര്യങ്ങളാണോ, അല്ലെങ്കിൽ പ്രത്യേക താൽപര്യത്തോടെ തൊട്ടതോ മറ്റോ ആണോ..?

കൂടുതലായി അറിയില്ല, ഞങ്ങൾക്ക് സംസാരിക്കാൻ അവിടെ സാഹചര്യം ഇല്ല, പുതപ്പിനുള്ളിൽ ആണ് ഞങ്ങൾ സംസാരിക്കുന്നത്. അപ്പോ മെല്ലെയാണ് സംസാരിക്കുന്നത്. അധികമൊന്നും എനിക്ക് അറിയില്ല.

ആതിര താങ്ങളോട് അവിടെ നിന്ന് എന്തൊക്കെയാണ് പറഞ്ഞത്..?

ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യം ഇല്ല, അവൾ ആദ്യം പറഞ്ഞത് അല്ല ഇപ്പോൾ പറയുന്നത്. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല.

മുമ്പ് ശ്വേത വേറെ വിവാഹം ചെയ്തിരുന്നു എന്ന് അറിയുന്നു, അതിന്റെ സത്യവസ്ഥ എന്താണ്...?

വേറെ വിവാഹം ആയിരുന്നില്ല നടന്നത്, നിശ്ചയം മാത്രമായിരുന്നു. അതിന് ശേഷം വിവാഹം രജിസ്ട്രേഷൻ ആയിരുന്നില്ല, അല്ലാതെ അത് വിവാഹം അല്ലായിരുന്നു. താലി കെട്ടിയിട്ടില്ല. 2016 ഒക്ടോബർ രണ്ടിനായിരുന്നു, നിശ്ചയം മൂന്നിന് രജിസ്റ്റർ ചെയ്തു. ജൂലൈ അഞ്ചിന് അത് അസാധൂകരിക്കപ്പെട്ടു.

നിങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ആണ്..?

മൂന്ന് വർഷത്തെ പരിചയമാണ്. തൃശ്ശൂരിൽ വർക്ക് ചെയ്യുന്ന ഘട്ടത്തിലെ പരിചയമാണ്.

റിന്റെയും നമ്മുക്കൊപ്പമുണ്ട്. റിന്റോ എപ്പോളായിരുന്നു, ഹേബ്യസ് മൂവ് ചെയ്യുന്നത്...?

വിവാഹം കഴിഞ്ഞിട്ട് ശ്വേതയുടെ വീട്ടിൽ പോയി താമസിച്ചുകൊണ്ടിരിക്കെ, ചേച്ചിയുടെ മൂവാറ്റുപുഴയിലെ വീട്ടിലും പോയിട്ടുണ്ട്, ഏഴെട്ടുമാസമായിട്ടും, ഇതുപോലെ ഒരു പ്രശ്നങ്ങൾ ഇല്ലാതെ, അതിനിടയിൽ ഇവൾക്ക് ഒരു സർജറി ഉണ്ടായി, എല്ലാവരും നല്ല നിലയിൽ സംസാരിക്കുന്നു, അങ്ങനെയൊരു സാഹചര്യത്തിൽ അവരുടെ വീട്ടിലേക്ക് വിടാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ചേച്ചിയുടെ വീട്ടിൽ ഒരു ഹൗസ്വാമിംങ്ങ് ഉണ്ടെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. അപ്പോ മുവാറ്റുപുഴ ആയതിനാൽ പോയി വരാനും ഞാൻ പറഞ്ഞു. അങ്ങനെ ജൂലൈ 28 ന് പോയിട്ട് 31 മുതൽ യാതൊരു വിവരവും ഇല്ല. ഒരുപാട് തവണ വിളിച്ചെങ്കിലും ഫോൺ റിംങ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ വിളിച്ച് പറയുകയാണ്, പുള്ളിക്കാരി ഒരു ചികിത്സയിലാണ് എന്ന്. രണ്ടാഴ്ച കഴിഞ്ഞെ വരു എന്നും പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു എന്ത് പറ്റിയെന്ന്.. അപ്പോ പറഞ്ഞു. നി ഇതിൽ ഇടപെടേണ്ട, ആയുർവേദ ചികിത്സയാണ്, കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന്. രണ്ടാഴ്ച കഴിഞ്ഞ് പെൺകുട്ടി നിങ്ങൾക്കൊപ്പം തന്നെ തിരിച്ചെത്തും എന്ന നിലയിലാണ് സംസാരിച്ചത്.

ആ ഘട്ടത്തിൽ നിങ്ങൾ വിവാഹം ചെയ്തിരുന്നു...?

നിശ്ചയം കഴിയുന്നതിന് ഒരു മാസം മുമ്പേ, ഞങ്ങൾ വിവാഹം ചെയ്തിരുന്നു.,പീച്ചിയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഇവളെ വിവാഹം ചെയ്തു. അതിന്റെ അമ്പലത്തിലെ രേഖകളൊക്കെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അന്ന് വിളിച്ച സമയം, ഓഗിവാഹം കഴിഞ്ഞില്ലല്ലോ എന്ന് ശ്വേതയുടെ അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ ഞാനും ദേഷ്യപ്പെട്ടു. എന്നാൽ നമ്മുക്ക് കാണാം എന്ന് പറഞ്ഞാണ് അന്ന് ഫോൺ കട്ട് ചെയ്തത്. ചേച്ചിയുടെ ഭർത്താവിനെ വിളിച്ചിരുന്നു, അവരും ഇത് തന്നെയാണ് പറഞ്ഞത്, ശ്വേത പറഞ്ഞ സാഹചര്യം അനുസരിച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്, ഇവിടെ വരുന്ന കുട്ടികളെല്ലാവരുടേയും തമ്പ് സിഗ്‌നേച്ചർ അടക്കം അവർ വാങ്ങുന്നുണ്ട്. അവിടെയെത്തിയതിന് ശേഷമാണ് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നത് അവിടെ പീഡനം ഉണ്ട് എന്ന്. ഒരുപാട് പെൺകുട്ടികളെ മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെ നിന്ന് കൊണ്ടുപോയ സാഹചര്യം ഉണ്ടായിട്ടുണ്ട്. 22 ദിവസത്തിന് ശേഷം, അഭിനയിക്കുകയാണ്, എല്ലാം അനുസരിച്ചോളാം എന്ന.

ഓഗസ്റ്റ് 21 ന് ആർഷ വിദ്യാസമാജം വിടുന്നതിന് മുമ്പ് മറ്റ് കുട്ടികളോട് സന്തോഷത്തോടെ സംസാരിക്കുന്നതും ഉപദേശങ്ങൾ കൊടുക്കുന്നതുമായ വീഡിയോ ലഭിച്ചിട്ടുണ്ട്. അതും അഭിനയം ആയിരുന്നോ..? (ശ്വേതയോട്..)

പോരുന്ന സമയത്ത് അവരോട് ഞാൻ സത്യമിട്ടാണ് ഞാൻ വരുന്നത് ഹിന്ദു മതത്തിലുള്ള ഒരാളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞിട്ടാണ് വരുന്നത്. പോകുന്ന സമയത്ത് കുട്ടികൾക്ക് ഉപദേശം കൊടുക്കണം എന്ന് പറഞ്ഞു, അതനുസരിച്ച് , എല്ലാവരും നല്ല കുട്ടികളാകണം, എന്നാണ് ഞാൻ വീഡിയോയിൽ പറയുന്നത്.

ചാനൽ ചർച്ചയിൽ പറഞ്ഞു പലതും അഭിനയിക്കേണ്ടതായി വന്നു എന്ന്, ഇപ്പോ നേരിടുന്ന വിമർശനം ഇതു അഭിനയമാണോ എന്നാണ്..?

അവിടുത്തെ സിറ്റിവേഷൻ അനുസരിച്ചാണ് അഭിനയിച്ചത്. എനിക്ക് എപ്പോളും അഭിനയിച്ച് ഒരാളെ കേസിൽ കുടുക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, കേസുമായി ഓടാനും എനിക്ക് ആഗ്രഹമില്ല, അവിടെ 65 ഓളം കുട്ടികൾ ഇങ്ങനെ വിഷമിക്കുന്നതുകൊണ്ട് മാത്രം പറഞ്ഞതാണ്. എനിക്ക് കേസിന്റെ പിന്നാലെ പോകാൻ ആഗ്രഹമില്ല.

എനിക്ക് മനോജ് എന്ന് പറയുന്ന വ്യക്തിയോട് യാതൊരുവിധ മുൻ വൈരാഗ്യങ്ങളോ ഇല്ല, മനോജ് എന്ന വ്യക്തിയെ ഇവൾ പറയുമ്പോൾ മാത്രമാണ് ഞാൻ അറിയുന്നത്. കേരളത്തിൽ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടെന്ന് പോലും മനസ്സിലാക്കുന്നത് ഇപ്പോളാണ്. ഈങ്ങനെയൊരു സാഹചര്യത്തോട് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല.

മനോജ് എന്ന വ്യക്തി താങ്കളെ മർദ്ദിച്ചിട്ടുണ്ടോ..?

ആളും അവിടെ ഉണ്ടായിരുന്നു. അവർ ഭീഷണിപ്പടുത്തിയിരുന്നു. വേറെ മതത്തിലുള്ള റിന്റോയുടെ കൂടെ ജീവിച്ചാൽ ഞാൻ തുണ്ടം തുണ്ടം ആക്കിക്കളയുമെന്ന് ആളെന്നോട് പറഞ്ഞിട്ടുണ്ട്.

അവിടെ നിന്ന് 21 ന് ഇറങ്ങിയതിന് ശേഷം എന്താണ് സംഭവിട്ടത്...?

അതിന് ശേഷം മൂവാറ്റുപുഴയിലെ ചേച്ചിയുടെ വീട്ടിലായിരുന്നു 22 ഓളം ദിവസം. ഭർത്താവ് ഹേബ്യസ് കൊടുത്തിട്ടുണ്ടായിരുന്നു. ഹേബ്യസ് വഴി ഭർത്താവിന്റെ അടുത്ത് പോകാം എന്നായിരുന്നു വിചാരിച്ചത്. അതാണ് അത്രയും ദിവസം കാത്തിരുന്നത്. ഹേബ്യസ് ലാഗ് ആയി ഇരിക്കുകയായിരുന്നു. ഹേബ്യസ് ലാഗ് ആയി പോയതുകൊണ്ട് ഇതിനിടയിൽ വക്കീസിനെ മാറ്റി, ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞിട്ട് വളരെ ലാഗ് ആയി അതാണ് വ്കീലിനെ മാറ്റി പുതിയാളെ വെച്ചത്. 22 ദിവസം കഴിഞ്ഞ് ശ്വേത എത്തി, കോടതി തീരുമാനങ്ങളാണ് അതിനാൽ ലാഗ് ചെയ്യും എന്നാണ് വക്കീല് പറഞ്ഞത്, അച്ഛനോട് സംസാരിച്ചപ്പോളാണ് അറിയാൻ കഴിഞ്ഞത് കല്ല്യാണ തിയതി മാറ്റിയാണ് കൊടുത്തത്. അതിലും എന്തോ ഇടപെടൽ നടന്നിട്ടുള്ളതായി സംശയം ഉണ്ട്. ഗുരുജി എന്ന വ്യക്തി പറയുമായിരുന്നു, നിങ്ങൾ കേസ് കൊടുക്കുന്നെങ്കിൽ കൊടുത്തോളു, ഞങ്ങൾക്ക് ഇതിനുള്ള ഹോൾഡ് ഉണ്ട്. അതിനുള്ള ആളുകൾ ഉണ്ട് എന്നെല്ലാം. ആലോചിച്ച് നോക്കുമ്പോൾ, ഇതിൽ വരെ തിരിമറികൾ നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നും.

ഈ വിഷയം ഒരു ചാനൽ അറിയുകയും താങ്കളെ ബന്ധപ്പെടുകയുമാണ് ഉണ്ടായത്. അവർ എന്താണ് പറഞ്ഞത്...?

എനിക്ക് ഇത് ഒരു ഇഷ്യു ആക്കണം എന്ന് ഉണ്ടായിരുന്നില്ല, ജസ്റ്റ് ഇത് ഒന്ന് ആളുകൾ അറിയണം എന്ന് മാത്രമേ കരുതിയുള്ളു. ചെറിയ രീതിയിൽ ചാനലിൽ കാണിക്കുമെന്നേ ഞാൻ കരുതിയുള്ളു. അത് ഇത്ര വലിയ ഇഷ്യു ആയതിൽ സങ്കടമുണ്ട്. പേടിയുണ്ടെന്ന് പറഞ്ഞപ്പോൾ, ചാനൽ കൂടെയുണ്ടെന്ന് പറഞ്ഞ് ധൈര്യം തന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP