Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഭൂരിപക്ഷം

കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 60 ലും എസ്.എഫ്.ഐ മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടിയതായി എ്‌സ് എഫ് ഐ അവകാശപ്പട്ടു. കെ.എസ്.യു-ക്യാമ്പസ് ഫ്രന്റ് -എം.എസ്.എഫ്-എ.ബി.വി.പി-എ ഐ എസ് എഫ് അവിശുദ്ധ സഖ്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് എസ് എഫ് ഐ മികച്ച വിജയം കൈവരിച്ചത്. 


ചരിത്രത്തിലാദ്യമായി പള്ളിപ്പുറം എൻ എസ് എസ് കോളേജ് എ ബി വി പി യുടെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചു. ഐ എച്ച് ആർ ഡി കോളേജ് കാർത്തികപ്പള്ളി,ഇക്‌ബാൽ കോളേജ്, കാവിയോട് ബി എഡ് കോളേജ് എന്നിവിടങ്ങളിൽ കെ എസ് യു വിന്റെ കയ്യിൽ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, മലയൻ കീഴ് ഗവ കോളേജ്, ആർട്‌സ് കോളേജ്, കാര്യവട്ടം ഗവ.കോളേജ്, കാര്യവട്ടം എൽ എൻ സി പി ,മ രിയൻ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ശ്രീ സ്വാതി തിരുന്നാൾ കോളേജ് ഓഫ് മ്യൂസിക്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം എസ് എൻ വനിതാ കോളേജ്, ്രശീനാരായണ ലോ കോളേജ്,കൊട്ടിയം എൻ എസ് എസ് ലോ കോളേജ്,ചാത്തന്നൂർ എസ് എൻ കോളേജ്,കടയ്ക്കൽ പി എം എസ് എ,കടയ്ക്കൽ എസ് എച്ച് എം എൻജിനീയറിങ് കോളേജ്,ടി എം ഐ കോളേജ് ഏനാത്ത്,ഐ എച്ച് ആർ ഡിഡി കോളേജ് അടൂർ, എന്നിവിടങ്ങളിൽ നേരത്തെ തന്നെ എതിരില്ലാതെ യൂണിയൻ കരസ്ഥമാക്കി.

പാങ്ങോട് മന്ന്യാന കോളേജ് ,വർക്കല എസ് എൻ കോളേജ്,ചെമ്പഴന്തി എസ് എൻ കോളേജ്,വിഗ്യാൻ കോളേജ്,ക്രിസ്ത്യൻ കോളേജ് കാട്ടാകട,ആറ്റിങ്ങൽ ഗവ കോളേജ്,കാഞ്ഞിരംകുളം ഗവ കോളേജ്,കിക്മ കോളേജ് ,കുളത്തൂർ കോളേജ്,വിമൻസ് കോളേജ്,നെടുമങ്ങാട് കോളേജ്,മാർ ഇവാനിയസ് കോളേജ്,നാഷണൽ കോളേജ്,ചവറ ഗവ കോളേജ്,ഫാത്തിമമാതാ നാഷണൽ കോളേജ്,കൊട്ടിയം എം എം എൻ എസ് എസ് കോളേജ്,നിലമേൽ എസ് എസ് കോളേജ്,അഞ്ചൽ സെന്റ് ജോൺസ് കോളേജ്,പുനലൂർ എസ് എൻ കോളേജ്,പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്,കരിക്കോട് പി കെ എം ആർട്‌സ് കോളേജ്,കരിക്കോട് പി കെ എം എൻജിനീയറിങ് കോളേജ്,തഴവ ഗവ കോളേജ്,ചവറ എം എസ് എം കോളേജ്,ആല എസ് എൻ കോളേജ് ചെങ്ങന്നൂർ,ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ,മാർ ഇവാനിയസ് മാവേലിക്കര,അമ്പലപ്പുഴ ഗവ കോളേജ്,ആലപ്പുഴ എസ് ഡി വി കോളേജ്,ആലപ്പുഴ എസ് ഡി കോളേജ്,ചേർത്തല എസ് എൻ കോളേജ്,കാർമ്മൽ കോളേജ് മുഹമ്മ,സെന്റ് ക്രിസ്റ്റൽ കോളേജ് അടൂർ, എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും നേടിക്കൊണ്ടാണ് യൂണിയൻ ഭരണം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP