Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിസിസിഐ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോർഡ്; പാക്കിസ്ഥാനിലെ മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കാത്തതിന് നഷ്ടപരിഹാരമായി 456 കോടി വേണം; പാക്കിസ്ഥാനുമായി കളിക്കാൻ സർക്കാർ അനുമതിയില്ലെന്ന് ബി.സി.സി.ഐ

ബിസിസിഐ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോർഡ്; പാക്കിസ്ഥാനിലെ മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കാത്തതിന് നഷ്ടപരിഹാരമായി 456 കോടി വേണം; പാക്കിസ്ഥാനുമായി കളിക്കാൻ സർക്കാർ അനുമതിയില്ലെന്ന് ബി.സി.സി.ഐ

മറുനാടൻ ഡസ്‌ക്

കറാച്ചി: പാക്കിസ്ഥാനിൽ രണ്ട് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കാത്തതിന് നഷ്ടപരിഹാരമായി ബി.സി.സി.ഐ 456 കോടി രൂപ നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്(പി.സി.ബി) ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ തന്നെ പാക്കിസ്ഥാൻ, ഐ.സി.സിയുടെ തർക്ക പരിഹാര കമ്മിറ്റിയെ സമീപിക്കുമെന്നും വിവരമുണ്ട്.

പാക് ക്രിക്കറ്റ് ടീമുമായി പരമ്പര കളിക്കാൻ 2014ലാണ് ബി.സി.സി.ഐ അധികൃതർ കരാറൊപ്പിട്ടതെന്ന് പി.സി.ബി ചെയർമാൻ നജം സേത്തി പറഞ്ഞു. ഇതിൽ ആദ്യ പരമ്പര പാക്കിസ്ഥാനിൽ നടക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഇതുവരെയും നടന്നിട്ടില്ല. നിലവിൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലാതിരുന്നിട്ടും 2008 മുതൽ തങ്ങളുമായി പരമ്പര കളിക്കുന്നതിൽ നിന്നും ഇന്ത്യ പിൻതിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014ലെ കരാർ അനുസരിച്ച് 2015നും 2023നും ഇടയിൽ ആറ് പരമ്പരകൾ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ പാക്കിസ്ഥാനുമായി കളിക്കുന്നതിന് സർക്കാർ അനുമതിയില്ലെന്നാണ് ബി.സി.സി.ഐ പറയുന്ന ന്യായം. ഇത് പറയുമ്പോഴും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ പ്രകാരം പാക്കിസ്ഥാനിൽ നടത്തേണ്ട ആദ്യ പരമ്പര ഇരുകൂട്ടർക്കും സൗകര്യമുള്ള മറ്റൊരു വേദിയിൽ നടത്താമെന്ന് തങ്ങൾ നിർദ്ദേശം മുന്നോട്ട് വച്ചതായും എന്നാൽ ഇന്ത്യ അതും അംഗീകരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം കാശ്മീരിലെ ഉറി സൈനിക ക്യാംപിൽ പാക് ഭീകരരും സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങൾ കളിക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP