Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവേകത്തേക്കാൾ വികാരം മുകളിലായി പോയതിന്റെ കുഴപ്പം; അതൊരുനല്ല മാതൃകയായിരുന്നില്ല; ആലുവയിൽ ദിലീപിനെ കാണാൻ വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് കയർത്തതിൽ ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ

വിവേകത്തേക്കാൾ വികാരം മുകളിലായി പോയതിന്റെ കുഴപ്പം; അതൊരുനല്ല മാതൃകയായിരുന്നില്ല; ആലുവയിൽ ദിലീപിനെ കാണാൻ വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് കയർത്തതിൽ ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിൽ മോചിതനായ ദിലീപിനെ കാണാൻ ഇന്നലെ ആലുവയിലെ വീട്ടിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായതിന് സംവിധായകൻ എബ്രിഡ് ഷൈൻ ഖേദം പ്രകടിപ്പിച്ചു.തന്റെ അനുവാദമില്ലാതെ മാധ്യമപ്രവർത്തകർ ഷൂട്ട് ചെയ്യുന്നത് എന്തിനെന്നായിരുന്നു സംവിധായകന്റെ ചോദ്യം.താങ്കളുടെ സിനിമകളെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും കൊടുക്കുന്നത് പോലെ തന്നെയാണ് ഈ ഷൂട്ടിംഗുമെന്ന് മാധ്യമ പ്രവർത്തകർ മറുപടി പറഞ്ഞു.എന്നാൽ മറുപടിയിൽ തൃപ്തനാവാതെ താനും 12 വർഷം ഈ പണി ചെയ്തതാണെന്ന് പറഞ്ഞാണ് എബ്രിഡ് ഷൈൻ തട്ടിക്കയറിയത്.

ആലുവയിൽ ഇന്നലെ താൻ ക്ഷുഭിതനായത് വിവേകത്തേക്കൾ വികാരം മുകളിൽ പോയതിന്റെ കുഴപ്പമാണെന്നും അതൊഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഇന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.'ഇന്നലത്തെ എന്റെ വികാരപ്രകടനം... ഒരു സംവിധായകനെന്ന നിലയ്ക്ക് എന്റെ സഹപ്രവർത്തകരോട് ഞാൻ എപ്പോഴും സംയമനത്തോടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യണമെന്നുള്ളതാണ്.ഇന്നലെ ആലുവയിൽ നടന്ന സംഭവത്തിൽ വിവേകത്തേക്കാൾ വികാരം മുകളിൽ പോവുകയും, ഞാൻ ക്ഷുഭിതനാവുകയും ചെയ്തു.അതൊരു നല്ല മാതൃകയായിരുന്നില്ല.അങ്ങനെയായിരുന്നില്ല അപ്പോൾ പെരുമാറേണ്ടിയിരുന്നത്.എന്റെ അഭ്യുദയകാംക്ഷികൾക്കും, എന്നെ ഇഷ്ടപ്പെടുന്നവർക്കും, ഈ വീഡിയോ കാണുന്നവർക്കും ഏതെങ്കിലും തരത്തിൽ തെറ്റായ സന്ദേശം നൽകുകയോ, വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP