Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായിക ശക്തിയുള്ള അമേരിക്കക്കാരൻ കൈകൊണ്ട് വാഹനങ്ങൾ എടുത്തു പൊക്കി; കരുനാഗപ്പള്ളി ബീച്ചിലിട്ട് നാട്ടുകാർ കൈകാര്യം ചെയ്തുവെന്ന് പൊലീസ്; എല്ലാം രഹസ്യമായി തുടരാൻ ഐസിയുവിന് മുന്നിൽ ഫ്രഞ്ച് പൗരനെ കാവൽ നിർത്തി വള്ളിക്കാവ് ആശ്രമവും; അമൃതാ മഠത്തിലെ അന്തേവാസിക്ക് കഞ്ചാവ് കിട്ടിയതിലും ദുരൂഹത; ആൾ ദൈവത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ മരിയോ സപ്പോട്ടോയ്ക്ക് സംഭവിച്ചത് എന്ത്?

കായിക ശക്തിയുള്ള അമേരിക്കക്കാരൻ കൈകൊണ്ട് വാഹനങ്ങൾ എടുത്തു പൊക്കി; കരുനാഗപ്പള്ളി ബീച്ചിലിട്ട് നാട്ടുകാർ കൈകാര്യം ചെയ്തുവെന്ന് പൊലീസ്; എല്ലാം രഹസ്യമായി തുടരാൻ ഐസിയുവിന് മുന്നിൽ ഫ്രഞ്ച് പൗരനെ കാവൽ നിർത്തി വള്ളിക്കാവ് ആശ്രമവും; അമൃതാ മഠത്തിലെ അന്തേവാസിക്ക് കഞ്ചാവ് കിട്ടിയതിലും ദുരൂഹത; ആൾ ദൈവത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ മരിയോ സപ്പോട്ടോയ്ക്ക് സംഭവിച്ചത് എന്ത്?

അരുൺ ജയകുമാർ

തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ സ്വദേശി മരിയോ സപ്പോട്ടോ (37)യ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഇപ്പോൾ മെഡിക്കൽ കോളേജിലെ മെഡിസിൻ ഐസിയുവിൽ ചികിത്സയിലാണ്. മരിയോയെ മർദ്ദിച്ചവശനാക്കിയ വാർത്തയുടെ യഥാർഥ കാരണങ്ങൾ പുറത്ത് വരാതിരിക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജിൽ നിന്നും നേരിട്ട് മനസ്സിലാക്കാനായത്.

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവ് 24 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ല. യുവാവിനെ ഇപ്പോൾ കിടത്തിയിരിക്കുന്ന ഐസിയുവിന് മുന്നിൽ കാവലിന് ആളെ നിയോഗിച്ചിട്ടുണ്ട് അമൃതാനന്ദമയിയുടെ മഠം. യുവാവിന്റെ വിവരങ്ങൾ തിരക്കി ആരൊക്കെ വരുന്നുവെന്നും എന്തക്കെ സംഭവിക്കുന്നുവെന്നും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ട്. യുവാവിന്റെ കാര്യങ്ങൾ തിരക്കിയെത്തുന്നവരോട് നിങ്ങൾക്ക് ഇതൊക്കെ അറിയേണ്ട കാര്യമെന്തെന്നാണ് ചിലർ ചോദിച്ചത്. അതായത് വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ പ്രത്യേക നിർദ്ദേശവും ജാഗ്രസയുമാണ് മഠം അതികൃതർ കൈക്കൊണ്ടിട്ടുള്ളത്.

കരുനാഗപള്ളിയിലെ ബീച്ചിൽ വച്ചാണ് യുവാവിന് മർദ്ദനമേറ്റത്. ലഹരിക്കടിമയായ ഇയാൾ ബീച്ചിൽ അക്രമം കാണിച്ചുവെന്നും വലിയ കായിക ശക്തിയുള്ള ഇയാൾ കൈകൊണ്ട് കാറും മറ്റ് വാഹനങ്ങളും ഒക്കെ എടുത്ത് പൊക്കാൻ ശ്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി പൊലീസ് മെഡിക്കൽ കോളേജിലെ പൊലീസിനെ അറിയിച്ചത് ഇങ്ങനെയാണ്. എന്നാൽ കരുനാഗപ്പള്ളയിൽ അല്ല ബീച്ച്. ബീച്ച് ഉള്ളത് കരുനാഗപ്പള്ളിയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരത്താണ്. ഇത് മതാ അമൃതാനന്ദമയീയുടെ ആശ്രമത്തിന് അടുത്തും. അതായത് നാട്ടുകാർ അമേരിക്കക്കാരനെ ആക്രമിച്ചത് ഈ ബീച്ചിൽ വച്ചാണ്. കഞ്ചാവിന് അടിമയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ആശ്രമത്തിൽ അമ്മയുടെ ജന്മദിനത്തിനായി അമേരിക്കയിൽ നിന്ന് എത്തിയതാണ് സപ്പോട്ടോയെന്നാണ് സൂചന.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാൾക്ക് കൂട്ടിരിപ്പുകാരനായി ഒരു വിദേശിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ മരിയോയെ സംബന്ധിക്കുന്ന ഒരു വിവരവും ഇയാൾക്ക് അറിയില്ലെന്നാണ് ഇയാൾ തന്നെ പറയുന്നത്. ഇയാൾ അന്തേവാസിയാണോ എന്ന കാര്യം പോലും പറയാൻ കാവൽ നിന്ന ഫ്രഞ്ച് പൗരനായ യുവാവിന് അറിയില്ലായിരുന്നു. മരിയോയെകുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് കാവൽ നിന്ന യുവാവ് പറഞ്ഞത്. എത്ര കാലമായി ഇയാൾ ഇവിടെയുണ്ടെന്നോ, എന്താണ് സംഭവിച്ചതെന്നോ. എങ്ങനെയാണ് മർദ്ദനമേറ്റതെന്നോ തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു.

മറിയോയെ കുറിച്ച് ഒന്നും അറിയില്ല. ഇവിടെ അയാൾക്ക് ഒരു ബൈസ്റ്റാൻഡറെ വേണമെന്ന് പറഞ്ഞത്കൊണ്ട് മാത്രമാണ് വന്നത്. അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ലെന്നും ഈ യുവാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്ത് മറിയോക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ മഠത്തിൽ തന്നെ അന്വേഷിക്കണമെന്നും അയാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസ് ഇനിയും സംഭവത്തിൽ കേസെടുത്തിട്ടില്ല. ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചുവെന്ന് പറയുമ്പോഴും അവിടെയും ആർക്കെതിരെയും കേസില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിച്ച് മാറ്റിയ സംഭവത്തിൽ സ്വാമിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾാൾ അഞ്ചോളം പൊലീസുകാർ കാവലുണ്ടായിരുന്നു.

ഗുരുതരമായ അവസ്ഥയിലാണെങ്കിലും യുവാവ് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് മൊഴിയെടുക്കാവുന്നതാണ്. എന്നാൽ അതിനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന. സംഭവത്തിൽ കേസെടുക്കാൻ യുവാവിന്റെ മൊഴി നിർണ്ണായകമാണ്. കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട തരത്തിൽ അതീവ ഗരുതരമാണ് അമേരിക്കക്കാരന് ഏറ്റ മർദ്ദനം. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ പോലും പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വിഷയം ദുരൂഹമാക്കുന്നത്. അതേസമയം, ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനാൽ തന്നെ യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ജീവൻ തന്നെ അപകടത്തിലാണെന്ന ഘട്ടമായിട്ടും പൊലീസ് ഇടപെടാത്തത് ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ മൊഴി നിർണ്ണായകമാണ്. അതിന് പൊലീസ് തയ്യാറാകാത്തത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ മറ്റ് പരിശോധനകൾക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കി. മെഡിസിൻ, സർജറി, ന്യൂറോ സർജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP